Wednesday, October 15, 2008

അക്ഷര തെറ്റുകള്‍.......

അക്ഷര തെറ്റുകള്‍.......

അക്ഷരങ്ങള്‍ പെറുക്കി കൂട്ടി
തറ, പറയെന്നു വാക്കുകളയവിറക്കെ
മനസ്സില്‍ വിജ്ന്യാനം തുടികൊട്ടി

പിന്നീടതെന്നോ
ബിരുദമെടുക്കാനുള്ള വെമ്പലായി
യാഥാര്‍ത്ഥ്യമായപ്പോള്‍ ബിരുദമെന്നതു
ഒരു തുണ്ട് കടലാസുമായി.

വേലതേടി നിരത്തിലലയവെ
“മുട്ടുവിന്‍ തുറക്കപ്പെടും” എന്ന വാക്യം
വെറുമൊരു പാഴ്വാക്കാകുകയായിരുന്നു
ജോലിയില്ലിവിടെ, കൂലിയില്ലിവിടെ
എവിടെയും കൈക്കൂലിയും, ശുപാര്‍ശയും മാത്രം.

പ്രതീക്ഷകള്‍ തകര്‍ന്നപ്പോള്‍, കൈയിലെ-
വിയര്‍പ്പാല്‍ ബിരുദം കുതിര്‍ന്നു.
മനസ്സിലെ അന്ധകാരത്താല്‍ കണക്കുകള്‍ തെറ്റിയപ്പോള്‍
‍ഞാനറിയാതെ മുഷ്ട്ടികള്‍ ചുരുണ്ടു,
ബിരുദം അനന്ത നീലിമയിലേക്കു പറന്നു.
ചവറുകൂനയില്‍ വീണു മയങ്ങി.

പിത്രുക്കളും, ദൈവങ്ങളും വാണ ഹൃദയത്തിലപ്പോള്‍
‍പിശാചുക്കള്‍ ന്രിത്തം ചവിട്ടുന്നു.
ചെറുപുഞ്ചിരി നിറഞ്ഞ മുഖത്താദ്യമായ്
മീശ പിരിഞ്ഞു വെറുപ്പു നിഴലിച്ചു...
കാലവും,
കര്‍മ്മവും,
കാര്യവും മറന്നു ഞാന്‍ നിഷേധിയായി...
വീടു വിട്ടു, നാടു വിട്ടു , നഗരവും വിട്ടു.......

2 comments:

സുല്‍ |Sul said...

ഉം
എന്നിട്ട്? ബാക്കി പോരട്ടെ.

നന്നായിരിക്കുന്നു.
-സുല്‍

മുസാഫിര്‍ said...

കൊള്ളാം.അക്ഷരത്തെറ്റുകള്‍ കൂടി ശ്രദ്ധിക്കുമല്ലോ.
birudam=ബിരുദം.
hr^dayam =ഹൃദയം