Wednesday, October 15, 2008

മരണം.....

മരണം.....

മരണം...ദേഹത്തില്‍ നിന്നും ദേഹിയെ-
പിരിക്കുന്ന പ്രക്രുതിതന്‍ പ്രതിഭാസം
അറിയാത്ത മട്ടില്‍ നാം അകലേക്കു ചെന്നാലും
നിഴലായ് മാറിയവന്‍ കൂടെയെത്തും
കൂരിരുട്ടിലും, പകല്‍ വെളിച്ചത്തിലും
ഒരു തീര്‍ത്ഥാടകനായവന്‍ കൂടെയുണ്ട്.
കരിങ്കല്ലിന്‍ മതിലകത്തൊളിച്ചിരുന്നാലും,
ഭാസുര കാഞ്ചനകൂട്ടിലാണെങ്കിലും
കാലം, കൊലച്ചിരിയാലവനെ അരികിലെത്തിക്കും.
പലരും മരണത്തെ കാത്തിരിക്കുന്നു-
ജീവിതസംഘര്‍ഷങ്ങളില്‍ നിന്നൊരൊളിച്ചോട്ടമായി
അവര്‍ക്കു വിധിയെ പേടിയാണു....
ജീവിതത്തെയും.
കടലമ്മയും,
കയറും,റയില്‍പ്പാളങ്ങളും,ആനവണ്ടിയും,*
പാഷാണകുപ്പികലുമുണ്ടവര്‍ക്ക് കൂട്ടായ്.

വേരെയുമുണ്ടൊരു കൂട്ടര്
‍കാലന്റെ ജോലികള്‍ ഏല്‍ക്കാന്‍ തയ്യാറായവര്‍ത
മ്മില്‍, തമ്മില്‍ കൊന്നു രസിക്കുന്നവര്‍
ചുടുചോരയില്‍ കിടന്നുള്ള പിടച്ചിലില്‍
ലഹരികണ്ടെത്തുന്നവര്‍.......
അവരറിയുന്നില്ല
“അപ്പനു കുത്തിയ പാളതന്നെ മകനുമെന്ന്”**

എങ്കിലും
പലപ്പോഴും നിനച്ചിരിക്കത്തവരെയും പൊക്കി
മരണമങ്ങ് പോയ്മറയുന്നു.........
മുഷിഞ്ഞൊരു വസ്ത്രം മാറ്റി
പുതുമുണ്ട് ചുറ്റിവരും അവര്‍
ഭാഗ്യ ദേവതയുടെ ഇഷ്ട സന്താനങ്ങളോ......?***

..............................................................................

* ആനവണ്ടി എന്നതഇലൂടെ ഉദ്ദേശിച്ചതു k.s.r.t.c bus ആണ്.

** “അപ്പനു കുത്തിയ പാളതന്നെ മകനും” എന്നതു നമ്മുടെ ഇവിടെയുള്ളൊരു നാടന്‍ ചൊല്ലാണ്. ഇന്നു നമ്മള്‍ ചെയ്യുന്നത് നാളെ മക്കളിലൂടെ തിരിച്ചു കിട്ടും എന്നതാണു അതിലൂടെ ഉദ്ദേശിക്കുന്നതു.......ഇന്നത്തെ നമ്മുടെ സാഹചര്യത്തില്‍ ആ ചൊല്ലിനു ഒരുപാടു പ്രസക്തിയുണ്ട് എന്നു തോന്നുന്നു........കാരണം ഇന്നു മക്കള്‍ക്ക് അചഛനമ്മമാരെ നോക്കാനൊ, സംരക്ഷിക്കാനോ സമയമില്ലല്ലൊ........അതിന്റെ ദുഖം ഒരുപക്ഷെ അവര്‍ക്കിന്നു മനസിലാകുന്നുണ്ടാകില്ല.......പക്ഷെ സ്വന്തം മക്കള്‍ നാളെ ഒരുനാള്‍ അതുപൊലെ തിരിച്ചു ചെയ്യുമ്പോള്‍ മനസിലാകും, പക്ഷെ അപ്പൊഴേക്കും ഒരുപാടു വൈകിയിട്ടുണ്ടാകും എന്നു മാത്രം...........

*** ഭാഗ്യ ദേവതയുടെ ഇഷ്ട സന്താനങ്ങളോ......? ഇന്നു ഒരു ശവദാഹ സ്തലത്തു പൊയാല്‍ എന്താണു കാണുന്നതു....??? കൂടെ വരുന്നവര്‍ ചിതകത്തിയെരിയും മുന്നേ , തോളത്തെ മണ്‍കുടമൊന്നുടച്ചു, അന്ത്യജലം നല്‍കാന്‍ കാത്തു നില്‍കാണ്..........ആ വഴിപാടു അങ്ങു തീര്‍ത്തു എന്തൊക്കെയോ വെട്ടിപിടിക്കാനുണ്ടേന്ന ഭാവത്തില്‍ നെട്ടോട്ടം ഓടുകയാണ്..........ഇവരെപ്പോലെ അല്ല നമ്മളെപ്പോലുള്ള മനുഷ്യന്മാര്‍ക്കിടയില്‍ നിന്നും രക്ഷപ്പ്പ്പെടുന്നവര്‍ പിന്നെ ഭാഗ്യവാന്മാര്‍ അല്ലെങ്കില്‍ പിന്നെ എന്താണ്................

No comments: