Thursday, October 23, 2008

ജാതിമതം....!

ജാതിമതം......

ജാതിമതം......!
മനുഷ്യമനസ്സിനെ വിഷമയമാക്കുന്ന
പാരിനെ പാപച്ചുടലയാക്കുന്ന
കേള്‍ക്കാനിമ്പമാര്‍ന്ന നാലക്ഷരങ്ങള്‍
മതമെന്ന രണ്ടക്ഷരം പെറ്റുനിറച്ച ജാതികള്‍
പിന്നെയും പെറ്റുകൂട്ടി ജാതികൂട്ടങ്ങളെ
അതിലെല്ലാം വളര്‍ന്നു മനുഷ്യന്‍
നേതാക്കളെന്ന പുരോഹിത പരിഷകളും
മാറി മാറി വരുന്ന ഭരണചക്രങ്ങള്‍
കയ്യാളുന്നവര്‍ നല്‍കും നക്കാപിച്ചയില്‍
“പൊതുജനമെന്ന കഴുതകളെ“
തമ്മിലടിപ്പിക്കും മതനേതാക്കള്‍.
ഇവരുടെ ജല്പനങ്ങളില്‍ സര്‍വ്വം മറന്ന്
ഹിന്ദുവും, മുസല്‍മാനും,ക്രിസ്ത്യനും
വാളും,ബോംബുമെടുത്തു ചാവാനൊരുങ്ങുന്നു
വെറും സര്‍ക്കസ്സ് കോമാളികളായി...
ജാതിമത പിശാചുക്കളിന്നു നൃത്തം ചവിട്ടുന്നു,
അഭ്യസ്തവിദ്യരിലും.....
ജാതിയും,മതവും അര്‍ത്ഥശൂന്യമെന്നോര്‍ക്കാതെ
അവരും വാളെടുക്കുന്നു ബുദ്ധിശൂന്യമായ്.......

ഞാനൊരു മതത്തിനും എതിരല്ല, ജാതിക്കും.........എല്ലാ മതവും നല്‍കുന്നതു ഒരേ ആശയങ്ങള്‍ തന്നെയാണു എന്നാണു എന്റെ പരിമിതമായ അറിവ്.........സ്നേഹമാണ് എല്ലാ മതങ്ങളും ഉയര്‍ത്തികാണിക്കുന്നത്........ഒരു മതവും, മറ്റൊന്നിനെ താഴ്ത്തികെട്ടാനോ, ഒന്നൊന്നിനേക്കാള്‍ മഹത്തരമാണെന്നോ പറയുന്നില്ല..........മതങ്ങളുടേയും, ദൈവങ്ങളുടെയും ഇടനിലക്കാരന്‍ എന്ന പേരില്‍ , സുഗലോലുപത മാത്രം ലക്ഷ്യം വെച്ചു നടക്കുന്ന കുറച്ചു നേതാക്കന്മാരും, പുരോഹിതര്‍ എന്നു സ്വയം അഹങ്കരിച്ചുനടക്കുന്ന ആളുകളും ഇന്നു എല്ലാ മതങ്ങളിലും ഉണ്ട്..........അവര്‍ക്കെതിരെയാണ് ഞാനിതില്‍ എഴുതിയിട്ടുള്ളത്.........അവകാശവാദങ്ങള്‍ ഒന്നും ഇല്ല............നന്ദി..........

1 comment:

ഒരു “ദേശാഭിമാനി” said...

സ്വയം മതങ്ങളെ വെറുക്കാന്‍ പ്രേരിപ്പിക്കുക!

എന്നാല്‍ പരസ്പരം മത വൈര്യം വളരാതിരിക്കാന്‍ ശ്രമിക്കുക!

ദൈവവിശ്വാസി ആകാന്‍ മതത്തിന്റെ ഒരു ആവശ്യവുമില്ല!

മനുഷ്യനെ സ്നേഹിക്കുക.... അതിരുകളില്ലാതെ, വര്‍ണവ്യത്യാസമില്ലാതെ, ഉച്ച്നിചത്വമില്ലാതെ, മേല്‍തട്ടും കീഴുതട്ടുമില്ലാതെ!

അഭിനന്ദനം!