Thursday, October 30, 2008

തത്വമസി.....അതു നീ തന്നെയാകുന്നു.........

തത്വമസി.....അതു നീ തന്നെയാകുന്നു.....



സ്വാമിയേ ശരണമയ്യപ്പാ........

ഇനി വ്രതാനുഷ്ടാനങ്ങളുടെ 41 ദിനരാത്രങ്ങള്‍, മണ്ഡലകാലം , വൃശ്ചികം 1 മുതല്‍ ധനുമാസം 12 വരെ....... തത്വമസി.....അതു നീ തന്നെയാകുന്നു.........എന്ന പ്രപഞ്ച സത്യം തേടിയുള്ള യാത്ര....... അയ്യപ്പ മുദ്ര രുദ്രാക്ഷമാലയില്‍ ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെ, ജീവിതത്തില്‍ ഇന്നു വരെ ചെയ്തുപോന്ന സകല പാപപുണ്യങ്ങളെയും ഇരുമുടികെട്ടായി ശിരസ്സിലേറ്റി, ഭഗവാന്റെ കാലക്കല്‍ സമര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കായൊരു യാത്ര........ ലോകാ‍ സമസ്താ സുഗിനോ ഭവന്തു : എന്ന ഭാരതീയ ആപ്തവാക്യം , സര്‍വമത സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരീശ സന്നിധിയില്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നു.........കാര്‍ത്തിക മാസത്തെ വരവേല്‍ക്കാന്‍ പ്രകൃതിപോലും കുളിരണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു..........ഇനി കേരളീയ പ്രഭാതങ്ങള്‍ക്കെന്നും ശരണം വിളിയുടെ ശംഖൊലികള്‍, വായുവിന് കര്‍പ്പൂരത്തിന്റെയും, പനിനീരിന്റെയും അനവദ്യ ഗന്ധം...........സായന്തനങ്ങള്‍ക്ക് ഭജനകളുടെ താളം...........

തത്വമസി.....അതു നീ തന്നെയാകുന്നു.........
എന്ന പ്രപഞ്ച സത്യത്തിന്റെ പൊരുളാണ് കലിയുഗവരതനായ അയ്യപ്പസ്വാമിയുടെ സന്ദേശം, എന്നു വെച്ചാല്‍ നാം ആരെ അന്വേഷിച്ച്, കാണാനായി പോകുന്നുവോ അതു നാം തന്നെയാണ് എന്നതാണ് തത്വമസി.....ഇത്തരത്തിലൊരു വാക്യം മറ്റെവിടെ കാണാന്‍ കഴിയും...........???....... 41 ദിവസത്തെ വ്രതം എന്നതുകോന്റുദ്ദേശിക്കുന്നതിത്രമാത്രം, മനസ്സും ശരീരവും ശുദ്ധമാക്കുക......കാമ-ക്രോധ-മോഹങ്ങളെ അടക്കിനിര്‍ത്തുക, ഇവയെ അടക്കി നിര്‍ത്താന്‍ സാധിച്ചു എന്നാല്‍ തന്നെ ഈ ലോകത്തിന്നു നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി.....ഏതൊരുവനാണോ മനസ്സും, ശരീരവും എല്ലായ്പ്പോഴും ശുദ്ധമായിരിക്കുന്നതു അവന്‍ ദൈവതുല്യനാണ് എന്ന് പറയപ്പെടുന്നു......... ദൈവം എന്നതു പുറത്തല്ല, നമ്മുടെ ഓരൊരുത്തരുടെയും ഉള്ളില്‍ തന്നെയാണ് വസിക്കുന്നതു, അതു നമ്മുടെ കര്‍മ്മ-ധര്‍മ്മാധികള്‍ക്കനുസ്സരിച്ചായിരിക്കും എന്നു മാത്രം...........



വ്രതാനുഷ്ടാനം, നൊയമ്പ് എന്നതു എതെങ്കിലും പ്രത്യേക മത വിഭാഗത്തിന്റെ മാത്രം കുത്തകയല്ല.......... എല്ലാ മതങ്ങളും വ്രതശുദ്ധിയെ ജീവിത ധര്‍മ്മമായി അനുശാസിക്കുന്നുണ്ട്.......... മുസ്ലിം സമുദായത്തിനിത് പെരുന്നാളിനോടനുബന്ധിച്ചും, ക്രിസ്ത്യന്‍ സമുദായത്തിനു ക്രിസ്തുമസ്സിനോടനുബന്ധിച്ചും ആണ് എന്നു മാത്രം...........ഇതില്‍ നിന്നൊരു കാര്യം നമുക്കു മനസ്സിലാക്കവുന്നതാണ്, എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ഒന്നു തന്നെയാണ്.......... സ്നേഹമാണ് എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്........... പക്ഷെ ഇന്നതെല്ലാം പരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.........


ശബരിമലയില്‍ ശ്രി ധര്‍മ്മശാസ്താവിന്റെ വിഗ്രഹത്തിന്റെ പ്രതിഷ്ടയിലും കുറച്ചു പ്രത്യേകതകളുണ്ട്.......... സര്‍വ്വ സംഗപരിത്യാഗിയായ ഭഗവാന്‍ വലത്തെ കൈയില്‍ “ ചിന്മുദ്ര ” അടയാളം പിടിച്ചാണ് ഇരിക്കുന്നത്.........“ചിന്മുദ്ര” എന്നു വെച്ചാല്‍, വലത്തെ കൈയിലെ ചൂണ്ടുവിരലും, തള്ളവിരലും ചേര്‍ത്തു വൃത്താകൃതിയില്‍ പിടിച്ചിരിക്കുന്നു.........നമ്മളെല്ലാം കണക്കില്‍ പടിച്ചിട്ടുണ്ട് വൃത്തം എന്നാല്‍ അവസാനം ഇല്ലാത്തത് എന്നാണെന്ന്........ ഇവിടെ “ചിന്മുദ്ര” കൊണ്ട് സ്വാമി ഉദ്ദേശിക്കുന്നതും അതു തന്നെയാണ്, നമുക്കൊന്നും അവസാനമില്ലെന്നും, നമ്മളോരോരുത്തരും എന്നതു ശരീരം മാത്രമാല്ല, ആത്മാവും കൂടിയാണ്..........ശരീരം എന്നതു നശ്വരമാണ്(എന്നു വെച്ചാല്‍ കാലാന്തരത്തില്‍ , നശിക്കപ്പെടുന്നതു), എന്നാല്‍ ആത്മാവിനു ഒരിക്കലും നാശമില്ല..........അതു ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു...........നരനില്‍ നിന്നു നരിയിലെക്കും, നരിയില്‍ നിന്നു ഈച്ചയിലേക്കും, ഈച്ചയില്‍ നിന്നു ആനയിലേക്കും അങ്ങനെയങ്ങനെ, അതൊന്നില്‍ നിന്നു മറ്റൊന്നിലേക്കു ലയിക്കപ്പെടുന്നു..........

“ചിന്മുദ്രയെ” കുറിച്ചു പിന്നീടുള്ള ഐതിഹ്യം നമ്മുടെ കൈവിരലുകളെ ചെറുവിരലില്‍ നിന്നു തുടങ്ങുമ്പോള്‍ , ചെറുവിരലിനെ മണ്ണ് അല്ലെങ്കില്‍ ഭൂമിയായും, മൊതിരവിരലിനെ പൊന്ന് അല്ലെങ്കില്‍ സ്വത്ത് ആയും, നടുവിരലിനെ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ആയും ചൂണ്ടുവിരലിനെ നമ്മള്‍ തന്നെയായും, തള്ളവിരലിനെ ദൈവം ആയും കണക്കാക്കുന്നു. നമുക്കു തന്നെ കൈ ശ്രദ്ധിച്ചാല്‍ അറിയാന്‍ കഴിയും ആദ്യത്തെ മൂന്നുവിരലുകളും നമ്മള്‍ തന്നെയെന്നു വിശ്വസിക്കുന്ന ചൂണ്ട് വിരലിനോട് ചേര്‍ന്നാണ് ഉള്ളത്, എന്നാല്‍ ദൈവം ആകുന്ന തള്ളവിരല്‍ നമ്മില്‍ നിന്നും കുറച്ച് അകലത്തിലായാണുള്ളത്..........“ചിന്മുദ്ര”യിലൂടെ സ്വാമി നമ്മളെ ദൈവത്തോടടുപ്പിക്കുന്നു............ചെറിയൊരു മുദ്രകൊണ്ട് സ്വാമി എത്ര വലിയ കാര്യങ്ങളാണല്ലെ നമ്മെ പടിപ്പിക്കുന്നത്...............


ഇരുമുടി കെട്ടിനും ഉണ്ട് ഇതു പോലുള്ള ചില തത്വങ്ങള്‍ പറയാന്‍.......... ജീവിതത്തില്‍ അന്നു വരെ ചെയ്ത സകല പാപപുണ്യങ്ങളുമാണ് നമ്മള്‍ ഇരിമുടികെട്ടായി , ശിരസ്സിലേട്ടി കൊണ്ടു പോകുന്നത്........ ഇരുമുടിയില്‍ വെക്കുന്ന മുദ്ര (നെയ് തേങ്ങ) നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം.......... അതിലെ തേങ്ങ(നാളികേരം) നമ്മുടെ ശരീരവും, നെയ് നമ്മുടെ ആത്മാവും ആകുന്നു.......വളരെ ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്..........നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുന്നു...........അതുപോലെ തന്നെ ശരീരമാകുന്ന നെയ്തേങ്ങ ആഴിയാകുന്ന(ഹോമകുണ്ടം) അഗ്നിയിലും സമര്‍പ്പിക്കുന്നു........ആത്മാവും , ശരീരവും ഒത്തുചേരുന്ന ധന്യ നിമിഷങ്ങള്‍........ ((( മക്കയില്‍ പോയാലും , മലയാറ്റൂരില്‍ പോയാലും ഇതു തന്നെയാണ് സങ്കല്‍പ്പം..........എല്ലാ മതങ്ങളും ഒന്നില്‍ നിന്നുറവയെടുത്തതാണ് എന്നു നമുക്കിതില്‍ നിന്നും അടിവരയിട്ടു പറയാം .....അല്ലെ.......))) എന്നിട്ട് പവിത്രമായ ആത്മാവുമായി മലയിറങ്ങുന്നു...... മരണാ‍നന്തരം നടക്കുന്ന കാര്യങ്ങള്‍ സ്വാമി ജീവിതത്തില്‍ തന്നെ നമുക്ക് പടിപ്പിച്ചുതരുകയാണ്........പക്ഷെ ഇന്നിതിനെ പലരും ഭാവിയില്‍ പാപങ്ങള്‍ ചെയ്യാനുള്ള ഒരു ലൈസന്‍സ് ആയാണോ കാണുന്നതു എന്നൊരു സംശയം ഉണ്ട്..........!!!!!!



അതുപോലെ തന്നെ 18 പടികള്‍ എന്നാല്‍ 18 തത്വങ്ങളാണത്രെ........18 എന്ന സംഘ്യക്ക് ഭാരതീയ പുരാണങ്ങളില്‍ വളരെ പ്രാധാന്യം കല്പിച്ചിരിക്കുന്നു.........നമുക്ക് പുരാണങ്ങള്‍ 18 ആണ്, വേഥങ്ങള്‍ നാലും , ഉപനിഷത്തുകളും കൂടി 18 ആണ്, ഭഗവത് ഗീതയില്‍ അധ്യായങല്‍ 18 ആണ്, അയ്യപ്പസ്വാമിക്ക് ആയുധങ്ങള്‍ 18 ആണ്, കളരിയില്‍ അടവുകള്‍ 18 ആണ്, പര്‍വതങ്ങള്‍ 18 ആണ്, പ്രധാന നദികള്‍ 18 ആണ്, മനുഷ്യ ശരീരത്തില്‍ ബുദ്ധി, മനസ്സ് എന്നിവയടക്കം ഇന്ദ്രിയങ്ങള്‍ 18 ആണ്..........ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ 18 എന്ന സംഘ്യയുമായി ബന്ധപെട്ടിട്ടുണ്ട്...........യഥാര്‍ത്ഥത്തില്‍ വ്രതശുദ്ധിയോടെ , അനുഷ്ടാനങ്ങളോടെ(ഇന്നങ്ങനെയുള്ളവര്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നു തോന്നുന്നു....) ഈ 18 പടികളും കയറുന്ന ഭക്തന്‍, ബ്രഹ്മത്തെ അറിയുന്നു എന്നാണ് വിശ്വാസം.........
ബ്രഹ്മത്തെ അറിയുന്നവന്‍ എന്നാല്‍ ബ്രാഹ്മണന്‍........അവര്‍ ദൈവ തുല്യരാണ്..........ജന്മം കൊണ്ടല്ല, പകരം കര്‍മ്മ-ധര്‍മ്മാതികള്‍ കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണന്‍ ആകുന്നത്........ എന്നാണ് സ്വാമിയുടെ സന്ദേശം........ ബ്രാഹ്മണ്യം എന്നതു രണ്ടര മുഴം നൂലിനെ, മാറിനു കുറുകെ ധരിക്കലല്ല.......... ഇദം ന മമ : , ഇതെനിക്കു വേണ്ടിയല്ല എന്നതാണ് ഓരൊ പൂജ ചെയ്യുമ്പോളും യധാര്‍ത്ഥ ബ്രാഹ്മണര്‍ ചിന്തിക്കേണ്ടത്........... ഇന്നങ്ങനെ ചിന്തിക്കുന്നവര്‍ ഉണ്ടാകുമോ..........അവരെയും കുറ്റം പറയാനൊക്കില്ലല്ലോ.........വര്‍ധിച്ചു വരുന്ന ജീവിത ചിലവുകള്‍, അവര്‍ക്കും ബാധകമല്ലെ............

ഉച്ചത്തിലുള്ള ശരണം വിളിയിലൂടെ സ്വാമി നമ്മുടെ ഉള്ളിലുള്ള അപകര്‍ഷതാ ബോധത്തെ അല്ലെങ്കില്‍ സഭാകമ്പത്തെ ഇല്ലാതാക്കുന്നു. നമ്മള്‍ ഓരൊ തവണ ശരണം വിളിക്കുമ്പോളും നമ്മുടെ സ്വാമിയോടുള്ള വിശ്വാസം ശരീരത്തിലെ ഓരൊ കോശങ്ങളേയും ഉദ്ദീപിപ്പിക്കുന്നു, ആ ശക്തി നമ്മെ ഏതു മലയും കയറ്റാന്‍ പ്രാപ്തനാക്കുന്നു.........വിശ്വാസത്തോളം വലിയ മരുന്നില്ലെന്നല്ലെ..........അത്തരത്തിലുള്ള വിശ്വാസമാണ് ഓരൊ തവണയും ഭക്തരെ പ്രായഭേദമന്യെ അവിടേക്കു നയിക്കുന്നത്...........


ശബരീശ സന്നിധിയില്‍ യഥാവിഥി ശയന പ്രദക്ഷിണം ചെയ്യുന്ന ഭക്തന് മോക്ഷ പ്രാപ്തി ലഭിക്കും എന്നാണ് ഐതിഹ്യം........ അവര്‍ക്കു പിന്നീട് ജീവിതത്തില്‍ കാശിയിലോ, മഥുരയിലോ( പണ്ടു കാലത്തു, ഒരു പ്രായം കഴിഞ്ഞാല്‍ തറവാട്ടു കാരണവര്‍ കാശിയില്‍ പോകുന്ന പതിവുണ്ടത്രെ.........) പോകേണ്ടതില്ലത്രെ...........
അതുപോലെ പമ്പാ നദിയിലെ വെള്ളത്തിനും ഉണ്ട് പ്രത്യേകതകള്‍(ത്രിവേണി പാലം കടക്കുന്നതിനു മുന്നെയുള്ള കാര്യമാണു......ട്ടോ......), ഇതു ആധുനീക ശാസ്ത്രങ്ങളും തെളിയിച്ച്അതാണ്.......കാട്ടിലെ ഔഷധ സസ്യങ്ങളിലും, സുഘന്ധ ദ്രവ്യങ്ങളിലൂടേയും ഒഴുകി വരുന്നതുകൊണ്ടാണത്രെയത്.........അയ്യപ്പ ഭക്തനമാരുടെ പമ്പാസ്നാനം കൊണ്ട് ആ നദി മലിനപ്പെടുകയും, കോളീഫോം പോലുള്ള അപകടകാരികളായ ബാക്റ്റീരിയങ്ങള്‍ ആ ജലത്തില്‍ ഉണ്ടാവുന്നുണ്ട് എന്നതു സത്യമാണ്.......എങ്കിലും ലക്ഷകണക്കിനു ഭക്തര്‍ വന്നു പോകുന്ന പമ്പയില്‍ ഇത്രയല്ലെ മലിനീകരണം നടക്കുന്നുള്ളൂ എന്നതു അല്‍ഭുതകരമായൊരു കാര്യം തന്നെയാണ്..........


അയ്യപ്പ സ്വാമിയെ ഒരു ദൈവം എന്നതിനപ്പുറം, ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്, മാര്‍ക്സിനും, ഏങ്കത്സിനും മുന്നേ ഈ ലോകത്തു കമ്മൂണിസം പ്രചരിപ്പിച്ചയാളായിട്ടാണ്.........അദ്ദേഹത്തിന്റെ കൂട്ടുകാരേയും, ഗുരുസ്താനീയരെയും നോക്കിയാല്‍ തന്നെ നമുക്കതു മനസ്സിലാകുന്നതാണ്......... അതില്‍ പല ജാതിയിലും, മതത്തിലും പെട്ടവരും, പണമുള്ളവരും, ഇല്ലാത്തവരും എല്ലാം ഉണ്ടായിരുന്നു എന്നതിനു ഇന്നും നിലനില്‍കുന്ന ശേഷിപ്പുകളും ഉണ്ട്..........അതുപോലെതന്നെ ശ്രീ ബുദ്ധന്റെ ആശയങ്ങളൂമായും സ്വാമിക്ക് സാമ്യമുണ്ട്, ബുദ്ധനും അന്വേഷിചു നടന്നതു ഇതേ കാര്യം തന്നെയായിരുന്നു........താനാര് ....?? എന്ന ചോദ്യത്തിനുള്ള ഉത്തരം..........അതുപോലെ തന്നെ അദ്ദേഹവും കൊട്ടാരത്തില്‍ നിന്നും സര്‍വസംഗ പരിത്യാഗിയായി കാട്ടിലേക്കിറങ്ങിയതു തന്നെ..........അദ്ദേഹത്തിന്റെ ഭക്തരും ലളിതമായ ജീവിതം കാംക്ഷിക്കുന്നവര്‍ തന്നെ...............


എന്നാല്‍ ഇന്നവിടെ എന്താണ് നടക്കുന്നത്..........ഓരൊ മണ്ടല കാലവും തുടങ്ങുന്നത് വിവാദങ്ങളുടെ ഘോഷയാത്രകളില്‍ അല്ലെ...........ഇപ്പോള്‍ തന്നെ എന്തൊക്കെ കോലാഹലങ്ങള്‍ ആണ്........സ്ത്രീകളെ അവിടെ കയറ്റണം എന്നു ചില കൂട്ടര്‍, വെണ്ടെന്ന് മറ്റൊരു കൂട്ടര്‍.........ഭരണകര്‍ത്തക്കളും, ദേവസ്വം ബോര്‍ഡ് അംഗങ്ങളും തമ്മില്‍, തമ്മില്‍ ഉള്ള വാക്പയറ്റുകള്‍ മറ്റൊരു വശത്ത്........... പൂജയറിയാത്ത പൂജാരിമാരും, അവരുടെ കേസ്സുകളും കോടതിയില്‍..........എന്തിനധികം പൂജാരിമാരുടെ തിരഞ്ഞെടുപ്പുപോലും കോടതിയില്‍..........മാസ്റ്റര്‍ പ്ലാന്‍ എന്ന പേരില്‍ കാടിനെ നശിപ്പിക്കാന്‍ നടക്കുന്ന മസ്റ്റര്‍ ബ്രൈനുകള്‍ വേറേ............മകരവിളക്കിനെ ചൊല്ലിയും അനാവശ്യമായ വാഗ്വാദങ്ങള്‍.........അതു മകരുവിളക്കു കാലത്തെ വരുമാനം മാത്രം ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ പരിഹരിക്കാത്തത് എന്നതുറപ്പാണ്.............

അയ്യപ്പസ്വാമിയുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിലും മകരജ്യോതി സ്വയം തെളിയുന്നതാണ് എന്നു പറയുന്നില്ല , മറിച്ച് മകരസംക്രാന്തി സമയത്ത് മാനത്ത് തെളിയുന്ന നക്ഷത്രത്തെയാണ് പ്രതിപാതിക്കുന്നത്...........ഈ നക്ഷത്രത്തെ കാട്ടുവാസികള്‍ അയ്യപ്പ സ്വാമിയോടുള്ള ആരാധനയുടെ ഭാഗമായി 3 തവണ ആരതിയുഴിഞ്ഞ് പൂജിക്കുകയാണ് എന്നാണ്..........ഈ സത്യം ഒരു പത്രസമ്മേളനത്തിലോ മറ്റോ പറഞ്ഞാല്‍ തീരാവുന്നതാണ് ഈ പ്രശ്നങ്ങള്‍............ഇതു നമ്മുടെ മന്ത്രിമാര്‍ക്ക് അറിയാത്തതാണോ എന്തൊ..........എന്തായാലും എല്ലാ മാസവും സംക്രമ സമയത്തു മാനത്തു നക്ഷത്രം ഉദിക്കുന്നതാണ്, അതാരും കത്തിക്കുന്നതല്ല എന്നതുറപ്പല്ലെ...........അതുപോലെ തന്നെ തിരുവാഭരണ ഘോഷയാത്രയില്‍ പരുന്തു പറക്കുന്നതും ഒരു അല്‍ഭുതം തന്നെയാണ്, അതിനെയാരും പറത്തുന്നതല്ലല്ലൊ..........ഐതിഹ്യത്തില്‍ പറയുന്നതു അമ്മയായ ഹരിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് ഗരുഡന്‍ അയ്യപ്പസ്വാമിയുടെ സംരക്ഷകനായി ഉണ്ടായിരുന്നു എന്നാണ്..........ഇപ്പോള്‍ പൊന്നമ്പലമേട് എന്നു പറയുന്ന മകരജ്യോതി ദര്‍ശിക്കുന്ന ഇടം K.S.E.B യുടെ കയ്യിലാണ്........അവിടെ അവര്‍ സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് കാട്ടുവാസികളുടെ അഭ്യര്‍ത്ഥനയനുസരിച്ച് K.S.E.B ക്കാരാണത്രെ അന്നുമുതല്‍ മകരജ്യോതി തെളിയിക്കുന്നത്............ഇക്കാര്യം ഒരിക്കല്‍ ശ്രീ നായനാരും, ഇപ്പോള്‍ നമ്മുടെ ശ്രീ സുധാകരനും മന്ത്രിസഭയില്‍ സമ്മതിച്ചിതാണ്, പക്ഷെ ഭക്തരുടെ വിശ്വാസങ്ങളെ ഹനിക്കും എന്നു പറഞ്ഞു ഈ സത്യം മൂടി വെക്കുന്നു, യാഥാര്‍ത്തത്തില്‍ ഇതിനെവിടെയാണ് ഭക്തരെ ഹനിക്കുന്നത്.........??? ഈ സത്യം പറഞ്ഞു മനസ്സിലാക്കാത്തിടത്തോളം ഭക്തര്‍ക്ക് തെറ്റിധാരണയല്ലെ നമ്മുടെ സര്‍ക്കാര്‍ നല്‍കുന്നത്...............ഒരു പക്ഷെ ഇതു തുറന്നു പറഞ്ഞാല്‍ മകരവിള്‍ക്കുകാലത്തു കിട്ടുന്ന വരുമാനം കുറയുമോ എന്ന ഭയം ആയിരിക്കും അവര്‍ക്ക്..........ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രമേ നമ്മുടെ സര്‍ക്കാറിനു ലക്ഷ്യമുള്ളൂ , അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ അവിടേക്ക് സ്ത്രീകളെയും കയറ്റണം എന്നു പറയുന്നത്...........ഇന്നു ഈ കേരള‍ത്തില്‍ എത്രയോ പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല, അവിടേക്കൊന്നും സ്ത്രീകളെകയറ്റാത്തതില്‍ നമ്മുടെ മന്ത്രിക്കോ, ഏതുകാര്യത്തിലും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ നടക്കുന്ന പ്രാസംഗികന്‍ കൂടിയായ സാംസ്കാരിക നേതാവിനോ ഒരു പരാതിയും ഇല്ല...........പിന്നെ ഇവിടെക്കു മാത്രം എന്താ ഇത്ര പ്രത്യേകത.........അവിടെ നിന്നു ഇവര്‍ക്കു കൈയിട്ടുവാരാന്‍ കഴിയില്ല അതു തന്നെ...........

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണോ........??? ആ ക്ഷേത്രത്തിന്റെ ആചാരങ്ങളോ, അനുഷ്ടാനങ്ങളോ ഒന്നും ഞാന്‍ നൊക്കുന്നില്ല, അതിനെ കുറിച്ചൊന്നും ആധികാരികമായി പറയാന്‍ എനിക്കറിവും ഇല്ല..........എന്നാലും എന്റെ മനസ്സില്‍ തോന്നിയ, വായിചും, അന്വേഷിച്ചും മനസ്സിലാക്കിയ ചില അഭിപ്രായങ്ങള്‍ ഞാനിവിടെ എഴുതുകയാണ്............

ശബരിമലയുടെ ഭൂപ്രകൃതിയും, അവിടുത്തെ ഇന്നത്തെ അവസ്ഥയും കാണുമ്പോള്‍ സ്ത്രീകളെ അങ്ങോട്ട് കയറ്റുന്നതിനോട് എനിക്കു യോജിപ്പില്ല അതു മറ്റൊന്നും കൊണ്ടല്ല.........പുരുഷന്മാര്‍ മാത്രം പോയിട്ടുതന്നെ നമ്മുടെ സര്‍ക്കാറിന് അവര്‍ക്ക് വേണ്ടുന്ന പ്രാഥമിക സൊവ്കര്യങ്ങള്‍ (കുളിമുറി,കക്കൂസ്സ് ......) പോലും പലപ്പോഴും നല്‍കാന്‍ കഴിയുന്നില്ല.........എന്തു തന്നെയായാലും ഒരു സാധാരണ യുവതിക്ക് ഒരു പുരുഷന്‍ ചെയ്യുന്നപോലെ പൊതുസ്ഥലത്തു അത്തരം കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയും എന്നെനിക്കു തോന്നുന്നില്ല(ഒരു പക്ഷെ അങ്ങനെ ചെയ്യാം എന്നുള്ളവരുണ്ടാകാം.......എന്തായാലും അധികം ഉണ്ടാകാന്‍ സാധ്യതയില്ല, പിന്നെ കലികാലം അല്ലെ...........)........ഇങ്ങനൊരു അവസ്ഥയില്‍ അവിടേക്ക് സ്ത്രീകളെ കൂടി പ്രവേശിപ്പിച്ചാല്‍ , ഇപ്പോള്‍ ശബരിമലക്ക് ഒരു നിശ്ചിത കാലയളവില്‍ ഏറ്റവുംകൂടുതല്‍ ഭക്തര്‍ എത്തുന്ന തീര്‍ഥാടന കേന്ദ്രം എന്ന റെകോര്‍ഡ് ആണ് ഉള്ളതെങ്കില്‍ അതു ഒരുപക്ഷെ ഒരു നിശ്ചിത കാലയളവില്‍ ഏറ്റവുംകൂടുതല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്ന സ്ഥലം എന്നാകും...........

പിന്നെ സ്ത്രീകളെ കയറ്റാത്തതിനു കാരണമായി പല സങ്കല്‍പ്പങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്, അതെത്രമാത്രം സത്യമാണ് എന്നൊന്നും അറിയില്ല.........ഒന്നാമതായി പറയപ്പെടുന്നത് 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്കു എടുക്കാന്‍ കഴിയില്ല എന്നതാണ് , പക്ഷെ അതുമാത്രമായിരിക്കും അതിനുള്ള കാരണം എന്നെനിക്കു തോന്നുന്നില്ല, അല്ലെങ്കില്‍ തന്നെ ഇന്നു എത്ര പുരുഷ കേസരികളുണ്ട് 41 ദിവസം ചിട്ടയായി വ്രതം എടുത്തു പോകുന്നവര്‍........???? പണ്ടുണ്ടായിരുന്നു കൃത്യമായി വ്രതം എടുക്കുന്ന ഭക്തര്‍, ഇന്നതു മുഴുവനായി ഒരാള്‍ക്കും സാധ്യമാകും എന്നു തോന്നുന്നില്ല.........പിന്നെ പറഞ്ഞുകേട്ട്റ്റിരിക്കുന്ന മറ്റൊരു കാരണം പണ്ടുകാലത്തു അവിടെ പോകുന്ന വഴിമുഴുവന്‍ കൊടുംകാടായിരുന്നു, അന്നു സ്ത്രീകള്‍ക്ക് അവിടേക്കുള്ള യാത്ര ദുഷ്കരമായിരുന്നു അതുകൊണ്ടായിരിക്കാം പ്രവേശനം ഇല്ലാതായതു എന്നാണ്.........അതില്‍ കുറെയൊക്കെ സത്യം ഉണ്ടാകാം എന്നു തൊന്നുന്നു.....ഇന്നു നമ്മുടെ കേരളത്തില്‍ സ്ത്രീകള്‍ക്ക് കാടിലൂടെയല്ല, പൊതുവഴിയിലൂടെ പോലും സ്വസ്തമായി പോകാന്‍ പറ്റില്ല എന്നവസ്തയല്ലെ...........നമ്മള്‍ ഓരൊ തവണ ശരണം വിളിക്കുമ്പോളും നമ്മുടെ സ്വാമിയോടുള്ള വിശ്വാസം ശരീരത്തിലെ ഓരൊ കോശങ്ങളിലും പരമാവതി വായു ഊര്‍ജമായി സംഭരിക്കപ്പെടുന്നു, ആ ശക്തിയില്‍ കുത്തനെയുള്ള മലകയറുമ്പോള്‍ നമ്മുടെ ഊര്‍ദ്ധ്വവായു ഒന്നിച്ച് മുകളിലേക്കുയരുന്നു , ആ ശക്തി ഏതു മലയും കയറാന്‍ നമ്മെ പ്രാപ്തനാക്കുന്നു.........ഇത്തരത്തില്‍ ഊര്‍ദ്ധ്വ വായു മുകളിലേക്കുയരുന്നതു സ്ത്രീകളിലെ പ്രത്യുല്പാദന ശക്തിയെ ദുര്‍ബലപ്പെടുത്തും എന്നതു ആധുനീക ശാസ്ത്രം തെളിയിച്ചതാണ്......10 മുതല്‍ 55 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നതു, എന്നാല്‍ ഇന്നത്തെ മാറിവരുന്ന ഭക്ഷണ സംസ്കാരം നമ്മുടെ കുട്ടികള്‍ക്കു 10 വയസ്സില്‍പോലും പ്രവേശനം നല്‍കാത്ത അവസ്ഥയാണ് നല്‍കിയിരിക്കുന്നത് എന്നതൊരു ചിന്താവിഷയം തന്നെയാണ്......ഈ തുലാം ഒന്നിനു ഞങ്ങള്‍ മലക്കു പോയപ്പോള്‍ അവിടെ ഉണ്ടായ ഒരു സംഭവം അതിനു ചെറിയൊരുദാഹരണം ആണ്, ഒരു ചെറിയ പെണ്‍കുട്ടിയെയും, കൂടെവന്നവരെയും പോലീസ്സുകാര്‍ പമ്പയില്‍ തടഞ്ഞിരിക്കുന്നു....അവസാനം കുട്ടിയുടെ വയസ്സുകാണിക്കുന്ന എന്തോ പേപ്പര്‍ കാണിച്ചാണ് അവരെ മലകയറാന്‍ അനുവധിച്ചത്......പക്ഷെ അക്കാര്യത്തില്‍ ഒരിക്കലും തടഞ്ഞ ആ പോലീസുകാരെ കുറ്റം പറയാനൊക്കില്ല, ആ കുട്ടിയുടെ വളര്‍ച്ച അത്തരത്തിലാണ്.......ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നു ഇതാണ്((സാധാരണ നമ്മുടെ വീടുകളില്‍ കോഴിയെ വളര്‍ത്തുന്നവര്‍ക്കു അറിയാം, മുട്ട അടയിരുന്നു വിരിയുന്നതിനു തന്നെ 21 ദിവസം വേണം, പിന്നെ ആ കുഞു വളര്‍ന്ന് ഇറച്ചിപ്രായം ആകണമെങ്കില്‍ ചുരുങ്ങിയതു 2 വര്‍ഷമെങ്കിലും എടുക്കും, ആ സ്ഥാനത്താണ് ഇന്നത്തെ ബ്രോയിലര്‍ ചിക്കെന്‍ വെറും 2മാസം കൊണ്ട് ഇറ്ച്ചിയാക്കാന്‍ തയ്യാറായി സ്റ്റാളുകളില്‍ എത്തുന്നതു......എല്ലാം ഹോര്‍മോണ്‍ പ്രയോഗങ്ങള്‍ ആണ്, ഇതു കഴിക്കുന്ന കുട്ടികള്‍ക്കും അതുപോലെ പെട്ടെന്നുള്ള വളര്‍ച്ച സ്വാഭാവികമല്ലെ.........???)) .....ഒരു പക്ഷെ സ്വാമിയെപോലൊരു ദീര്‍ഘവീക്ഷണം ഉള്ള ഒരാള്‍ ഇതൊക്കെ തീര്‍ച്ചയായും മുന്‍ കൂട്ടികണ്ടതു കൊണ്ടാകാം സ്ത്രീകളെ പ്രവേശിപ്പിക്കാത്തത്..........ശബരിമലയിലേക്കും, പള്ളികളിലെക്കും സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനു എന്തേലും വ്യക്തമായ കാര്യങ്ങള്‍ ഉണ്ടാകും, അതു മനസ്സിലാക്കുന്നതിനു പകരം , “വിശ്വാസ്സികള്‍ക്കു വേണ്ടി , അവിശ്വാസ്സികള്‍ നടത്തുന്ന സമരം” എന്നൊക്കെ പറഞ്ഞു കാട്ടിക്കൂട്ടുന്ന ഈ കലാപരിപാടികള്‍ വെറും സ്വാര്‍ത്ഥ ലാക്കാണ് എന്നു പറയാതെ വയ്യ...........

പിന്നെ അവിടുത്തെ മാളികപ്പുറത്തമ്മയുടെ ഐതിഹ്യവും നമുക്കറിയാവുന്നതല്ലെ..........ഓരൊ വര്‍ഷവും ആനപ്പുറത്തേറി ശരംകുത്തിയിലേക്കു പ്രതീക്ഷയോടേ വരുന്ന മാളികപ്പുറത്തമ്മയുടെ ദുര്‍വിധിയൊന്നോര്‍ത്തു നോക്കൂ..........ഓരൊ തവണയും ശരംകുത്തിയാലില്‍ കാണുന്ന കന്നി അയ്യപ്പന്മാരുടെ ശരങ്ങള്‍ കണ്ട് വിഷമത്തോടെ, അല്ലെങ്കില്‍ അടുത്തവര്‍ഷമെങ്കിലും തന്റെ മനസ്സിലെ മോഹങ്ങള്‍ പൂവണിയും എന്ന പ്രതീക്ഷയോടെയുള്ള മടക്കം........എത്ര ദുഖം നിറഞ്ഞതാണല്ലെ..........

നമുക്കറിയാം ഇന്നു കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറക്ക്ശബരിമലയില്‍ നിന്നു കിട്ടുന്ന വരുമാനം എത്രത്തോളം ആണ് എന്നത്, പക്ഷെഅതിനുമാത്രം പ്രത്യുപകാരങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ ഭക്തര്‍ക്ക്നല്‍കുന്നുണ്ടോ...........ശബരിമല ക്ഷേത്രവുമായി കാര്യമായ ബന്ധമൊന്നുംഇല്ലെങ്കിലും അവിടെ നിന്നും ലഭിക്കുന്ന അരവണയും , അപ്പവും ജനകോടികള്‍ക്ക്പ്രസാദം തന്നെയാണ്...........പക്ഷെ അതുപോലും വേണ്ട വിധം വിതരണം ചെയ്യാന്‍അധികാരികള്‍ക്ക് പലപ്പോഴും കഴിയുന്നില്ല, കഴിഞ്ഞ മണ്ടലകാലത്തു വ്രിശ്ചികംആദ്യ ആഴ്ചയില്‍ പോയവര്‍ക്കു പോലും പ്രസാദം ലഭിക്കുന്നതിനുബുദ്ധിമിട്ടുണ്ടായി എന്നതാണ് സത്യം...........എന്താ അധികാരികള്‍ക്ക്അയ്യപ്പന്മാര്‍ വറ്രും എന്നതറിവില്ലാത്തതുകൊണ്ടാണോ അങ്ങനെസംഭവിച്ചത്..........??? ഒരു ബോട്ടില്‍ അരവണ ഉണ്ടാക്കുന്നതിനുള്ള ചിലവു15 രൂപയില്‍ താഴെയാണ്, അതു വില്‍കുന്നതോ 50 രൂപക്കും, ഒരു ബോട്ടിലില്‍തന്നെ 35 രൂപയുടെ മേല്‍ ലാഭമുണ്ടായിട്ടാണ് ഇത്തരത്തിലുള്ള നടപടികള്‍എന്ന് ചിന്തിക്കേണ്ടതുണ്ട്...............അതുപോലെ തന്നെ k.S.R.T.C യുടെനഷ്ടങ്ങള്‍ നികത്തുന്നതും, കട്ടപ്പുറത്തിരിക്കുന്ന പല ബസ്സുകളുംപുറത്തിറക്കുന്നതും, ശബരിമല സീസ്സണിലാണ്, എന്നിട്ടും നിരക്കല്‍-പമ്പറൂട്ടില്‍ വെറും 12.5 കിലോമീറ്റെറിന് കഴിഞ്ഞ സീസ്സണില്‍ ഈടാക്കിയിരുന്നതു13 രൂപയായിരുന്നു.........ശബരിമല വഴിയുണ്ടാക്കവുന്നതിന്റെ പരമാവതിഅയ്യപ്പന്മാരെ പിഴിഞ്ഞു ഉണ്ടാക്കുക എന്ന നയത്തിന്റെ ഭാഗമാണോ ഇതെന്ന്സംശയിക്കേണ്ടീയിരിക്കുന്നു..............നമ്മുടെ ഇപ്പോളത്തെ ദേവസ്വം മന്ത്രി പറയുന്ന പലകാര്യങ്ങളും നൂറു ശതമാനവുംശരിയാണ്(അദ്ദേഹത്തിന്റെ ഭാഷ പലപ്പോഴും പദവിക്കുയോജിച്ചതല്ലെങ്കിലും.......), ദേവസ്വം ബോര്‍ഡിലും, പൂജാരിമാരിലും ഉള്ളകള്ളനാണയങ്ങളെ അടിച്ചു പുറത്താക്കി ചാണകം തളിക്കേണ്ടതുതന്നെയാണ്..........എങ്കിലും കഴിഞ്ഞ മണ്ടല വിളക്കു ദിവസം സോപാനപടിയുടെമുന്നില്‍ നിന്നും കൊണ്ട് നമ്മുടെ മന്ത്രികാണിച്ച പ്രവൃത്തിയെ ഒരിക്കലുംന്യായീകരിക്കാന്‍ കഴിയുന്നില്ല, അദ്ദേഹം അവിടെ നിന്നു നടതുറന്ന സമയത്ത്അയ്യപ്പനെ ദര്‍ശിക്കുന്നതിനു പകരം എന്തോവലിയ കാര്യം ചെയ്യുന്നദാര്‍ഷ്ട്യത്തോടെ എതിര്‍ഭാഗത്തേക്കു നോക്കി നില്‍ക്കുകയായിരുന്നു,അദ്ദേഹത്തിനു വിശ്വാസം ഇല്ലായിരിക്കാം , അങ്ങനെയെങ്കില്‍ ദേവസ്വം വകവിശ്രമകേന്ദ്രത്തില്‍ വിശ്രമിക്കമായിരുന്നു, അവിടെ നിന്നാല്‍ നല്ല വീഡിയോകവറേജ് ഉള്ള്തുകൊണ്ട് ശബരീശ സന്നിധിയില്‍ നിന്നിട്ടുപോലും തൊഴുതില്ലഎന്ന് ലോകത്തെ കാണിക്കാനാണോ എന്തോ........അദ്ദേഹവും, അദ്ദേഹത്തിന്റെസുരക്ഷക്കായി നിന്നവരും ഇല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് 15ഭക്തര്‍ക്കെങ്കിലും ദര്‍ശനം നടത്താമയിരുന്നു, എത്രയോ കഷ്ടപ്പാടുകള്‍സഹിച്ചാണ് പലരും അയ്യപ്പ ദര്‍ശനത്തിനായി എത്തുന്നതു എന്നെങ്കിലുംഅദ്ദേഹത്തിനു ഓര്‍ക്കമായിരുന്നു.............ആര് എന്തൊക്കെ പറഞ്ഞാലും ഈ പ്രകൃതിയേയും നമ്മളേയും നിയന്ത്രിക്കുന്ന ഒരുശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതു ഏതു രൂപത്തിലോ, ഭാവത്തിലോഎന്നൊന്നും എനിക്കറിയില്ല...........പക്ഷെ അതുപോലൊരു ശക്തി ശബരിമലയില്‍ഉണ്ടെന്ന് എന്റെ ചെറിയ ആനുഭവങ്ങളില്‍ നിന്നും, അവിടേക്കൊഴുകിയെത്തുന്നകോടിക്കണക്കായ ഭക്ത ജനങ്ങളില്‍ നിന്നും മനസ്സിലാക്കുന്നു...........ഈലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹംഅനുഭവവേധ്യമാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്................ഓം ശ്രീഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേയ്....................ശരണമയ്യപ്പാ......................




Wednesday, October 29, 2008

ഭാവന

ഭാവന

“ബ്ലോഗി“ലെഴുതാന്‍

ഒരു കവിതക്കായി ഞാന്‍ നോറ്റിരുന്നു.

“പക്ഷി“യെന്ന ദ്വയാക്ഷരത്തില്‍

നിന്നൊരു കവിത വേണം

അതാണെന്റെയൊരാഗ്രഹം

ചിന്തകളെ ഞാന്‍ കൂടുതുറന്നയച്ചു

അവ ചിറകിട്ടടിച്ചതല്ലാതെ.......

ഭാവന വിരിഞ്ഞില്ല.

കവിതയും........

ഓരോ ചെറുചലനത്തിനും കാതോര്‍ത്ത്

വഴിക്കണ്ണുമായ് നോക്കിയിരുന്നു ഞാന്‍

ഒരു നുള്ളു ഭാവനക്കായ്

ഒരു കുഞ്ഞു കവിതക്കായ്

നിരീക്ഷിക്കാത്തതായൊന്നുമില്ലയീ പ്രപഞ്ചത്തില്‍

അവസാനം തൂലികയടച്ചിനി

തീന്‍ മേശയിലേക്ക്.........

അല്പം എരിവു കൂടുതലെങ്കിലും

തല്‍കാലത്തേക്കു ഞാന്‍ അത്താഴത്തെ

പല്ലുകൊണ്ട് കവിതയാക്കി............

Friday, October 24, 2008

അന്നു ആ സന്ധ്യയില്‍........

അന്നു ആ സന്ധ്യയില്‍........

ഈ ഇരുട്ടുമുറിയുടെ കോണില്‍ നിര്‍വികാരനായ് ഇരിക്കുമ്പോള്‍, എനിക്കു കേള്‍ക്കാം അവളുടെ പൊട്ടിചിരിയുടെ മനം കുളിര്‍പ്പിക്കുന്ന ശബ്ദം. ഇരുമ്പഴി വാതിലിനുള്ളിലൂടെ എന്നെ നോക്കുന്ന എല്ലാ കണ്ണുകള്‍ക്കും അവളുടെ കണ്ണുകളിലെ തിളക്കം.

എന്നെ മടിയിലേക്കു ചായ്ച്ച് താരാട്ടുപാടുന്ന ഈ ഇരുട്ടിനോട് എനിക്കൊരു കഥ പറയാനുണ്ട്. നിറക്കൂട്ടുകളില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളെ കടലിന്റെ നെഞ്ചോടൊതുക്കിയ ഒരു പ്രിയ കൂട്ടുകാരിയുടെ കഥ.

ഞങ്ങളുടെ പ്രിയപ്പെട്ട ആ കടല്‍ക്കരയിലിരിക്കുമ്പോള്‍ ഒരോ സായാഹ്നവും, ഞങ്ങള്‍ക്കോരോ ജന്മങ്ങളായിരുന്നു. ഓരൊ തവണ അവളെന്നെ നോക്കി ചിരിക്കുമ്പോഴും, അവളുടെ പ്രണയത്തിന്റെ ഭാഷ കൂടുതല്‍ ലളിതമായെനിക്കു തോന്നിയിരുന്നു. ഒരു നിമിഷം പോലും , ചുണ്ടില്‍ ചെറുപുഞ്ചിരിയില്ലാതെ ഞാനവളെ കണ്ടിട്ടില്ല.

അന്ന് ആ സന്ധ്യയില്‍ തിരക്കൊഴിഞ്ഞ കടല്‍ക്കരയില്‍ ഞങ്ങളേറെ നേരം വെറുതെയിരുന്നു. അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി, എന്നിട്ട് പതിയെ പറഞ്ഞു നിന്റെ കണ്ണിലെ ഈ തിളക്കം, അതിന്റെ പ്രകാശത്തിലൂടെ ഞാന്‍ നിന്റെ മനസ്സിനെ കാണുന്നു, അറിയുന്നു. ദാ, അവിടെ നിറയെ ഞാനാണ്, ഞാന്‍ മാത്രെയുള്ളൂ.... നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്....എന്നോട് ഇത്രമാത്രം ആത്മാര്‍ത്ഥത കാണിക്കുന്നത്.....ഞാന്‍........ഞാന്‍ നിന്നെ ഉപേക്ഷിച്ചാലോ........! സത്യത്തില്‍ അവളുടെ ആ നിഷ്കളങ്ക ചോദ്യങ്ങള്‍ക്കൊന്നും എന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. എങ്കിലും എന്നിലേക്കു തുളച്ചിറങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു, “ നീ കള്ളം പറയുന്നു, ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോവില്ല.....നിനക്കതിനാവില്ല..........”

പെട്ടെന്നവള്‍ അവളുടെ കണ്ണുകളെ എന്നില്‍ നിന്നും പിന്‍വലിച്ചു. കടലിന്റെ നെഞ്ചില്‍ ആര്‍ത്തുല്ലസിക്കുന്ന തിരമാലകളെ നോക്കി പറഞ്ഞു........” ഇല്ലെടാ, നിനക്കെന്നെ അറിയില്ല, നിന്നെ ഞാന്‍ തനിച്ചാക്കി പോകും......എനിക്കറിയാം ഞാന്‍ പോയാല്‍ എന്നോടുള്ള സ്നേഹം നിന്നെ ഭ്രാന്തനാക്കും, നിന്നിലെ ഭ്രാന്തന്‍ എന്നെ പിന്നേയും സ്നേഹിക്കും....... ആ സ്നേഹം നിന്നെ എന്റെ അരികിലേക്കെത്തിക്കും, പിന്നൊരിക്കലും നിന്നെ ഞാന്‍ തനിച്ചാക്കില്ല............”

അവളുടെ മുഖത്തുനിന്നും പുഞ്ചിരി പതിയെ അകലുന്നതു ഞാനറിഞ്ഞു. “എടോ, എന്താ താനിങ്ങനൊക്കെ പറയുന്നത്.....” ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി ഞാന്‍ ചോദിച്ചു. വീണ്ടും അവളെന്നെ നോക്കി, തുടുത്ത കൈകളാല്‍ എന്റെ കവിളില്‍ പതിയെ തലോടി......എന്നിട്ടു ഒരു നിശ്വാ‍സത്തോടെ പറഞ്ഞു “ നിനക്കു വേണ്ടി എനിക്കിതു ചെയ്തെ പറ്റൂ......ഇല്ലെങ്കില്‍ നിന്നെ എനിക്കു നഷ്ടപ്പെടും.......അതെനിക്കു വയ്യ.......” മുഴുവനാക്കും മുമ്പെ അവളുടെ ശബ്ദം ഇടറിയിരുന്നു, കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു......

പെട്ടെന്ന് അവളെണീറ്റു നടന്നു, നടന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ പോലും അവളെന്നെ തിരിഞ്ഞു നോക്കിയില്ല. കടലിന്റെ നെഞ്ചിലേക്കവള്‍ ഒരു തിരമാലയെപ്പോലെ അവളലിഞ്ഞു ചേര്‍ന്നപ്പോഴും , ഒന്നും മിണ്ടാനാവാതെ, അവളുടെ അരികിലേക്കു ഓടിയടുക്കാനാവാതെ, ഞാനിരുന്നു. എന്റെ നാക്കും, കൈകാലുകളും തളര്‍ന്നിരുന്നു.

പിന്നീടെപ്പൊഴോ ഈ ഭ്രാന്താശുപത്രിയിലെ ഇരുട്ടുമുറിയുടെ നാലു ചുമരുകള്‍‍ക്കുള്ളില്‍ , ആ ഇടനാഴിയുടെ വാതില്‍ തുറക്കുന്നതും കാത്ത്, വരാന്തയിലെ ഓരോ കാല്‍ചുവടുകള്‍‍ക്കും കാതോര്‍ത്തിരിക്കുകയാണ്.

പക്ഷെ എനിക്കിപ്പോഴും മനസ്സിലാവുന്നില്ല........എന്തിനുവേണ്ടിയാണ്, അവളെന്നെ തനിച്ചാക്കിയത്......? അവള്‍ക്കിനിയുമെന്നോടെന്തൊക്കെയോ പറയാനുണ്ടായിരുന്നു.......പാവം.......ആ കടല്‍ക്കരയില്‍ എന്നെയും കാത്ത്........അവള്‍ തനിച്ചു.............

Thursday, October 23, 2008

ജാതിമതം....!

ജാതിമതം......

ജാതിമതം......!
മനുഷ്യമനസ്സിനെ വിഷമയമാക്കുന്ന
പാരിനെ പാപച്ചുടലയാക്കുന്ന
കേള്‍ക്കാനിമ്പമാര്‍ന്ന നാലക്ഷരങ്ങള്‍
മതമെന്ന രണ്ടക്ഷരം പെറ്റുനിറച്ച ജാതികള്‍
പിന്നെയും പെറ്റുകൂട്ടി ജാതികൂട്ടങ്ങളെ
അതിലെല്ലാം വളര്‍ന്നു മനുഷ്യന്‍
നേതാക്കളെന്ന പുരോഹിത പരിഷകളും
മാറി മാറി വരുന്ന ഭരണചക്രങ്ങള്‍
കയ്യാളുന്നവര്‍ നല്‍കും നക്കാപിച്ചയില്‍
“പൊതുജനമെന്ന കഴുതകളെ“
തമ്മിലടിപ്പിക്കും മതനേതാക്കള്‍.
ഇവരുടെ ജല്പനങ്ങളില്‍ സര്‍വ്വം മറന്ന്
ഹിന്ദുവും, മുസല്‍മാനും,ക്രിസ്ത്യനും
വാളും,ബോംബുമെടുത്തു ചാവാനൊരുങ്ങുന്നു
വെറും സര്‍ക്കസ്സ് കോമാളികളായി...
ജാതിമത പിശാചുക്കളിന്നു നൃത്തം ചവിട്ടുന്നു,
അഭ്യസ്തവിദ്യരിലും.....
ജാതിയും,മതവും അര്‍ത്ഥശൂന്യമെന്നോര്‍ക്കാതെ
അവരും വാളെടുക്കുന്നു ബുദ്ധിശൂന്യമായ്.......

ഞാനൊരു മതത്തിനും എതിരല്ല, ജാതിക്കും.........എല്ലാ മതവും നല്‍കുന്നതു ഒരേ ആശയങ്ങള്‍ തന്നെയാണു എന്നാണു എന്റെ പരിമിതമായ അറിവ്.........സ്നേഹമാണ് എല്ലാ മതങ്ങളും ഉയര്‍ത്തികാണിക്കുന്നത്........ഒരു മതവും, മറ്റൊന്നിനെ താഴ്ത്തികെട്ടാനോ, ഒന്നൊന്നിനേക്കാള്‍ മഹത്തരമാണെന്നോ പറയുന്നില്ല..........മതങ്ങളുടേയും, ദൈവങ്ങളുടെയും ഇടനിലക്കാരന്‍ എന്ന പേരില്‍ , സുഗലോലുപത മാത്രം ലക്ഷ്യം വെച്ചു നടക്കുന്ന കുറച്ചു നേതാക്കന്മാരും, പുരോഹിതര്‍ എന്നു സ്വയം അഹങ്കരിച്ചുനടക്കുന്ന ആളുകളും ഇന്നു എല്ലാ മതങ്ങളിലും ഉണ്ട്..........അവര്‍ക്കെതിരെയാണ് ഞാനിതില്‍ എഴുതിയിട്ടുള്ളത്.........അവകാശവാദങ്ങള്‍ ഒന്നും ഇല്ല............നന്ദി..........

Wednesday, October 22, 2008

വിരഹം.......

വിരഹം.......

കൂടു നഷ്ടപ്പെട്ട കിളികളും
വേരു പറിഞ്ഞ മരങ്ങളും
വിണ്ടു കീറിയ വഴികളും
ഇന്നെന്റെ മനസ്സിനു സ്വന്തം.

ശ്മശാനത്തിലെ ചിതയില്‍
നിന്നുയരുന്ന പുകച്ചുരുളുകളും,
നാക്കിലയിലെ കാകനുപോലും
വേണ്ടാത്ത ബലിച്ചോറും
ഇന്നെന്റേതു തന്നെ....

രൂപങ്ങളില്ലാത്ത നിഴലുകളും,
താരങ്ങളൊഴിഞ്ഞ വാനവും
ഓളങ്ങളില്ലാത്ത പുഴക്കടവും
ഇന്നെന്നെ പോലെയോ......

എരിയുന്നൊരെന്‍ ചിതക്കുമുന്നില്‍
കൂട്ടിനൊരു തുള്ളി കണ്ണീരിനായ്
ഒരു നനുത്ത തലോടലിനായ്
ഒരു കൊച്ചു സ്വപ്നത്തിനായ്
അത്രയെങ്കിലും മോഹിച്ചോട്ടെ ഞാന്‍....

Tuesday, October 21, 2008

കലികാല ഗ്രാമം

കലികാല ഗ്രാമം

ജന്മജന്മാന്തര പുണ്യമായ് ഞാന്‍ കണ്ട
എന്റെ നാടിന്റെ കാലാന്തരണം എത്ര ശോച്യം.
ഭൂമിയിലെ സ്വര്‍ഗമായ് ഞാനോര്‍ത്തനാടിന്റെ
ഭൌമമാറ്റം എന്നെ സ്തഭ്തനാക്കുന്നു,
ഞാനോര്‍ത്തു നോക്കി.......
എന്റെ ഓര്‍മ്മകള്‍ മേയുന്നോരാ വയല്‍-
വരമ്പത്തെ കണ്ണാന്തളി വള്ളികളിന്നെങ്ങുപോയ്.....
കുളിരൂറും കൌമാര സ്വപ്നങ്ങള്‍ പൂത്തുലഞ്ഞ
പുഴയോര പഞ്ചാരമണല്‍തിട്ടകളിന്നെങ്ങുപോയ്........
കല്ലെറിഞ്ഞോളങ്ങള്‍ തീര്‍ത്തൊരാനാളിലെ
നൌകയാം ഓര്‍മ്മാവശിഷ്ടങ്ങളിന്നെങ്ങുപോയ്.......
അനുരഗരോഗത്താല്‍ പിടയുന്ന മനസ്സുകള്‍
വാചാലമാക്കിയ ആല്‍ത്തറകളിന്നെങ്ങുപോയ്.....
ഓണപ്പൂവിളിയും, വിഷുക്കണിയും, തൃക്കാര്‍ത്തികയും,
ആതിരരാവുകളും ഇന്നെങ്ങുപോയ്...........
കത്തിയെരിയുന്നൊരാ നിലവിളക്കിനു മുന്നിലെ
നാരായണ നാമ ജപങ്ങളിന്നെങ്ങുപോയ്........
കാലമാം നൌകയിലെന്റെ ബാല്യ-കൌമാര സ്വപ്നങ്ങള്‍
വീണുമരവിച്ച ആത്മവാം ഗ്രാമമിന്നെങ്ങുപോയ്..........

Monday, October 20, 2008

ആത്മ സൌന്ദര്യം

ആത്മ സൌന്ദര്യം....

നിന്നോടെനിക്കിഷ്ടമാണ്
വിടര്‍ന്ന് മിഴികളോ, പുഞ്ചിരിയാല്‍-
തെളിയുന്ന നുണക്കുഴികളോ, അല്ല
എന്നെ നിന്നിലേക്കാകര്‍ഷിച്ചത്.
നിന്റെ ഹൃത്തില്‍ വിരിയും നന്മയുടെ
ഒരു തുടം ചെമ്പനീര്‍ പൂക്കള്‍ ഞാന്‍ കണ്ടു.
അതാണോ, എന്നെ നിന്നിലേക്കാകര്‍ഷിച്ചത്.....???
അറിയില്ലെനിക്കിന്നും,
പ്രണയത്തിന്‍ സൂത്രവാക്യങ്ങള്‍...............

സ്വപ്നം

സ്വപ്നം

കൂരിരുട്ടിന്‍ അഗാഥതയിലോ

പുലര്‍ക്കാലം വിടരുന്നതിനു മുമ്പൊ-

ഞാനുറങ്ങിയില്ല

ഉണരാനുമായില്ല.

ഏതൊ പ്രജ്ഞയുടെ നിരാലംബമാം

അവസ്ഥയിലാണു ഞാന്‍.

എന്റെ ഹൃത്തില്‍ സന്തോഷമുണ്ട്,

സന്ദേഹങ്ങളുണ്ട്.

സുപരിചിതമുഖങ്ങളോട് സംസാരമുണ്ട്,

ചിരിക്കുന്നുണ്ട്.

കുട്ടികളോറ്റു കളിയുണ്ട്, തമാശയുണ്ട്.

മുതിര്‍ന്നവര്‍ക്കായ് ബഹുമാനമുണ്ട്

ആരൊടൊക്കെയോ ആവശ്യത്തിനു

ദേഷ്യപ്പെടുന്നുമുണ്ട്.

പിന്നീടാരുമായോ വഴക്കിട്ടു

തല്ലുകൂടുന്നു.....!

അറിയാതെ പിന്‍കാലൊരു

കല്ലില്‍ തട്ടിയിളകിഞാനൊരു

അഗാഥ ഗര്‍ത്തത്തിലേക്കു വീഴുന്നു.

വിയര്‍ത്തു, വിവശനായ് മിഴികള്‍ തുറന്നപ്പോള്‍

കണ്മുന്നില്‍ തെളിയുന്നതോ.....

കട്ടിലിന്‍ കാലുകള്‍.

ഇതുവരെ ചിരിപ്പിച്ച, ചിന്തിപ്പിച്ച,

പ്രവര്‍ത്തിപ്പിച്ച, പിന്നീട് പേടിപ്പിച്ച

ഈ അവസ്ഥയോ സ്വപ്നം...............?????

Sunday, October 19, 2008

വിധിമാറ്റിയ ഓളങ്ങള്‍..............

വിധിമാറ്റിയ ഓളങ്ങള്‍..............

ആ തെരുവു വിജനമായിരുന്നു. ഒരൊട്ടു ഭീതിയോടെ അവള്‍ ചുറ്റും നോക്കി. ആ രാത്രി വളരെ ശാന്തമായതുകൊണ്ട് അവളുടെ തേങ്ങല്‍ അവിടെയെങ്ങും വ്യാപിചിരുന്നു. ഒറ്റപ്പെടലിന്റെ അതികഠിനമായ വേദനയായിരുന്നു ആ ഇളം മനസ്സില്‍ കത്തിജ്വലിച്ചിരുന്നത്. എങ്കിലും കടത്തിണ്ണയും, ഒരു കീറിപറഞ്ഞ പുതപ്പും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുറെ ചാവാലി പട്ടികളും , ഒപ്പം കുറെ ഭീതികളും അന്നവള്‍ക്ക് കൂട്ടായിരുന്നു.

ഒരു സുനാമി .....! അതു വരുത്തിവെച്ച വിനാശത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തമെന്നു പറയാവുന്ന എല്ലാമെല്ലാമാണ്.

അച്ഛനും, അമ്മയും, അനുജനും, അനുജത്തിയും, അമ്മൂമ്മയും ഇവരെല്ലാം അവള്‍ക്കിന്നൊരു ഞെട്ടിക്കുന്നുരോര്‍മ്മമാത്രമായി. അവരുടെ ഗതികിട്ടാത്ത ആത്മാക്കള്‍ കരകയറാന്‍ ശ്രമിചുകൊണ്ട് കടലിലൂടെ നീന്തുകയാകുമോ.......?????

“ എന്റെ ദൈവമേ, എന്തിനാണെന്നെമാത്രമാ സുനാമിയില്‍ നിന്നു രക്ഷിച്ചത്........??? എന്തിനോ ... എന്തിനോ വേണ്ടി........!!!!

പ്രണയത്തിലും ഒരു വ്യത്യസ്ഥത........

പ്രണയത്തിലും ഒരു വ്യത്യസ്ഥത........

നേര്‍ത്ത വിരലുകളാലെന്റെ
ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇനിയുമെന്തേ വൈകുന്നു നീ....
എന്റെ പാതിരാ സ്വപ്നങ്ങളില്‍
നിറഞ്ഞാടുവാന്‍ നീയിനിയും
മടിക്കുന്നതെന്തെ........
വഴിയോരതു വെച്ചു നാം
കണ്ടുമുട്ടീടുമ്പോള്‍
എന്‍ മനസ്സറിഞ്ഞിട്ടും
നീയെന്തേ പരിചയം നടിക്കാതകലുന്നു.......

Thursday, October 16, 2008

അന്വേഷണം.....

അന്വേഷണം.....

എന്തു കൊണ്ടങ്ങനെ...?
എന്തു കൊണ്ടിങ്ങനെ.....?
ചോദ്യത്തിനുത്തരം തേടും
അന്വേഷണം
മനുഷ്യ സഹജം
കാല ബോധത്താല്‍ ഉയിര്‍ക്കൊള്ളുമീ സംശയം
ഭൌതിക ലോകത്തിന്‍ നിലനില്‍പ്പിന്നാധാരം.
പണ്ടു ബുദ്ദനും,ജൈനനും തുടങ്ങിയ
അന്വേഷണം ഇന്നും തുടരുന്നു പാതിവഴിയില്‍
മനസ്സിന്‍ അന്ധകാരത്തില്‍ കാട്ടിലലഞ്ഞ മനുഷ്യന്‍
ചുവന്നു കത്തുന്ന കല്‍ക്കരിതീയില്‍ ലോകം കണ്ടു.
കൂട്ടമായ് അനന്തതയിലേക്കു പറക്കുന്ന
പക്ഷിക്കൂട്ടങ്ങളിലുള്ള അന്വേഷണം ഇന്നു
വിമാനത്തിന്‍ ചിറകിലുള്ള് ആകാശയാത്രയായി
മിന്നിത്തിളങ്ങുന്ന താരങ്ങളിലെ ആകര്‍ഷണം
ഇന്നു മനുഷ്യന്റെ ബഹിരാകാശ യാത്രയായി
ഭൂതവും, പ്രേതവും നാട്ടിലലഞ്ഞപ്പോളതിലെ
നശ്വര സത്യമായി വന്ന ശാസ്ത്രങ്ങളിന്നു
മഹാ പ്രപഞ്ചത്തിന്റെ പ്രായം പഠിക്കുന്നു.
വസൂരിയും, സ്ന്നിജ്വരവും ഭൂമിയില്‍
കാലന്റെ മുഖമ്മൂടിയണിഞ്ഞപ്പോള്‍
മരുന്നുമായെത്തിയ വൈദ്യശാസ്ത്രമിന്നു
ജീവന്റെ ഉറവിടം തേടുന്നു.
എന്നിട്ടും
മനുഷ്യന്റെ സംശയങ്ങള്‍ തീരുന്നില്ല,
അന്വേഷണം അവന്‍സാനിക്കുന്നില്ല
ഭാവസാന്ദ്രമായ ഈ മഹാപ്രപഞ്ചത്തില്‍
ഉത്തരം കിട്ടാത്ത ഒരുപാടുചോദ്യങ്ങള്‍
ഒന്നിനുപിറകെ ഒന്നായി മനുഷ്യനെ വലക്കുന്നു-
അവന്‍
അതിലെ ഉത്തരങ്ങളെ അന്വേഷിക്കുന്നു........

Wednesday, October 15, 2008

സ്നേഹ നൊമ്പരങ്ങള്‍.....

ജീവിതത്തില്‍ ഒരിക്കലെങ്കിലും വിരഹ വേദന അറിഞ്ഞവര്‍ക്കായ് ഇതു സമര്‍പ്പിക്കട്ടെ........

സ്നേഹ നൊമ്പരങ്ങള്‍.....

നീ വരുന്ന വഴിയോര വീഥിയില്‍
നോക്കി, നോക്കി നില്‍ക്കുന്നു ഞാന്‍
കൈവിട്ടകന്നൊരനുരാഗ സീമയെ
ഓര്‍ത്തോര്‍ത്തുരുകുന്നു ഞാന്‍
പുറമെ കുളിര്‍കാറ്റിന്റെ തലോടലെങ്കിലും
എന്റെയുള്ളില്‍ മീനച്ചൂടിന്റെ
കൊടും വരള്‍ച്ചയറിയുന്നു.
അങ്ങകലെയെങ്ങോ
ഞാറ്റുപാട്ടിന്റെ ഈണ്മുണ്ട്,
പാറക്കെട്ടുകളില്‍ പതഞ്ഞൊഴുകുന്ന
അരുവിയുടെ കള,കള ‍നാദമുണ്ട്.
അതൊന്നും ശ്രദ്ധിക്കാനെനിക്കാകുന്നില്ല
ചൂണ്ട തന്‍ ചുണ്ടിലകപ്പെട്ട പരല്‍മീന്‍
കണക്കെ പിടയുകയാണെന്‍ മനം.
ശരീരത്തില്‍ നിന്നും ആത്മാവ് വേറിടും പോലെ.
പ്രക്രുതിയിലപ്പോഴും കാലചക്രം കരങ്ങുന്നുണ്ട്,
പുള്ളിവെയില്‍ മാഞ്ഞിരിക്കുന്നു,
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുവപ്പു-
രാശിയെ വകഞ്ഞു മൂവന്തി യാത്രയാകുന്നു,
പൌര്‍ണ്ണമി നിലാവരിച്ചിറങ്ങുന്നു........
യാമങ്ങള്‍ കൊഴിയുമ്പോളേകനാ‍യ്
ശൂന്യതയില്‍ നോക്കിനില്‍കുന്നു ഞാന്‍
എന്‍ ഓര്‍മ്മയിലാദ്യമായ്
നീ വരാതെയെന്‍ രാവുറങ്ങുന്നു.
നിന്‍ ഓര്‍മ്മതന്‍ നോവുമായ്.......

അക്ഷര തെറ്റുകള്‍.......

അക്ഷര തെറ്റുകള്‍.......

അക്ഷരങ്ങള്‍ പെറുക്കി കൂട്ടി
തറ, പറയെന്നു വാക്കുകളയവിറക്കെ
മനസ്സില്‍ വിജ്ന്യാനം തുടികൊട്ടി

പിന്നീടതെന്നോ
ബിരുദമെടുക്കാനുള്ള വെമ്പലായി
യാഥാര്‍ത്ഥ്യമായപ്പോള്‍ ബിരുദമെന്നതു
ഒരു തുണ്ട് കടലാസുമായി.

വേലതേടി നിരത്തിലലയവെ
“മുട്ടുവിന്‍ തുറക്കപ്പെടും” എന്ന വാക്യം
വെറുമൊരു പാഴ്വാക്കാകുകയായിരുന്നു
ജോലിയില്ലിവിടെ, കൂലിയില്ലിവിടെ
എവിടെയും കൈക്കൂലിയും, ശുപാര്‍ശയും മാത്രം.

പ്രതീക്ഷകള്‍ തകര്‍ന്നപ്പോള്‍, കൈയിലെ-
വിയര്‍പ്പാല്‍ ബിരുദം കുതിര്‍ന്നു.
മനസ്സിലെ അന്ധകാരത്താല്‍ കണക്കുകള്‍ തെറ്റിയപ്പോള്‍
‍ഞാനറിയാതെ മുഷ്ട്ടികള്‍ ചുരുണ്ടു,
ബിരുദം അനന്ത നീലിമയിലേക്കു പറന്നു.
ചവറുകൂനയില്‍ വീണു മയങ്ങി.

പിത്രുക്കളും, ദൈവങ്ങളും വാണ ഹൃദയത്തിലപ്പോള്‍
‍പിശാചുക്കള്‍ ന്രിത്തം ചവിട്ടുന്നു.
ചെറുപുഞ്ചിരി നിറഞ്ഞ മുഖത്താദ്യമായ്
മീശ പിരിഞ്ഞു വെറുപ്പു നിഴലിച്ചു...
കാലവും,
കര്‍മ്മവും,
കാര്യവും മറന്നു ഞാന്‍ നിഷേധിയായി...
വീടു വിട്ടു, നാടു വിട്ടു , നഗരവും വിട്ടു.......

മരണം.....

മരണം.....

മരണം...ദേഹത്തില്‍ നിന്നും ദേഹിയെ-
പിരിക്കുന്ന പ്രക്രുതിതന്‍ പ്രതിഭാസം
അറിയാത്ത മട്ടില്‍ നാം അകലേക്കു ചെന്നാലും
നിഴലായ് മാറിയവന്‍ കൂടെയെത്തും
കൂരിരുട്ടിലും, പകല്‍ വെളിച്ചത്തിലും
ഒരു തീര്‍ത്ഥാടകനായവന്‍ കൂടെയുണ്ട്.
കരിങ്കല്ലിന്‍ മതിലകത്തൊളിച്ചിരുന്നാലും,
ഭാസുര കാഞ്ചനകൂട്ടിലാണെങ്കിലും
കാലം, കൊലച്ചിരിയാലവനെ അരികിലെത്തിക്കും.
പലരും മരണത്തെ കാത്തിരിക്കുന്നു-
ജീവിതസംഘര്‍ഷങ്ങളില്‍ നിന്നൊരൊളിച്ചോട്ടമായി
അവര്‍ക്കു വിധിയെ പേടിയാണു....
ജീവിതത്തെയും.
കടലമ്മയും,
കയറും,റയില്‍പ്പാളങ്ങളും,ആനവണ്ടിയും,*
പാഷാണകുപ്പികലുമുണ്ടവര്‍ക്ക് കൂട്ടായ്.

വേരെയുമുണ്ടൊരു കൂട്ടര്
‍കാലന്റെ ജോലികള്‍ ഏല്‍ക്കാന്‍ തയ്യാറായവര്‍ത
മ്മില്‍, തമ്മില്‍ കൊന്നു രസിക്കുന്നവര്‍
ചുടുചോരയില്‍ കിടന്നുള്ള പിടച്ചിലില്‍
ലഹരികണ്ടെത്തുന്നവര്‍.......
അവരറിയുന്നില്ല
“അപ്പനു കുത്തിയ പാളതന്നെ മകനുമെന്ന്”**

എങ്കിലും
പലപ്പോഴും നിനച്ചിരിക്കത്തവരെയും പൊക്കി
മരണമങ്ങ് പോയ്മറയുന്നു.........
മുഷിഞ്ഞൊരു വസ്ത്രം മാറ്റി
പുതുമുണ്ട് ചുറ്റിവരും അവര്‍
ഭാഗ്യ ദേവതയുടെ ഇഷ്ട സന്താനങ്ങളോ......?***

..............................................................................

* ആനവണ്ടി എന്നതഇലൂടെ ഉദ്ദേശിച്ചതു k.s.r.t.c bus ആണ്.

** “അപ്പനു കുത്തിയ പാളതന്നെ മകനും” എന്നതു നമ്മുടെ ഇവിടെയുള്ളൊരു നാടന്‍ ചൊല്ലാണ്. ഇന്നു നമ്മള്‍ ചെയ്യുന്നത് നാളെ മക്കളിലൂടെ തിരിച്ചു കിട്ടും എന്നതാണു അതിലൂടെ ഉദ്ദേശിക്കുന്നതു.......ഇന്നത്തെ നമ്മുടെ സാഹചര്യത്തില്‍ ആ ചൊല്ലിനു ഒരുപാടു പ്രസക്തിയുണ്ട് എന്നു തോന്നുന്നു........കാരണം ഇന്നു മക്കള്‍ക്ക് അചഛനമ്മമാരെ നോക്കാനൊ, സംരക്ഷിക്കാനോ സമയമില്ലല്ലൊ........അതിന്റെ ദുഖം ഒരുപക്ഷെ അവര്‍ക്കിന്നു മനസിലാകുന്നുണ്ടാകില്ല.......പക്ഷെ സ്വന്തം മക്കള്‍ നാളെ ഒരുനാള്‍ അതുപൊലെ തിരിച്ചു ചെയ്യുമ്പോള്‍ മനസിലാകും, പക്ഷെ അപ്പൊഴേക്കും ഒരുപാടു വൈകിയിട്ടുണ്ടാകും എന്നു മാത്രം...........

*** ഭാഗ്യ ദേവതയുടെ ഇഷ്ട സന്താനങ്ങളോ......? ഇന്നു ഒരു ശവദാഹ സ്തലത്തു പൊയാല്‍ എന്താണു കാണുന്നതു....??? കൂടെ വരുന്നവര്‍ ചിതകത്തിയെരിയും മുന്നേ , തോളത്തെ മണ്‍കുടമൊന്നുടച്ചു, അന്ത്യജലം നല്‍കാന്‍ കാത്തു നില്‍കാണ്..........ആ വഴിപാടു അങ്ങു തീര്‍ത്തു എന്തൊക്കെയോ വെട്ടിപിടിക്കാനുണ്ടേന്ന ഭാവത്തില്‍ നെട്ടോട്ടം ഓടുകയാണ്..........ഇവരെപ്പോലെ അല്ല നമ്മളെപ്പോലുള്ള മനുഷ്യന്മാര്‍ക്കിടയില്‍ നിന്നും രക്ഷപ്പ്പ്പെടുന്നവര്‍ പിന്നെ ഭാഗ്യവാന്മാര്‍ അല്ലെങ്കില്‍ പിന്നെ എന്താണ്................

Monday, October 13, 2008

കാലമേ നിന്റെ പോക്കിതെങ്ങോട്ടു..........????

കാലമേ നിന്റെ പോക്കിതെങ്ങോട്ടു..........????

മരണം....നമ്മുടെ സന്തത സഹചാരിയത്രെ

അല്ലെങ്കില്‍ വിധാതാവിന്റെ തീരുമാനമത്രെ

പ്രണയത്തിന്‍ മ്രിഥുലത തിമിര്‍ത്തു പെയ്താലും,

ക്രോധത്തിന്‍ കനല്‍ക്കട്ട ആളിപ്പടര്‍ന്നാലും,

സമ്പത്തിന്‍ ഹുങ്കിനാല്‍ സ്വാര്‍ത്ഥരായെങ്കിലും

മ്രിതദേഹത്തോടെ അലിഞ്ഞു ചേര്‍ന്നിടും

ജനിച്ചുയര്‍ന്ന മണ്ണില്‍ തന്നെ.

ഇതു പ്രക്രുതി നിശ്ചയം.

എങ്കിലുംദുര്‍മോഹികള്‍ അറിയുന്നില്ല

തന്റെ മാവും ഒരു നാള്‍ പൂവിടുമെന്നു.

തുണപിരിയുമ്പോള്‍ ഇണയുടെ കണ്ണീരു-

തന്‍ഭാവിതന്‍ ദുഷ്കര ചിന്തമാത്രമാകുന്നു

ഇഷ്ടപ്പെട്ടോരെന്തു തിന്മകള്‍ ചെയ്താലും

നന്മയായ് തോന്നും നൂന ലോകമാണിന്നു.

ഇഷ്ടപ്പെടാതുള്ളോര്‍ നന്മകള്‍ ചെയ്താലും

തിന്മതന്‍ പര്യായമാകുമീ കലിയുഗത്തില്

‍ചെകുത്താനു ദൈവത്തേക്കാള്‍ വിലകള്‍

കല്പിക്കും ജനങ്ങളേറേ.......

കാലമേ നിന്റെ പോക്കിതെങ്ങോട്ടു..........????

ഒരു കാന്‍സര്‍ രോഗി

ഒരു കാന്‍സര്‍ രോഗി

അവനൊരു കാന്‍സര്‍ രോഗി
അവനുണ്ട്

മരണവുമായും, കാലനുമായും അഭേദ്യ ബന്ധം
മദ്യവും, പുകയും ആണുങ്ങള്‍ക്കെന്ന്
വീമ്പിളക്കിയതിനു ലഭിച്ച സമ്മാനം.

അവന്‍ മരണത്തെ പുല്‍കാന്‍ പോകുന്നു
മന്ദം........മന്ദം.........

പലപ്പോഴും അവന്‍ ഉറക്കമില്ലാതെകിടന്നു പിടയുന്നു..
ശുദ്ധ വായുവിനു വേണ്ടി പരതുന്നു
കിട്ടാതെ പിടയുന്നു.
വീണ്ടും ലഭിക്കുന്നു വായു......
ജീവിതത്തിന്റേതല്ലെന്നു നിശ്ചയം.
മരണത്തിന്റെ ഗന്ധമുള്ള വായു.

അവനു മുന്നില്‍ വൈദ്യ ശാസ്ത്രം മുട്ടുമടക്കുന്നു
വീട്ടുകാര്‍ വിധിയെ പഴിക്കുന്നു
പലപ്പോഴും വാനമുട്ടാനായുന്ന തിരപോലെവേദന വരുമ്പോള്‍......
അവന്‍ പോലുമറിയാതെ ഇരുട്ടില്‍,
കട്ടിലിന്‍ കാലിലവന്റെ നഖങ്ങളിറുകുന്നു.

ജീവന്റെ ചെറുവേരുകള്‍ ഓരോന്നായ്പറിയുമ്പോള്‍......
അവന്റെ കരച്ചില്‍ പൊന്തുമ്പോള്‍.....
കണ്ണുകളില്‍ ഇരുട്ടു മൂടുമ്പോള്‍.....
പിന്നെ എന്തിനു ജീവിക്കണമവന്‍........???
കാലത്തിന്റെ ക്രൂരതക്കൊരു സ്മാരകമായോ..........

അന്ത്യസ്വപ്നം..........

അന്ത്യസ്വപ്നം..........

ദേഹമാകുന്ന വസ്ത്രം മാറി
ദേഹി യാത്ര തുടങ്ങുമ്പോള്‍
‍ഞാ‍ന്‍ കണ്ട സ്വപ്നത്തില്‍
‍തേടിയതേതു മുഖം........?
തേടാതിരിക്കേണ്ടതേതു മുഖം.....?

സ്വപ്നങ്ങള്‍ ഏവരും കാണുന്നുവെങ്കിലും
ഞാന്‍ കണ്ട സ്വപ്നത്തിനു വര്‍ണ്ണങ്ങളേറെ
സപ്ത വര്‍ണ്ണങ്ങള്‍..........
സുഖങ്ങളും, ദു:ഖങ്ങളും സങ്കല്‍പ്പിതങ്ങളായി-
നിറങ്ങളില്‍ ചാലിച്ച ഈ സ്വപ്നങ്ങള്‍
ഓര്‍മ്മകള്‍ക്കൊരു നേരം പോക്കുകളോ.....?
അറിയുന്നില്ലെനിക്കിന്നും.......

സ്വപ്നങ്ങള്‍ പലവിധം കണ്ടിരുന്നെങ്കിലും
അന്ത്യ സ്വപ്നത്തില്‍ ചോദ്യങ്ങളേറേ......
ജീവിതത്തില്‍ തുടങ്ങിയ മുഖങ്ങളേറെയുണ്ടോര്‍ക്കാന്‍
ക്ഷെ
ഓര്‍ത്തുവോ അവരെയെല്ലാം..........

ആ‍ത്മാവിലേക്കെന്നെ ചാര്‍ത്തിയൊരെന്‍ പ്രതിരൂപവും,
ആദ്യമായ് സ്നേഹിച്ച്, വാത്സല്യത്താല്‍ മുലപ്പാലൂട്ടി
വളര്‍ത്തിയൊരെന്‍ അമ്മയും,
ഇത്തിരി തെറ്റിയകാലിനെ വീഴ്ത്താതെ, എവിടെയും
ഉറപ്പിച്ച് എന്നെ ഞാനാക്കിയൊരെന്‍ അച്ചനും,

പള്ളിക്കൂടത്തിന്റെ ഇടുങ്ങിച്ചോര്‍ന്ന ഇടയിലിരുത്തി
ആദ്യാക്ഷരങ്ങള്‍ അറിയിച്ച ഗുരുനാഥരും,

ആദ്യാനുരാഗത്തിന്‍ കുളിര്‍ തന്ത്രികള്
‍എന്നിലേക്കറിയിച്ചൊരെന്‍ പ്രിയ പ്രണയിനിയും,
ഞാന്‍ താലിചാര്‍ത്തി, തിരുനെറ്റിയില്‍ കുങ്കുമം തൊടുവിച്ചു-
എനിക്കു പാതിയായിരുന്ന, എന്നെ പ്രാണനായ്-
സ്നേഹിച്ച ഭാര്യയാം നിഷ്കളങ്ക സീതയും......

ചെറുപ്പകാലങ്ങലില്‍ അച്ചനെ കാത്തു കിട്ന്നിരൂന്ന,
തന്റെ മാറിന്റെ ചൂടില്‍ സര്‍rവ്വം മറ്ന്നിരുന്ന
എന്റെ പൊന്നുമക്കളും.........ഇല്ല
അവരെന്നെ ഓര്‍ക്കാനിടയില്ല
സ്വാര്‍ത്ഥ മോഹത്താല്‍ ഒഴുകുന്ന ഇന്നത്തെ ലോകത്തിലല്‍
ഒരുപാടകന്നവര്‍.... അവര്‍ക്കെന്തു സ്നേഹം, എന്തു ബന്ധം...
എങ്കിലും ഞാനോര്‍ത്തുപോകില്ലെ...എന്റെ കുഞ്ഞുമക്കളെ....

ഇനിയും പലമുഖങ്ങളും തേടിയെങ്കിലും
സ്പെക്ട്രത്തിലെ സപ്തവര്‍ണ്ണങ്ങള്‍ പോല്‍-
ഒരു നിശ്ചല ധവള വര്‍ണ്ണം മാത്രം...ഒരേയൊരു വര്‍ണ്ണം
മറ്റൊരു വര്‍ണ്ണ്ത്തിനും ഇവിടെ സ്താനമില്ല.

അന്ത്യ സ്വപ്നത്തിന്‍ കാതല്‍
ഇതിനാല്‍ പിളര്‍ക്കപ്പെടുന്നു
എങ്ങുനിന്നോ ഒരു നിര്‍വ്രുതി അരിച്ചുയരുന്നു
ഇത്രയും ഓര്‍മ്മമാത്രം..........

ഇനിയൊരപേക്ഷ
ഇതുവരെ കണ്ട സ്വപ്നങ്ങളേ....
നിങ്ങള്‍എന്നെയും കൊണ്ടുപോകൂ
സ്വര്‍ഗത്തിലേക്കോ........നരകത്തിലേക്കോ.............

Saturday, October 11, 2008

ഞാനൊരു പാമരന്‍..........

ഞാനൊരു പാമരന്‍..........

ഞാനൊരു പാമരന്‍, ജീവിതത്തില്‍ പാതിയും
ഓരോരൊ പാപങ്ങള്‍ ചെയ്തു പോന്നു
ശൈശവകാലത്തെ ചെയ്തികളോരോന്നും
നേരേ മനതാരില്‍ തെളിയുന്നില്ല

ബാല്യകാലത്തുള്ള കാര്യങ്ങളെല്ലാമെന്‍-
ചാപല്യമെന്നോര്‍ത്ത് ഖേദിച്ചിടുന്നു.
വിക്രസ്സും, കുസ്രുതിയും കാട്ടിഞാനൊട്ടേറെ
മാതാപിതാക്കളെയും എതിര്‍ത്തു നോക്കി

പാഠശാലതന്നില്‍ പാഠം പഠിക്കാതെ
പാഴാക്കികളഞതെത്ര കാലം..........
കുതിരയും, കാളയും കളിച്ചുയെന്നാകിലും
ഞാനും കടന്നെത്തി ബിരുദ കടംബയില്‍.

ദൈവ ക്രിപയാലെ തട്ടിയും, മുട്ടിയും
ആശകളോരോന്നും തീര്‍ന്നുവെന്നാകിലും
ഇതിനിടക്കെപ്പോഴോ ചോരത്തിളപ്പില്
ദൈവത്തെയും തള്ളിപ്പറഞ്ഞുപോയി

കിട്ടിയ ജോലിയെ സ്വീകരിച്ചന്നു ഞാന്
‍അഭ്യാസമായ *, വിദ്യാഭ്യസവും നിര്‍ത്തി
ഇന്നിപ്പോള്‍ ഒന്നുമേ പടിച്ചില്ലെന്ന *-തോന്നലാല്‍
അലയുന്നു വിദൂര *വിദ്യകള്‍ തേടി

പശ്ചാത്താപം പുണ്യമെന്നു ഉദ്ധരണികളുണ്ടെങ്കിലും
ചെയ്തു പോയ പാപത്തിന്‍ ഓര്‍മ്മകളില്‍ ഞാന്
‍നിരന്തരം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു
പാപഭാരത്താല്‍ മാനസം നീറിടുന്നു............

* Nammude keralathil Vidhyabhyasaminnu sharikkum oru Abyaasam thanneyalle....

** Pothupole valarnnenkilum Vivaram vachillennu saaram...........

*** Distance Education (Vidhoora Vidyabhyasam) Innu Keralathile Pradhana Vidyabhyasa Vipanikalil Onnaanu.........

Friday, October 10, 2008

സ്വാതന്ത്ര്യം.........

സ്വാതന്ത്ര്യം.........

സ്വാതന്ത്ര്യ ദിനത്തിന്‍റെ ആസ്വാദകാ
താങ്കള്‍ എന്തിനിത് ആഘോഷിക്കുന്നു ....?
വെറുമൊരു നേരം പോക്കായോ ..............?
അതോ താങ്കള്‍ അതിനുമാത്രം
സ്വതന്ത്രനാണോ .................... ?
എവിടെയാണ് താങ്കളുടെ സ്വാതന്ത്ര്യം..?

സത്യാഗ്രഹത്തിന്‍റെ സമരഭൂമിയും
രക്തസാക്ഷികളുടെ ആത്മാഭിമാനവും
ചരിത്രത്താളുകളില്‍ വിശ്രമിക്കട്ടെ .

എന്നിട്ട് പറയൂ

"മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു
എന്നിട്ടും എല്ലായിടവും അവന്‍ ചങ്ങലയിലാണ് "
എന്ന റൂസ്സോ വാക്യങ്ങളില്‍ ഒരു മാറ്റമായോ .?

ഗാന്ധിമാര്‍ഗ്ഗവും ,സ്വാതന്ത്ര്യ സമര ചരിത്രങ്ങളും
അവസരവാദം മാത്രമായി നല്‍കുന്ന
വിവര മാധ്യമങ്ങളെ ഒഴിവാക്കി പറയൂ

"എന്‍റെ ജീവിതമാണ്‌ എന്‍റെ സന്ദേശം "

ഈ ഗാന്ധി സൂക്തമെങ്കിലും അന്വര്‍ഥമാക്കാന്‍ തനിക്കായോ .........?

ഇല്ല

കഴിയില്ല അതാണ്‌ ഇന്നിന്‍റെ രാഷ്ട്രീയം
അല്ലെങ്കില്‍ ഈ ലോകം
പറയൂ എന്തായിരുന്നു ഗാന്ധിയുടെ തീസിസ് ..?

സത്യം

അഹിംസ

അക്രമരാഹിത്യം

പിന്നെ മണ്ണ്, ജലം, വായു ദീര്ഗ്ഗസഹനങ്ങളുടെ നാള്‍വഴികളില്‍
അദ്ദേഹം പകര്‍ന്ന ഇവയെന്തെങ്കിലും
നാം ഇന്നു കാത്തു സൂക്ഷിക്കുന്നുണ്ടോ ...?
എവിടെ ആ മഹാത്മാവിന്‍റെ പോര്‍ബന്തര്‍ ,വാര്‍ധ , സബര്‍മതി ......
സ്ഥല നാമങ്ങളില്‍ എന്തിരിക്കുന്നു അല്ലെ..?
ഇന്നു നമുക്കുണ്ടല്ലോ ഗോധ്ര ,നന്ദിഗ്രാം ,കോവൈ
മുംബൈ,മാറാട് അങ്ങനെ കുറെ കൊലനാടുകള്‍........

പിതാവേ
ഈ രാഷ്ട്രം അങ്ങയുടെ സത്തയെ ബോധപൂര്‍വം മറക്കുന്നു ...!
എങ്കിലും അവിടുത്തെ "ചിത്രങ്ങള്‍ "ശേഖരിക്കാന്‍ വെമ്പുന്നു .....!
രൂപ നോട്ടുകളില്‍ അവിടുത്തെ "ചിത്രങ്ങള്‍"അച്ചടിച്ചു വെച്ചില്ലേ ............?
(ചിത്രം മാത്രം..............!)
അങ്ങയുടെ വില കളയാനായി മാത്രം....!

Saturday, October 4, 2008

Ente Adutha Blog........THATHWAMASI

THATHWAMASI
Swamiye Sharanamayyappa..........Sabarimala Dharmsastha Kshethrathe , Bakthiyudeyum, Ithihyangaludeyum, Bhooprakruthiyudeyum, Anubhavangaludeyum, Aa Kshethrathe Kendreekarichu Innu Nadannukondirikkunna Kolahalangaludeyum Paschaathalathil , Enikku Thonniya Chila Kaaryangal Ivide Thurannezhuthukayaanu............