Tuesday, June 24, 2008

എന്റെ പൂരക്കാഴ്ചകള്‍……….

എന്റെ പൂരക്കാഴ്ചകള്‍……….


ഓരോ ഉത്സവങ്ങളും ഓരോ അനുഭവങ്ങള്‍ ആണ്........ നമ്മുടെ പൂര്‍വികര്‍ ഓരോ ഉത്സവങ്ങളുംചിട്ടപ്പെടുത്തിയിരിക്കുന്നത് ഒരു കൂട്ടാ‍യ്മയെ മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം , പ്രകൃതിയും, മനുഷ്യനും, മറ്റുജീവജാലങ്ങളും തമ്മിലുള്ള ഒരു കൂട്ടായ്മ.......ഉത്സവം എന്ന പദത്തിന്റെ അര്‍ത്ഥം മേല്‍പ്പോട്ട് , അല്ലെങ്കില്‍ഊര്‍ദ്ധ്വഭാഗത്തേക്കുള്ള ഒഴുക്കു എന്നാണത്രെ.......അതു ശരിയായിരിക്കണം കാരണം ഓണവും,വിഷുവും ഒപ്പം തന്നെനമ്മുടെ ഓരോ ഉത്സവങ്ങളും പ്രത്യേകിച്ച് വേല - പൂരങ്ങള്‍ പണ്ടുകാലത്തെ കാര്‍ഷികോത്സവങ്ങള്‍ആയിരുന്നു.........അതുകൊണ്ട് തന്നെയാകണം വേലയും, പൂരവും കാണാന്‍ നാടായ നാടു മുഴുവന്‍ തൃശ്ശൂരിലേയും, പാലക്കാടിന്റെയും മണ്ണിലേക്ക് ഒഴുകി വരുന്നതും.......ശ്രീ . P. കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്വേലയും - പൂരങ്ങളും എല്ലാം പേരാറിനും, പെരിയാറിനും മധ്യെയെന്ന്........പേരാറ് എന്ന ഭാരതപ്പുഴക്കും, പെരിയാറിനും മധ്യെയാണ് പ്രധാന പൂരങ്ങളെല്ലാം നടക്കുന്നത്...........ഇതിനിടയില്‍ കേരളത്തിന്റെ തന്നെസംസ്കാരിക നഗരിയായ, പൂരത്തിന്റെ സ്വന്തം നാടായ തൃശ്ശൂരും, നെമ്മാറ്യും, കാവശ്ശേരിയും അടങ്ങുന്ന പാലക്കാടും, വള്ളുവനാടിന്റെ മഹോത്സവമായി അറിയപ്പെടുന്ന , തിരുമാന്ധാംകുന്ന് പൂരം നടക്കുന്ന മലപ്പുറം ജില്ലയുംപെടുന്നു....... ഉത്സവങ്ങളില്‍ തൃശ്ശൂര്‍ പൂരം ഒഴികെ ബാക്കിയെല്ലാം കാര്‍ഷികോത്സവങ്ങളുടെ ഭാഗമായിരുന്നു, അല്ലെങ്കില്‍ ഇന്നും അങ്ങനെ തന്നെയാണ്.......

കൊയ്തൊഴിഞ്ഞ വയലേലകളില്‍ ജനലക്ഷങ്ങളെസാക്ഷികളാക്കി, ഗജവീരന്മാരും, മേള-വാദ്യ സാമ്രാട്ടുകളും, വെടിക്കെട്ടു വിദഗ്ദരും അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായിപ്രകടിപ്പിക്കുന്ന വേളയില്‍ ദേവീ-ദേവന്മാരുടെഅനുഗ്രഹത്തിനൊപ്പം തന്നെ പരമപ്രധാനമായമറ്റൊന്നുകൂടി അവിടെയുണ്ട് , നാട്ടുകാരുടെ പ്രാര്‍ത്ഥന, അല്ലെങ്കില്‍ അവരുടെ ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്, മനസ്സുകൊണ്ട് ഉത്സവത്തിനായുള്ള ആത്മസമര്‍പ്പണം...... ഇതൊന്നും ഇവിടങ്ങളിലല്ലാതെ മറ്റെങ്ങും കാണാന്‍കഴിയില്ല എന്നതാണ് സത്യം.......ഇവിടുത്തുകാര്‍ക്ക്ഉത്സവങ്ങള്‍ ജീവിതത്തിന്റെ ഒരു ഭാഗമാണ് .......അന്യ ദേശത്തു നിന്നും അവധിയെടുത്ത് നാട്ടിലെ ഉത്സവംകൂടാനെത്തുന്നവരെ ഇവിടങ്ങളിലല്ലാതെ മറ്റെവിടെയാണ് കാണാനാവുക...??.......മറ്റുദേശങ്ങളിലുള്ളവര്‍ക്കും ഉത്സവംനടത്താം, പൂരം നടത്താം, ഏറ്റവും മികച്ച ഗജവീരന്മാരേയും, മേള-വാദ്യ കുലപതികളേയും അണി നിരത്താം, വെടിക്കെട്ടു നടത്താം,പരസ്യങ്ങള്‍ക്കായി ദൃശ്യമാധ്യമങ്ങളെ ആശ്രയിക്കാം...........ഇതിനൊക്കെ പണം മാത്രംമതി.......പക്ഷെ ഒരു ഉത്സവം ഗംഭീരമാകുന്നത് പണക്കൊഴുപ്പു കൊണ്ടല്ല എന്നതിനുള്ള ഏറ്റവും വലിയതെളിവുകളാണ് നമ്മുടെ നാട്ടിലെ ഉത്സവങ്ങള്‍ കാണാന്‍ അന്യ ജില്ലകളില്‍ നിന്നും എതുന്ന ജനസഹസ്രങ്ങള്‍.........ഏതൊരു ഉത്സവവും ഗംഭീരമാകുന്നത് ദൈവാനുഗ്രത്തിനൊപ്പം , നാട്ടുകാരുടെപ്രാര്‍ത്ഥനയുടേയും, ആത്മ സമര്‍പ്പണത്തിന്റേയും ഫലമായി മാത്രമാണ്...........ബാക്കിയുള്ളവര്‍ക്കെല്ലാം നമ്മുടെ ഉത്സവങ്ങളെ അനുകരിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ , അവക്കു ജീവന്‍ ഉണ്ടാകില്ല എന്നതു ഒരു സത്യംമാത്രം............

ഐന്‍സ്റ്റീനും , ന്യൂട്ടണും ഇല്ലാത്തലോകംസങ്കല്‍പ്പിക്കാനാകും.....എന്നാല്‍ ഷേക്സ്പിയറോ, ഷെല്ലിയോ ഇല്ലാത്ത ലോകം ജീവിക്കാന്‍പറ്റാത്തതായേനെഎന്നാരോ പറഞ്ഞതായികേട്ടിട്ടുണ്ട്.......ഞാനതിനെ പൂരങ്ങളും , വേലകളും ഇല്ലാത്തകേരളം എന്തിനു കൊള്ളാം എന്നാക്കി മാറ്റി ചോദിക്കുകയാണ്......ഇന്ന് ചിലര്‍ക്ക് (സാമൂഹ്യ വിരുദ്ധര്‍എന്നു തന്നെ അവരെ വിളിക്കേണ്ടി വരും....) നമ്മുടെ ഉത്സവങ്ങളും , പൂരങ്ങളും നടത്തുന്നതിനാണ് എതിര്‍പ്പ്, യധാര്‍ത്ഥത്തില്‍ അവര്‍ക്കതിന്റെ സത്തയെ മനസ്സിലാക്കുവാനുള്ള കഴിവില്ല എന്നതാണ് സത്യം.........ഉത്സവങ്ങളെയെല്ലാം ജാതിയുടേയും, പാര്‍ട്ടികളുടേയും ചട്ടക്കൂടുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള ചിലരുടെ സ്വാര്‍ത്ഥമായ ഗൂഡ തന്ത്രങ്ങള്‍ ആയിരുന്നു ഇതിനു തുടക്കംകുറിച്ചതെങ്കില്‍, ഇന്നതു അവരുടെ കൈയ്യില്‍ പോലും ഒതുങ്ങാത്ത തരത്തില്‍ വളര്‍ന്ന് പൂരങ്ങളുടെ ഭാവിക്കു ഒരുചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്........ആനയെ പൈതൃക മൃഗമായി പ്രഖ്യാപിക്കുക വഴി ഏതു നിമിഷവും ആനഎഴുന്നള്ളിപ്പുകള്‍ നിയമപരമായി നിര്‍ത്തലാക്കുവാനുള്ള ഒരു സാധ്യത നമുക്കു തള്ളികളയാനവില്ല.....നൂറ്റാണ്ടുകളായി തുട്ര്ന്നു വരുന്ന നമ്മുടെ ആചാരങ്ങള്‍ക്കും, അനുഷ്ടാനങ്ങള്‍ക്കും ആണ് അതുവഴിവിലക്കു വരാന്‍ പോകുന്നത് ....എല്ലാ ഉത്സവങ്ങളും മത സാഹോദര്യത്തിന്റെ, ജനകീയ കൂട്ടായ്മയുടെ സൃഷ്ടികളാണ്അതിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അതു ആരുടെ ഭാഗത്തു നിന്നായാലും, അതൊരിക്കലും ജനനന്മക്കുവേണ്ടി ചെയ്യുന്നതല്ല എന്നതുറപ്പാണ്.........ഉത്സവകാലം തുടങ്ങിയാല്‍ പത്രത്തില്‍ ഞാനാദ്യം നോക്കുന്നതുഏതേലും പൂരത്തിനോ, ആനകള്‍ക്കോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോ എന്നാണ്.........പൂരങ്ങള്‍ക്ക്സ്റ്റേവാങ്ങുക, കൊടുക്കുക എന്നതൊക്കെ ഇന്നു ചിലര്‍ക്കു വിനോദം പോലെയാണല്ലോ.........!!!

പിന്നെ ഇവിടെ നമ്മള്‍ എഴുതുന്ന കാര്യങ്ങള്‍ എനിക്കു സ്വയം തോന്നിയതുമാത്രമാണ്......തോന്നലുകള്‍ ശരിയായിരിക്കണം എന്ന് നിര്‍ബന്ധംഇല്ലല്ലൊ.......പോരാത്തതിനു തെറ്റുകള്‍ മനുഷ്യ സഹജവും......അങ്ങനെ എന്തേലുംപറ്റിയെങ്കില്‍ സദയം ക്ഷമിക്കുക........ഇങ്ങനെ ഒരു മുന്‍വിധി എടുക്കുന്നതിനുകാരണം ഉണ്ട്, 15 വയസ്സുപോലും തികയാത്ത പയ്യന്മാരും, നമ്മുടെ പൂരങ്ങള്‍കാണാന്‍ തുടങ്ങി ഒരു വര്‍ഷം പോലും തികച്ചാവാത്ത ആന-പൂരപ്രേമികളും , പൂരക്കാഴ്ചകളെകുറിച്ചുള്ള വര്‍ഷങ്ങളുടെ കേള്‍വികണക്കുകള്‍കണ്ടതു മനോഹരം, കാണാത്തത് അതിമനോഹരംഎന്ന മട്ടില്‍ പറയുകയും, എഴുതുകയും ചെയുമ്പോള്‍എന്റെ ചെറിയ തോന്നലുകള്‍ക്കു, കാഴ്ചകള്‍ക്കും പരിമിതികള്‍ ഉണ്ടാകും....... എന്തായാലും എനിക്കു തോന്നുന്നത് ഇവിടെ നമ്മള്‍ പറയുന്ന ഒരു ഉത്സവങ്ങള്‍ക്കുംപഴയകാല പ്രൌഢിയില്ലെന്നാണ്, ഉത്സവങ്ങളും , പൂരങ്ങളും കെങ്കേമമായിരുന്നത്വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം,അതിങ്ങനെ ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ്.......ഇന്നുള്ളതു വെറും സ്മാരകങ്ങള്‍ മാത്രം.....പ്രത്യേകിച്ച് ആനകളുടേയും, വെടിക്കെട്ടിന്റെയും കാര്യത്തില്‍........എത്രയെത്ര നല്ല ആനകള്‍ മണ്‍ മറഞ്ഞു......ഭംഗിയൊത്ത, സര്‍വ്വലെക്ഷണങ്ങളും തികഞ്ഞ ഗജവീരന്മാറ് സ്ഥാന പ്രശ്നങ്ങളില്ലാതെ അണിനിരന്നിരുന്ന എഴുന്നള്ളിപ്പുകള്‍ശരിക്കും പറഞ്ഞാല്‍ ഇല്ലാതായിരിക്കുന്നു.........നല്ല എഴുന്നള്ളിപ്പാനകള്‍ തന്നെ ഇന്നുവിരലിലെണ്ണാവുന്നത്രയല്ലെയുള്ളൂ..........ഉള്ളവര്‍ക്കാകട്ടെ സ്ഥാന-മാന പ്രശനങ്ങളും.........വെടിക്കെട്ടിന്റെകാര്യത്തിലാണെങ്കില്‍ ഒരു നൂറു പ്രശ്നങ്ങള്‍.........പറക്കോട്ടുകാവിലും, നെമ്മാറയിലും ഒക്കെ അവസാനഡൈനാമിറ്റുകള്‍ 10-12 പേരൊക്കെ തേക്കിന്‍ കുഴകളില്‍ വെചുകെട്ടി ഏറ്റി കൊണ്ടുവന്നിരുന്ന ഒരു കാലംഉണ്ടായിരുന്നു, അതു കാണമ്പോളുള്ള ജനങ്ങളുടെ ആരവം ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്.......കാലത്തിന്റെചക്രങ്ങള്‍ നിലയില്‍ തന്നെയാണ് മുന്നോട്ട് തിരിയുന്നത് എങ്കില്‍ എല്ലാ ഉത്സവാഘോഷങ്ങളുടേയും ആയുസ്സ്വളരെ കുറവായിരിക്കും എന്നതു വലിയ വിഷമത്തോടെയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു........മരണം അതുഎല്ലാവരുറ്റേയും നിഴലായി കൂടെയുണ്ടെന്ന് പറയാറുണ്ട്, പക്ഷെ നമ്മുടെ ഭാരതീയ പൈതൃകവും, സംസ്കാരവുംമരണത്തിനും, കാലത്തിനും അതീതമായി നിലകൊണ്ടതാണ്,എന്നാല്‍ നമ്മുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ കൊണ്ട് സംസ്കാരങ്ങളും മരിക്കാന്‍ തയ്യാറെടുക്കുകയാണ്.........അതിനു നമ്മളല്ലാതെ മറ്റാരുമല്ല കാരണക്കാര്‍.........
........

ഇന്നത്തെ ഉത്സവങ്ങളെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രധാന പോരായ്മയാണ് തലപ്പൊക്ക മത്സരം എന്നത്.......നല്ലനിലയിലുള്ള ഉത്സവങ്ങളെപ്പോലും കൊട്ടുവടി ഉത്സവങ്ങളുടെ നിരയിലേക്ക് തരം താഴ് ത്തുന്ന പ്രവണതയാണ് ഇത്......... യഥാര്‍ത്ഥത്തില്‍ തലപ്പൊക്കവും, തലയെടുപ്പും (നിലവ്) തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്........പല ഗജപണ്ഡിതരും ഇന്നു തലപ്പൊക്കത്തെയാണ് നിലവ് എന്നു പറയുന്നത്........തലയെടുപ്പ് അല്ലെങ്കില്‍ നിലവ് ആണ് ഗജലെക്ഷണം......യഥാര്‍ത്ഥ നിലവില്‍ ഒരു ആന നില്‍കുമ്പോള്‍ തുമ്പി നിലത്തിഴയണം എന്നാണ് ശാസ്ത്രം (നിലത്തു ഇഴഞ്ഞില്ലെങ്കിലും , നിലം മുട്ടുകയെങ്കിലും ചെയ്യണ്ടെ??), അല്ലാത്തതിനെ നിലവ് എന്നുപറയാന്‍ പറ്റില്ല.......അത് തലപ്പൊക്കം മാത്രമാണ്......... ഇന്നത്തെ പല ആന പ്രേമികള്‍ക്കും, ഉത്സവ കമ്പക്കാര്‍ക്കും തലപ്പൊക്കവും, നിലവും എല്ലാം ഒന്നാണ്, അതുകൊണ്ടു തന്നെ അവര്‍ ഉത്സവപ്പറമ്പുകളില്‍ ആനകളെ നിര്‍ബന്ധിച്ച് തലപൊക്കിപ്പിക്കുന്നു.......ഇതു എത്രയിടങ്ങളില്‍ ആനയിടയാന്‍ കാരണമായിട്ടുണ്ട് എന്നത് നമുക്കറിയാവുന്നതാണ്.......എന്നിട്ടും പല ടി. വി പ്രോഗ്രമ്മുകളും, മാധ്യമങ്ങളും ഇത്തരം പ്രവണതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്........യഥാര്‍ത്ഥത്തില്‍ നിലവുള്ള ഒരാനക്കു ഒരാളും , തലയെടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല, അവര്‍ കോലം എടുത്താല്‍ താനേ തലയെടുത്തുകൊള്ളും........അതു ആനയെ പരിശീലിപ്പിക്കുന്നതിനനുസരിച്ചും, ആനയുടെ സ്വഭാവത്തിനനുസരിച്ചും ഇരിക്കും എന്നു മാത്രം........കഴിഞ്ഞ ദിവസം ഒരു ആനപ്രേമി എന്റെ ഓര്‍കുട്ട് ആല്‍ബത്തില്‍ ഗജ രത്നം ഗുരുവായുര്‍ പദ്മനാഭന്റെ ഒരു ഫോട്ടോക്കടിയില്‍ ഇങ്ങനെ എഴുതിഓഹ് , ഇതിനെഞാന്‍ 2 ദിവസം മുന്നെ കണ്ടതാണ് , ആളുകള്‍ പറയുന്ന മെച്ചം ഒന്നും ആനക്കില്ല ” ....... സുഹൃത്ത് ജീവിതത്തില്‍ ആദ്യായി പദ്മനാഭനെ കാണുന്നത് തന്നെ പറഞ്ഞ 2 ദിവസം മുന്നെയാണ് എന്നതാണ് രസം, പോരാത്തതിനു ആന അപ്പോള്‍ നീരിലും.......എത്രയെത്ര ലെക്ഷണങ്ങള്‍ തികഞ്ഞ ഒരു ആനയാണ് അതെന്നോ, അതിന്റെ നിലവു എന്തായിരുന്നു എന്നോ , ഇന്നോ ഇന്നലേയോ ഉത്സവങ്ങള്‍ കാണാന്‍ തുടങ്ങിയവരോടോ , ടി. വീയിലൂടെ മാത്രം ആനയെ കണ്ടിട്ടുള്ളവരോടോ പറഞ്ഞിട്ടു കാര്യമില്ല........ഫാന്‍സ് അസോസിയേഷന്‍ ഒക്കെയുള്ള ആനകള്‍ ഇന്നു കേരളത്തിലുണ്ട്(ഒരിക്കല്‍ പോലും ആനയെ കണ്ടിട്ടില്ലാത്ത ഫാന്‍സും ഉണ്ട് അക്കൂട്ടത്തില്‍) അതുകൊണ്ടു തന്നെ ഉത്സവപറമ്പുകള്‍ അവരുടെ മത്സരങ്ങള്‍ക്കു കൂടിയുള്ളതാണ്, ചില ആനകള്‍ മറ്റു ചില ആനകള്‍ക്ക് കൂട്ടു നില്‍ക്കില്ല, കോലം കൊടുത്തില്ലെങ്കില്‍ എഴുന്നള്ളില്‍ക്കില്ല.......അങ്ങനെ അങ്ങനെ എന്തൊക്കെപ്രശ്നങ്ങള്‍ ആണ്.......?? ആദ്യമൊന്നും ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ, അതുകൊണ്ട് തന്നെഏതെലും ഒരുത്സവത്തിനു പോയാല്‍ തന്നെ ഒരുവിധം നല്ല ആനകളേയെല്ലാം അവിടെകാണാമായിരുന്നു.......അന്നത്തെ എഴുന്നള്ളിപ്പുകള്‍ക്ക് അതിന്റെയൊരു പ്രൌഢിയും ഉണ്ടായിരുന്നു......ഇന്നതല്ലല്ലോസ്ഥിതി......


തിരുവില്വാമല നിറമാല

തിരുവില്വാമല, എന്റെ നാട്. ലോകമെങ്ങുംആധുനീകതയുടെ പുറമ്മോടിയണിയുമ്പോഴുംഗ്രാമീണതയുടെ പച്ചപ്പും, വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നനാട്. ശ്രീ വില്വാദ്രിനാഥന്റെ കൃപാകടാക്ഷം കൊണ്ട്അനുഗ്രഹീതമായ നാട്. നിളയുടെയും, ഗായത്രിയുടേയുംതലോടലേറ്റ് പുളകിതയായ തിരുവില്വാമല. ഐവര്‍മഠവും, പുനര്‍ജ്ജനിയും കൊണ്ട് പ്രശസ്തമായ തിരുവില്വാമല. പഞ്ചവാദ്യത്തിന്റേയും, തായമ്പകയുടേയും എണ്ണങ്ങള്‍ചിട്ടപ്പെടുത്തിയ വാദ്യകുലപതികളുടെ നാട്. മാമലനാടിനെ ലോക ഭൂപടത്തിലേക്കെത്തിക്കുന്നത്ഇതൊക്കെ തന്നെയാണ്......

ശ്രീ വില്വാദ്രിനാഥന്റെ നിറമാല മഹോത്സവം മധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ തുടക്കമായി അറിയപ്പെടുന്നു. ഇവിടെ നിന്നു തുടങ്ങിയാല്‍ സീസണ്‍ പിഴക്കില്ലാഎന്നതാണ് വാദ്യക്കാര്‍ക്കും, ആനക്കാര്‍ക്കും ഇടയിലെവിശ്വാസം. അതുകൊണ്ടുതന്നെ കേരളത്തിലെ എണ്ണംപറഞ്ഞ മേള-വാദ്യ കലാകാരന്മാരെല്ലാം ഒരു നല്ലതുടക്കമായി ഇവിടെ വന്നു വഴിപാടായി കൊട്ടിപ്പെരുക്കുന്നു. പ്രധാന ആനകളെയെല്ലാം സൌജന്യമായിഎഴുന്നള്ളിക്കുന്നു. അവര്‍ക്കെല്ലാം വില്വാദ്രിനാഥന്റെഅനുഗ്രം അനുഭവവേധ്യമാണെന്നുള്ളത് , പിന്നീടവരെ മറ്റുഉത്സവങ്ങളില്‍ കാണുമ്പോള്‍ മനസ്സിലാകുന്നതാണ്. എന്റെപൂരക്കാഴ്ചകളുടെ തുടക്കവും ഇവിടെ നിന്നു തന്നെയാണ്.


നിറമാല മഹോത്സവത്തിനു രാവിലത്തെ ശീവേലിക്ക് മേളവും, ഉച്ചക്കു ശേഷം പഞ്ചവാദ്യവും അതാണ്പതിവ്........സന്ധ്യയോടെ ക്ഷേത്രത്തിനു ചുറ്റും പുഷ്പമാലകളാല്‍ അലങ്കരിച്ച് ,ചുറ്റു വിളക്കുകളില്‍ ദീപങ്ങള്‍തെളിയിക്കുന്നതോടെ വില്വാദ്രിനാഥ സന്നിധി ഭക്തജന സഹസ്രങ്ങളെകൊണ്ട് നിറഞ്ഞിരിക്കും.......നിറമാലകഴിഞ്ഞാല്‍ വില്വാദ്രിനാഥന്റെ പ്രധാന ഉത്സവം തിരുവില്വാമല ഏകാദശിയാണ്, കുംഭമാസത്തില്‍......അഷ്ടമിമുതല്‍ ഏകാദശിവരെ എന്നും മേളത്തോടുകൂടിയ ശീവേലി രണ്ടുനേരവും ഉണ്ടെങ്കിലും, ഏകാദശിയുടെപ്രധാനാകര്‍ഷണം അഷ്ടമി നാളിലെ അന്നദാനവും,(ഇതുപോലെ ക്ഷേത്രത്തിനു ചുറ്റും ഇരുന്നു ആയിരക്കണക്കിനുഭക്തര്‍ ഭഗവാന്റെ പ്രസാദ ഊട്ട് സ്വീകരിക്കുന്നത് മറ്റെവിടെയും ഉണ്ടാവില്ല) ദശമി നാളിലെ മേളവുംആണ്.........ഏകാദശിയുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന ഐതിഹ്യത്തില്‍ , ഗുരുവായൂരപ്പന്‍ ഇവിടുത്തെപന്തല്‍ കാണാന്‍ വരും എന്നാണ്, അതുപോലെ തന്നെ ഗൂരുവായൂര്‍ ഏകാദശിക്കു പണം എന്നുന്നതു കാണാന്‍വില്വാദ്രിനാഥന്‍ ഗുരുവായൂരിലേക്കും പോകുമത്രെ......ഇതൊരു ഐതിഹ്യം മാത്രമായിരിക്കാം.......ഗുരുവായുര്‍ഏകാദശി ദിവസമാണ് പ്രശസ്തമായ പുനര്‍ജ്ജനി നൂഴല്‍ ചടങ്ങ്.......


തൃശ്ശൂര്‍ പൂരം

ശക്തന്‍ തമ്പുരാന്‍ തുടങ്ങി വെച്ചതെന്നു പറയപ്പെടുന്നതൃശ്ശിവപേരൂര്‍ പൂരം, ഇന്നു പൂരങ്ങളുടെ പൂരം ആണ്...... കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ അപൂര്‍വ ദൃശ്യവിരുന്നാണ് തൃശ്ശൂര്‍ പൂരം. നാദ-വര്‍ണ്ണ സങ്കലനങ്ങളുടെമഹാമേള. കുറേയേറേ ചെറുപൂരങ്ങള്‍ വടക്കുംനാഥന്റെതട്ടകത്തില്‍ തിരുവമ്പാടി ദേശമായും, പാറമേക്കാവ്ദേശമായും അണി നിരക്കുന്നു.......സര്‍വ്വാഭരണവിഭൂഷിതരായി 15വീതം ഗജകേസരികള്‍ഇരുദേശങ്ങളിലുമായി അണിനിരക്കുമ്പോള്‍ അതുഅനിര്‍വചനീയമായ കാഴ്ചതന്നെയാകുന്നു.......കണ്ടറിയേണ്ടഅസുലഭ മുഹൂര്‍ത്തം.........


സാധാരണയായി ഒരു ക്ഷേത്രത്തിന്റെ ഉത്സവം മറ്റൊരു ക്ഷേത്ര പരിസരത്തു കൊണ്ടുപോയി നടത്താറില്ല . പക്ഷെതൃശ്ശൂര്‍ പൂരത്തിലാകട്ടെ ആഘോഷങ്ങള്‍ ഒന്നും തന്നെ അതാത് ക്ഷേത്രങ്ങളില്‍ അല്ല നടക്കുന്നത്, മറിച്ച്വടക്കുംനാഥന്റെ സന്നിധിയില്‍ വെച്ചാണ് . പ്രധാന പങ്കാളികളായി തിരുവ
മ്പാടിയും, പാറമേക്കവും ആണെങ്കിലുംതൃശ്ശൂര്‍ പൂരത്തിനു മറ്റു 8ക്ഷേത്രങ്ങള്‍ കൂടിപങ്കെടുക്കുന്നുണ്ട്.........കണിമംഗ ലം,കാരമുക്ക്,ചെമ്പൂക്കാവ്, ലാലൂര്‍ക്കാവ്,ചൂരക്കോട്ടുകാവ്,നെയ്തലക്കാവ്, അയ്യന്തോള്‍, പനക്കമ്പിള്ളി എന്നിങ്ങനെ 8ക്ഷേത്രങ്ങള്‍ തങ്ങളുടേതായഎഴുന്നള്ളിപ്പുകളോടെ പൂരത്തില്‍ സാന്നിധ്യംഅറിയിക്കുന്നു.......തിരുവമ്പാടി ക്ഷേത്രത്തില്‍ ശ്രീ കൃഷ്ണഭഗവാനാണ് പ്രധാന പ്രതിഷ്ടയെങ്കിലും , പൂരംഭഗവതിക്കാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. പൂരാഘോഷങ്ങളുടെ അവസാന ചടങ്ങുകളിലൊന്നായിതിരുവമ്പാടി ഭഗവതിയും, പാറമേക്കവിലമ്മയും ഉപചാരംചൊല്ലി പിരിയുന്ന രംഗം മനസ്സിനെ വല്ലാതെആകര്‍ഷിക്കുന്നതാണ്.......ഗജോത്തമന്മാരായിരുന്ന തിരുവംബാറ്റി ചന്ദ്രശേഖരനും, പാറമേക്കാവു ശ്രീപരമേശ്വരനുംചേര്‍ന്നുള്ള ഉപചാരം ചൊല്ലല്‍ ഇന്നും സുഗന്ധം പരത്തുന്ന ഓര്‍മ്മകളാണ്......ഇനിയതൊന്നുംകാണാനാവില്ലല്ലൊ.............

തൃശ്ശൂര്‍ പൂരത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായി തോന്നുന്നത് പൂരം തുടങ്ങിയാല്‍ 36മണിക്കൂര്‍ഇടതടവില്ലാത്ത എഴുന്നള്ളിപ്പുകളും, പൂരക്കാഴ്ചകളും തന്നെയാണ്...........

ഇലഞ്ഞിത്തറ മേളവും, മഠത്തില്‍ വരവിലെ പഞ്ചവാദ്യവുംഒരിക്കലെങ്കിലും ആസ്വദിച്ചിട്ടുള്ളവര്‍ പിന്നീറ്റ് ദിവസത്തിനായി കാത്തിരിക്കും എന്നത് ചരിത്രസത്യം........അതുപോലെ തന്നെ വൈകീട്ടുള്ളകുടമാറ്റത്തിലും, പുലര്‍ച്ചുക്കുള്ള നയനാനന്ദകരമായ, കാതടപ്പിക്കുന്ന വെടിക്കെട്ടിലും രണ്ടുദേശങ്ങളുംമത്സരിക്കുമ്പോള്‍ , അതുകണ്ടു നില്‍ക്കുന്നവിദേശികളടക്കമുള്ള ആസ്വാദകര്‍ ആവേശത്തിന്റെകൊടുമുടിയേറുന്നു..........

ഒരിക്കലും ഇതുപോലെ 3പാരഗ്രാഫില്‍ പറഞ്ഞൊതുക്കാന്‍ കഴിയുന്നതല്ല തൃശ്ശൂര്‍ പൂരം എന്നത് എനിക്കറിയാം, വാക്കുകള്‍ക്കും അപ്പുറം അനുഭവിച്ചറിയേണ്ടതാണ്...........


ശ്രീ തിരുമാന്ധാംകുന്ന് പൂരം

വള്ളുവനാടിന്റെ തലസ്ഥാനമായ അങ്ങാടിപ്പുറത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതയായ ശ്രീതിരുമാന്ധാംകുന്നിലമ്മയുടെ പൂരം വള്ളുവനാടിന്റെ ദേശീയോത്സവമായാണ് അറിയപ്പെടുന്നത്. 11ദിവസംനീണ്ടുനില്‍ക്കുന്ന പൂരമഹോത്സവത്തിനു പതിനായിരക്കാണക്കായ ഭക്ത്തജനങ്ങളാണ് സാക്ഷിയാകുന്നത്. ആഘോഷങ്ങള്‍ക്കുപരി ആചാരങ്ങള്‍ക്കും, അനുഷ്ടാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടും , താന്ത്രികചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്ന ഒരു മഹോത്സവമാണ് ഇത്. ഇവിടെഭഗവതിക്കും, ഭഗവാനും തുല്യ പ്രാധാന്യം ആണുള്ളത്. ദേവിക്കു 11ദിവസങ്ങളിലായി 21ആറാട്ടും, ഭഗവാനു 8ആംപൂരദിവസം ഒരു ആറാട്ടും ആണുള്ളത്. ഒരേ സമയത്തു തന്നെ ദേവനും, ദേവിക്കും ആറാട്ട് എന്നതു അത്യപൂര്‍വ്വവും, അതി വിശിഷ്ടവുമത്രെ . ലോകമാതാവായ ദേവീ പ്രതിഷ്ടയാണ് ഇവിടെ , അതുകൊണ്ട് തന്നെ ഇവിടുത്തെ പൂരത്തിനുപൂന്താനത്തിന്റെ പ്രാര്‍ത്ഥന പ്രകാരം സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെ ആനയായി വന്നിട്ടുണ്ട് എന്നൊരു ഐതിഹ്യംഉണ്ട്. പാറമേക്കാ‍വ് ഭഗവതി തിരുമാന്ധാംകുന്നിലമ്മയുടെ ചൈതന്യം ആണെന്നാണ് ഐതിഹ്യം, പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം അതിന്റെ ഭാഗമായാണ് നടത്തുന്നത്.

മീന മാസ്സത്തിലെ മകയിര്യം നാളിലാണ് പൂരം പുറപ്പാട്. കന്നിയിലെ ആയില്ല്യം നാള്‍ കരുണാമയിയായ അമ്മയുടെപിറന്നാളായി ആഘോഷിക്കുന്നു. കൂടാതെ കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കാലം കളം പാട്ട് നടക്കുന്നതുംഇവിടെയാണ് . വൃശ്ചികം 1മുതല്‍ മീനത്തിലെ രോഹിണിനാളില്‍ , രോഹിണിപ്പാട്ടോടു കൂടി മാത്രം അവസാനിക്കുന്നതാണ് ഇവിടുത്തെ കളം പൂജ. ഇവിടുത്തെ പ്രധാന വഴിപാടായ മംഗല്യ പൂജ ചൊവ്വ, വെള്ളി, ഞായര്‍ എന്നിങ്ങനെ ആഴ്ചയ്യില്‍ 3ദിവസം ഇപ്പോള്‍ നടത്തുന്നുണ്ടെങ്കിലും, തുലാം മാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയാണ്ഏറ്റവും പ്രസിദ്ധം. മംഗല്യ പൂജ നടത്തുന്നതിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. തുലാം മാസം ഒന്നാം തിയ്യതി ക്ഷേത്രോല്‍പ്പത്തിയുടെ ഓര്‍മ്മക്കായിആട്ടങ്ങ ഏറ്എന്നൊരു ചടങ്ങുണ്ട്. ദേവിക്കു വര്‍ഷത്തില്‍ മൂന്നു ചാന്താട്ടം ഉള്ള ഇവിടെ മാസ സംക്രാന്തികളെടുക്കുന്നതിലും പ്രത്യേകതയുണ്ട്. ആചാ‍രങ്ങള്‍ക്ക് പ്രാമുഖ്യം ഉള്ളതുകൊണ്ടാകണം ഏറ്റവും കൂടുതല്‍ സ്ത്രീജനങ്ങള്‍ കാണുന്ന പൂരവും എന്റെ അറിവില്‍ഇതാണ്.

ചമയങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഗജവീരന്മാരോടൊപ്പമുള്ള ദേവിയുടെ ആറാടീഴുന്നള്ളിപ്പ് (കൊട്ടിയിറക്കം) അത്യപൂര്‍വ്വമായ ഒരു കാഴ്ചതന്നെയാണ്..... ഉറഞ്ഞു തുള്ളുന്ന കോമരങ്ങളും(വെളിച്ചപ്പാ‍ട്) , മേളവാദ്യക്കാരും, കൊടിക്കൂറകള്‍ പിടിച്ചുള്ള ബാലന്മാരും ദേവിക്കു വഴികാണിക്കുന്നു. ആറാട്ടുകടവിനും, കല്ലുപാലത്തിനും ഉണ്ട് കുറെ ഐതിഹ്യങ്ങള്‍.......ദേവിയുടെ ഭൂതഗണങ്ങളാല്‍ നിര്‍മ്മിച്ചതത്രെ ഇവിടുത്തെ കല്ലുപാലം, എന്തായാലും മനുഷ്യനാല്‍ ഇങ്ങനൊന്നു നിര്‍മ്മിക്കുക അസാധ്യം.........ആറാട്ടിനു ശേഷം ഉള്ള എഴുന്നള്ളത്ത് കൊട്ടിക്കയറ്റം എന്നാണ് അറിയപ്പെടുന്നത്, എല്ലാ ദിവസവും പഞ്ചാരിമേളത്തോടെയാണ് കൊടിക്കയറ്റം എങ്കിലും ,10ആം പൂരത്തിലെ പാണ്ടിമേളം ആണ് പ്രശസ്തം........വാദ്യകുലപതികള്‍ അണിനിരക്കുന്ന 3മണിക്കൂര്‍ മേളം അനുഭവിച്ചറിയേണ്ട ഒന്നാണ്........ആലിപറമ്പ് ശിവരാമപൊതുവാള്‍ ആയിരുന്നു വര്‍ഷങ്ങളായി മേളപ്രമാണം......അദ്ദേഹത്തിന്റെ കാലശേഷം കിഴക്കൂട്ട് അനിയന്മാരാര്‍, പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലംഹരിദാസ് തുടങ്ങിയവാരാണ് ഓരോ വര്‍ഷവും മേളത്തിനു പ്രമാണം വഹിക്കുന്നത്........എല്ലാ ദിവസവും മേളവും, ചാക്യാര്‍കൂത്തും,നങ്ങ്യാര്‍കൂത്തും,ഹരികഥയും, സംഗീത കച്ചേരികളും, 4ദിവസങ്ങളില്‍ വെടിക്കെട്ടും ഉള്ളതുകൊണ്ട് ദിവസവും ഇവിടെ ഉത്സവം തന്നെയാണ്....12ആം ദിവസത്തെ പൂരക്കളിയോടെ ഒരു വര്‍ഷത്തെ പൂരാഘോഷങ്ങള്‍ക്ക് വിരാമം.....

10ഉം, 11ഉം പൂരത്തിന്റെ പഞ്ചവാദ്യവും പ്രശസ്തമാണ്........ ഭാഗത്ത് മറ്റു പ്രധാന ഉത്സവങ്ങള്‍ ഇല്ലാത്തതു കൊണ്ടാകണം ആസ്വാദകരായ ജനങ്ങളുടെ വലിയ നിര തന്നെ പഞ്ചവാദ്യത്തിനുണ്ടാകും, ഒപ്പം പ്രഗല്‍ഭരായ കലാകാരന്മാരും........പല്ലാവൂര്‍ മണിയന്‍മാരാര്‍ പ്രമാണിയായിരുന്ന പഞ്ചവാദ്യത്തിനു ഇപ്പോള്‍അന്നമനടയും, ചെര്‍പ്പുളശ്ശേരി ശിവേട്ടനും പ്രമാണികളാകുന്നു..........ഒരു ദിവസത്തിനു ആയിരങ്ങള്‍ ഏക്കം വാങ്ങുന്ന ഗുരുവായുര്‍ പദ്മനാഭന്‍ , ഗുരുവയുര്‍ദേവസ്വം ക്ഷേത്രങ്ങളില്‍ അല്ലാതെ പുറമെ ഏറ്റവും കുറഞ്ഞ തുകക്കു വരുന്ന ക്ഷേത്രവും ഇതാ‍ണ്.......1998 - 99 കാലത്തു ആണെന്നു തോന്നുന്നു , (വര്‍ഷം കൃത്യമായി എനിക്കോര്‍മ്മയില്ല) ഗജരാജന്‍ പാമ്പാടി രാജന്‍ ആദ്യമായിഎടുത്ത പ്രധാന തിടമ്പു തിരുമാന്ധാം കുന്നിലമ്മയുടേതാണ്.......രാജന്‍ തുടങ്ങിയത് ഇവിടെ നിന്നാണെങ്കില്‍, പേരെടുത്തത് ഇതേ ദേവിയുടെ തന്നെ ചൈതന്യമായ പാറമേക്കാവില്‍ നിന്നു, അതും ഒരു നിയോഗം ആയിരിക്കുംഅല്ലേ..........


പറക്കോട്ടുകാവ് താലപ്പൊലി

തിരുവില്വാമലയില്‍ നിന്നും ഉത്സവപ്രേമികള്‍ക്കുള്ള മറ്റൊരു സമ്മാനമാണ് പറക്കോട്ടുകാവു താലപ്പൊലി. തിരുവില്വാമലയെ മാത്രമല്ല സമീപ പ്രദേശങ്ങളേയും എന്നും തുണക്കുന്ന ചൈതന്യ സ്വരൂപിണിയായ , വനദുര്‍ഗയുടെ അവതാരമായ ശ്രീ പറക്കോട്ടുമുത്തിയുടെ താലപ്പൊലി മഹോത്സവമാണ് ഇത്. നാടിന്റെ ഉത്സവത്തിനുമപ്പുറം ഇതൊരു നിയോഗമാണ് , ഓരൊ നാട്ടുകാരനും ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്വകാര്യത. മേടമാസത്തിലെ അവസാന ഞാറാഴ്ചയാണ് ഈ ഉത്സവം നടക്കുന്നത്, എന്നതുകൊണ്ട് തന്നെ ഉത്സവപ്രേമികള്‍ക്ക് ദിവസം കണ്ടുപിടിക്കാന്‍ പ്രയാസമില്ല. തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലാണ് താലപ്പൊലികളുടെ താലപ്പൊലിയായി അറിയപ്പെടുന്ന പറക്കോട്ടുകാവ് തലപ്പൊലി നടക്കുന്നത്
. കുണ്ടിലയ്യപ്പന്‍ വേല എന്ന പേരിലാണ് പാലക്കാട് ജില്ലയില്‍ ഉത്സവം പ്രശസ്തിയായിരിക്കുന്നത് . വെടിക്കെട്ട്കാണണമെങ്കില്‍ കുണ്ടിലയ്യപ്പന്‍ വേലക്ക് പോകണംഎന്നാണ് പണ്ടത്തെ പൂരപ്രേമികള്‍ പറഞ്ഞിരുന്നത്.

മധ്യകേരളത്തിലെ കേരളത്തിലെ ഉത്സവങ്ങള്‍ക്കെല്ലാം മാതൃകയായ ഈ ഉത്സവത്തിനു പ്രധാനമായും 3ദേശങ്ങള്‍ ആണ് അണിനിരക്കുന്നത്. പടിഞ്ഞാറ്റുമുറി, പാമ്പാടി, കിഴക്കുമുറി എന്നിങ്ങനെയുള്ള 3ദേശങ്ങളും മത്സരിച്ച് ഉത്സവം കേമമാക്കാന്‍ ശ്രമിക്കുമ്പോള്‍, അന്യദേശങ്ങളില്‍ നിന്നും താലപ്പൊലി കാണാനെത്തുന്ന ജനസഹസ്രങ്ങള്‍ ആവേശത്തിന്റെ കൊടുമുടി കയറിപ്പോകുന്നു. കേരളത്തിലെ തന്നെ എണ്ണം പറഞ്ഞ ഗജവീരന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളത്തിനു പൊലിമ കൂട്ടാന്‍ പൂതനും,തിറയും, വെള്ളാട്ടും ഭഗവതിയുടെ പ്രതിരൂപങ്ങളായി നൃത്തം ചവിട്ടുന്നു. വാദ്യകുലപതികളുടെ നാടായതുകൊണ്ട് തന്നെ ഇവിടുത്തെ പഞ്ചവാദ്യത്തിന്റെ മഹിമ പ്രത്യേകം പറയേണ്ടതില്ലല്ലൊ,അനുഭവിച്ചറിയേണ്ടതാണ് പഞ്ചവാദ്യങ്ങള്‍ കൊണ്ടൂ തീര്‍ക്കുന്ന നാദഗോപുരങ്ങള്‍.........പല്ലാവൂര്‍ സഹോദരന്മാരുടെ വിടവ് ഒരിക്കലും തീര്‍ക്കാനാവില്ലെങ്കിലും കുനിശ്ശേരിയും, അന്നമനടയും, ചോറ്റാനിക്കരയും തീര്‍ക്കുന്ന പെരുക്കങ്ങള്‍ ഗതകാല പ്രൌഢിക്ക് ഒട്ടുംതന്നെ മങ്ങല്‍ വരുത്തിയിട്ടില്ല, അതൊരുപക്ഷെ ആസ്വാദകരായ ജനസഹസ്രങ്ങളുടെ ആവേശം കൊണ്ടാകാം........

ദിഗന്തം മുഴക്കുന്ന വെടിക്കെട്ട് ആണ് അന്യനാട്ടുകാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. പറക്കോട്ടുകവില്‍ പൊട്ടിക്കുക എന്നത് ഏതൊരു വെടിക്കെട്ടുകാരന്റെയും സ്വകാര്യ സ്വപ്നം ആയിരുന്നു ഒരുകാലത്ത്. ഏറ്റവും വലിയ ഓലപന്തല്‍ കെട്ടിയുള്ള വര്‍ണാഭമായ,ശബ്ദമുഖരിതമായ വെടിക്കെട്ടു കലാശവും, ശബ്ദം കൂടിയ ഡൈനമിറ്റുകള്‍ ഈട് വെടിക്കെട്ടിനവസാനം ഓരോന്നായി വെക്കുന്ന സമ്പ്രദായവും ആദ്യം അവതരിപ്പിച്ചത് ഇവിടെയാണെന്നാണ് പറഞ്ഞുകേട്ടിരിക്കുന്നത്. 10 -12 പേരൊക്കെ തേക്കിന്‍ കുഴകള്‍ വെച്ചേറ്റി കൊണ്ടുവന്നിരുന്ന ഡൈനാമിറ്റുകളും, അതു കൊണ്ടുവരുന്നതു കാണുമ്പോളുണ്ടായിരുന്ന ആസ്വാദകരുടെ ആര്‍പ്പുവിളികളും ഇന്നു മധുരമുള്ള ഓര്‍മ്മകള്‍ മാത്രമാണ്. കേരളത്തില്‍ തന്നെ ഏറ്റവും ശബ്ദം കൂടിയ ഡൈനമിറ്റുകള്‍ പൊട്ടിയിരുന്ന ഇവിടെ , ഇന്ന് അത്ര തന്നെ ശബ്ദം ഉപയോഗിക്കുവാന്‍ കഴിയുന്നില്ല . മുന്നെ സൂചിപ്പിച്ച പോലെ ചില സാമൂഹ്യദ്രോഹികള്‍ നല്‍കിയ കേസുകളും മറ്റുമായി ഇവിടുത്തെ വെടിക്കെട്ടിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എങ്കിലും ഏറ്റവും മികച്ച വെടിക്കെട്ടുകാരെ തന്നെ നിയോഗിക്കുന്നതിലൂടെ പഴയതുപോലെ തന്നെ ആസ്വാദ്യകരമായ വെടിക്കെട്ടു ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട്.....അതു ദേവിയുടെ കൃപാകടാക്ഷം കൊണ്ട് കൂടിയാണെന്ന് പറയാതെ വയ്യ.......ഇവിടുത്തെ ഭൂപ്രകൃതി തന്നെ വെടിക്കെട്ടിനുള്ള ദേവിയുടെ അനുകൂല ഭാവമാണ് എന്നു വേണം പറയാന്‍......നാലുപാടും പാറക്കൂട്ടങ്ങളാല്‍ ചുറ്റപെട്ട ഇവിടെ നിന്നും കാണികള്‍ക്ക് ഗാലറിയില്‍ ഇരിക്കുന്നതുപോലെ വെടിക്കെട്ട് ആസ്വദിക്കാം, മാത്രമല്ല മറ്റു പൂരങ്ങളില്‍ വെടിക്കെട്ടു നടക്കുന്ന പാടങ്ങളിലേതു പോലെ ശബ്ദം പരന്നു പോവുകയും ഇല്ല........ശബ്ദം പാറക്കൂട്ടങ്ങളില്‍ തട്ടി പ്രതിധ്വനിക്കുക കൂടി ചെയ്യുന്നതോടെ മറ്റെവിടേയും കിട്ടാത്ത ഗാംഭീരത നമുക്കിവിടെ കിട്ടും.......
ഇതുമാത്രമല്ല പ്രധാന പൂരങ്ങളുടെ അമരക്കാരായുള്ള അരങ്ങേറ്റം പറക്കോട്ടുകവില്‍ നിന്നും തുടങ്ങിയവര്‍ക്കൊന്നും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതു മറ്റൊരു സത്യമാണ് , അതു തിടമ്പേറ്റിയ ആനകളായാലും, വാദ്യക്കാരായാലും, വെടിക്കെട്ടുകാരായാലും........പൂക്കോടന്‍ എന്ന ഇന്നത്തെ ശിവസുന്ദര്‍, മംഗലാംകുന്ന് അയ്യപ്പന്‍ (ഇവര്‍ ആദ്യം എടുക്കുന്ന പ്രധാന പൂരത്തിന്റെ കോലം പറക്കോട്ടുകാവിലമ്മയുടേതാണ്) കുനിശ്ശേരി അനിയന്‍ മരാര്‍,ചന്ദ്രന്‍, തിരുവില്വാമല ഹരി, ജയന്‍, മായന്നൂര്‍ കൃഷ്ണന്‍ ചെട്ട്യാര്‍, കുണ്ടന്നൂര്‍ സഹോദരന്മാര്‍.......എന്നിങ്ങനെ ഉദാഹരണങ്ങളുടെ നീണ്ടനിര തന്നെയുണ്ടാകും..........നമ്മടെ തട്ടകത്തെ ഉത്സവം ആയതോണ്ട് എനിക്കു പ്രത്യേക താല്പര്യം ഉണ്ട് എന്നത് സത്യാണ്.......ഹി ഹി ഹി........

നെമ്മാറ-വല്ലങ്ങി വേല

വേലയെന്നാല്‍ മനുഷ്യപ്രയത്നത്തിന്റേയും, ഈശ്വരകാരുണ്യത്തിന്റേയും ഇഴയടുപ്പമായ വിശ്വാസമത്രെ. കൊയ്തൊഴിഞ്ഞ വയലേലകളില്‍ സന്തോഷത്തിന്റേയും, സമൃദ്ധിയുടേയും ശുഭസന്ദേശമത്രെ ഓരോ നാട്ടുകാര്‍ക്കും അവരുടെ വേല. പക്ഷെ ഇതു നെമ്മാറയുടെ കാര്യത്തിലാവുമ്പോള്‍ അതിനു പ്രൌഢികൂടും എന്നത് ഞാനായി പറയേണ്ടതില്ലല്ലൊ.......

നെമ്മാറ-വല്ലങ്ങി എന്നിങ്ങനെ 2ദേശങ്ങളാണ് ശ്രീ നെല്ലിക്കുളങ്ങര ഭഗവതിയുടെ വേലക്കുള്ളത്. നെല്ലിയാമ്പതി താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ നാടിനു ഇന്നു ഗ്രാമീണതയുടെ നിഷ്കളങ്ക ഭാവം ആണ്. ആദ്യമായി ഇവിടെ വരുന്ന ആര്‍ക്കും തോന്നാം ഇത്രയും ജനങ്ങള്‍ ഒത്തുകൂടുന്ന,പ്രൊഢഗംഭീരമായ ഉത്സവം നടക്കുന്നത്വിടെയാണോ എന്ന്. ഇവിടെ ആനകളെ ഏല്പിക്കുന്നതിലും, വെടിക്കെട്ടു നടത്തുന്നതിലും, മേളവാദ്യങ്ങളിലും ദേശക്കാര്‍ തമ്മിലുള്ള കിടമത്സരം പ്രകടമായി തന്നെ നമുക്കു മനസ്സിലാകുന്നതാണ്. (ഗുരുവായൂര്‍ പദ്മനാഭനെ 222222രൂപക്ക് ഏക്കം നല്‍കി എഴുന്നള്ളിച്ചത് അതില്‍ ഒരെണ്ണം മാത്രം) അതിനാല്‍ പണ്ടൊക്കെ ദേശക്കര്‍ തമ്മില്‍ വൈവാഹിക ബന്ധം ഉണ്ടെങ്കില്‍ പോലും വേലക്കാലമായാല്‍ ദേശം മാറുക പതിവില്ലത്രെ. രണ്ടു ദേശക്കരും തമ്മില്‍ തമ്മിലുള്ള മത്സരം അത്രക്ക് കടുപ്പമായിരുന്നത്രെ. അതിന്റെ ഒക്കെ പരിണിത ഫലം ആയിരിക്കണം ഇന്നു നെമ്മാറ വേലക്കുള്ള പെരുമക്ക് കാരണം. എല്ലാ വര്‍ഷവും മീനമാസം 20നു ആണ് വേല, സാധാരണയായി ഏപ്രില്‍ 2 ,3 തിയ്യതികളില്‍ വരുന്നതുകൊണ്ട് ആസ്വാദകര്‍ക്ക് ദിവസം ഓര്‍ത്തുവെക്കുന്നതിനും എളുപ്പമാണ്. അന്നുതന്നെയാണത്രെ ദേവിയുടെ പിറന്നാളായും ആഘോഷിക്കുന്നത്.


പാലക്കാട് ജില്ലയെ കേരളത്തിന്റെ നെല്ലറ എന്നാണറിയപ്പെടുന്നത്, അങ്ങനെ നോക്കുമ്പോള്‍ വയലേലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന നെമ്മാറ ഗ്രാമത്തിന് “നെന്മണിയുടെ ഊര് “ എന്നത് സംഗ്രഹിച്ചായിരിക്കണം നെമ്മാറ ആയത്. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള മലമുകളിലാണത്രെ ദേവിയുടെ ക്ഷേത്രം ഉണ്ടായിരുന്നത്, അവിറ്റെ നിന്നും ഭക്തജന സൌകര്യാര്‍ത്ഥം ദേവിയെ താഴെ പാടത്തിന്റെ ഓരത്തായി കുടിയിരുത്തിയതാണത്രെ. ആ മലമുകളിലെ ചെറിയ കോവിലില്‍ ഇരുന്നു ദേവി ഇന്നും ഉത്സവം കാണുന്നുണ്ടാകും, വാദ്യങ്ങളുടെ ശുദ്ധ ശബ്ദങ്ങള്‍ കേല്‍ക്കുന്നുണ്ടാകും, മുകളിലേക്കുയര്‍ന്നു പൊട്ടുന്ന ഗുണ്ടുകളും, ഡൈനകളും, അമിട്ടൂകളും ആസ്വദിക്കുന്നുണ്ടാകും, ഉത്സവം കൂടാനെത്തിയ ജനസഹസ്രങ്ങളെ അനുഗ്രഹിക്കുന്നുണ്ടാകും.......ആ പ്രതീക്ഷയിലാണ് ഓരോ വര്‍ഷവും വേല കഴിഞ്ഞു മടങ്ങുമ്പോള്‍ അടുത്തവര്‍ഷവും ഇവിടെ വന്നു വേലകൂടാനുള്ള അനുഗ്രഹം ഉണ്ടാകണെ എന്ന പ്രാര്‍ഥനയോടെ ഞാന്‍ മടങ്ങുന്നത്........

നെമ്മാറ-വല്ലങ്ങി വേലയെന്നാല്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് അവിറ്റുത്തെ വെടിക്കെട്ട് തന്നെയായിരിക്കും,എന്നാല്‍ വേല വേടിക്കെട്ടിനു മാത്രമല്ല പ്രാധാന്യം നല്‍കുന്നത്. ഏറ്റവും പ്രശസ്തരായ 11ആനകളെ അണിനിരത്തികൊണ്ടുള്ള ഇരു ദേശക്കാരുടേയും എഴുന്നള്ളിപ്പുകള്‍ കാണേണ്ടകാഴ്ചതന്നെയാണ്. അതുപോലെ തന്നെ പകല്‍ മേളവും, രാത്രി പഞ്ചവാദ്യവും തികച്ചും വ്യത്യസ്തമായ ശ്രവ്യാനുഭവം ആണ്. ഏറ്റവും പ്രഗല്‍ഭരായ വാദ്യകുലപതികള്‍ പങ്കെടുക്കുന്ന മേളത്തിനു, ഇരുദേശങ്ങളിലുമായി പ്രഗല്‍ഭരായ പ്രമാണികള്‍ (കിഴക്കൂട്ട്, പെരുവനം,മട്ടന്നൂര്‍ .....) തന്നെ ചുക്കാന്‍ പിടിക്കുന്നു.പല്ലാവൂര്‍ സഹോദരന്മാരുടെ നിര്യാണശേഷം പഞ്ചവാദ്യത്തില്‍ നെമ്മാറ ദേശത്തിനു അന്നമനടയും, വല്ലങ്ങിയില്‍ കുനിശ്ശേരി ചന്ദ്രന്റേയും, അനിയന്‍ മാരാറുടേയും മഹനീയ സാന്നിധ്യത്തില്‍ കേളത്ത് കുട്ടപ്പന്‍ മാരാര്‍ പ്രമാണിയാവുന്നു. പിന്നെ വേല വെടിക്കെട്ടിനെ കുറിച്ച് പ്രത്യേകിച്ച് ഞാനെന്തേലും പറയേണ്ടതുണ്ടോ........അതു നിങ്ങള്‍ക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ.......

അതെ എല്ലാ ചിട്ടവട്ടങ്ങളുമായി നെമ്മാറ പാടത്ത് വേല പെയ്തിറങ്ങുമ്പോള്‍ അതു അതു എല്ലാവരും നെഞ്ചേറ്റുന്ന അവിസ്മരണീയമായ അനുഭവമാകുന്നു........സമൃദ്ധം സമ്പന്നം ഈ വേല.......ഇതൊക്കെ എഴുതുമ്പോളും വല്ലങ്ങി ദേശത്തിനോട് എനിക്ക് ചെറിയൊരു ഇഷ്ടക്കൂടുതലുണ്ട് ട്ടൊ.........


ഉത്രാളിക്കാവ് പൂരം

Total Pooram Experience , athe enikku Uthraali Pooram ennaal Parayanullathu Inganeyaanu. Ente Manasariyunna Deviyaanu Uthraalikkavilaamma ennu Parayaathe Vayya,. Oro Varshavum Kannambra Vela Kazhinju Madangumbol Thanne Manasil Kanakku koottunnathu adutha Varshathe Uthrali Pooramaanu. Pakshe Pala varshangalilum, oro avasthakal kondu Pooram kaanaan kazhiyillennu karuthi vishamichittundu, anne divas am raavilepolum Pokaan Kazhinjillallo ennorthirunnittundu.Pakshe Appozhellam yaadrisikamaayi Thalkaalathekkenkilum Prasnangalellam Ozhinjumaariyittundu, athu Deviyude Anugrahamallaathe mattenthaanu. Ente Kaazhchayil Daivanugraham ennathu ithokkeyaanu, vaayikkunna Ningalkku Oru Pakshe Puchamaayirikkaam…Namukku valiya aagrahangal onnum illa, ithokkethanneyaanu ente valiya aagrahangal……Ayyo, nammade Vishayam maaripokunnu………..Appo Veendum Uthralikkavilekku, Ividuthe Pooram Nadathunna Divasathe kurichu enikku kaaryamaayi Ariyilla tto. Nammal date kanakkaakkunnathu February Last Weekile Tuesday nokkiyaanu(Kumbha maasathile aadhyatheyo,randamatheyo chovvazhcha). Sri Rudhira Mahakali Kshethram , athaanu Uthrali Pooram nadakkunna Kshethram. Kshethrathinu Munnile Paadathu Karinjukidakkunna oro Vaikol Thurumbinupolum Poorathe kurichu Orupaadu Kadhakal Parayaanundaakum.

Kumaranelloor, Enkakad, Wadakkanjery enningane 3 Desangalaanu Uthraali Poorathinu Pankedukkunnathu. Ee desangaludeyellaam Samskaravum, Soundaryavum, Prarthanayu Izhachernna Aathmaavaanu Uthraali Pooram ennu venamenkil Parayaam. Oro desangalum , Pooram nadathippinte oro cheriya kaaryangalilpolum kaanikkunna Sradhayaanu Utsavam ithrayum Bangiyullathaakaan kaaranam. Njaan oru Aanapremiyonnum allenkilum, Enikku ettavum ishtapetta Aanakalil oruvidham ellavareyum,Ivide vechu onnichu kaanaam ennathum, Uthraliyodulla ente snehathinu kaaranamaayittundu. Njan Kaanaan thudangiya kaalathu Enkakadinu Chandrassekharanum( Avanodu Muttaanulla aanakalonnum innilla), Kumaranelloorinu Padmanabanum(Oru varsham Undayathaayi Ororma….), Pinneedu Sreeniyum( Prathyekam Parayendathaanu, ethra varshamaayi avide), Wadakkanjerykku Parameswaranum(Nilavu ennaal athaayirunnu) aayirunnu. Uthrali Poorathinte ettavum aakarshanamaayi enikku thonniyittullathu Kootti Ezhunnallippu Thanneyaanu, Pazhayakaala Gajarajanmaarude, Kootti Ezhunnallippinu Sesham enikkishtapetta Koottu Parameswaran Cherinjathinu Sesham Mang. Ayyappan Wadakkancheryude Thidambedutha varshathethaanu(Athorikkalum Thechiyodulla ente Deshyamaayi kaanaruthu, Uthraliyil Enkakad Desam aanu Naduvil Nilkunathu, Pookodante Koottaayi thechi nilkunnathu Parama Bore aayirunnu last year vare ( Ee varsham Sivan Oppathinoppam Pidichathu Njan Marannittilla, ningalum marannittundakilla ennu vicharikkunnu), athorikkalum Pookodan Mosamayathu kondalla, thechi avanekkaal Height ullathondaanu). Annu Ayyappan-Pookodan-Sreeni athoru Koottaayirunnu.

3 Desangaludeyum Oppathinoppamulla Malsaram Gajakesarikale Nirnayikkunnathilum, Panjavdhya-mela Kalakaranmare elpikkunnathilum, Vedikkettinum, Desapanthalinum vare Neelumbozhum enikku avide Oronninum Prathyekam Desangalodu Thaalparyam Undu. Gajaveeranmaarudeyum, Vedikkettinteyum Kaaryathil Kumaranelloorum, Panjavadhyathinteyum, Aanachamayangaludeyum, Kolam Vekkunna Aanayudeyum , mattu Poorapolimakaludeyum kaaryathil, Enkakaadinodum, Poorathinte Aaravam ariyanamenkil Wadakkancheryum aanu ente Choice. Wadakkancheryude Nadappura Panjavadhyavum, Vedikkettu Kalasavum ivide Paramarsikkaathe Vayya. Ennennum Ormayil Thanginilkunna Oru Madhuramoorunna Anubavamaanu Oro Uthraali Pooravum…………………


അന്തിമാളന്‍ കാവ് വേല


Aanayillatha Ettavum valiya Velayethu ennu chodhichaal enikkotta Uthrameyulloo, athu Anthimahakalan kavu………….Thalappulli Thalukkile Chelakkara Desathinte Sarvaiswaryathinum kaaranaboothanaayittulla Kaattaala Roopiyaaya Mahadeva Chaithanyathinte Vela Mahotsavam. Ithu oru Koottaymayude Utsavamaanu. Kannethaatha Paadathinte Orathaayorambalam, avidekku 5 desangaludeyumaayi Ottayum, Irattayumaayi anekam Kaalakalude Varavu. Oppam Gambeeramaya Melavum , Panjavadhyavum. 3 nerangalilaayi 5 Desathinte Gambeeramaaya Vedikkettu. Anthimalanil(Naadan Bhasha) Poyaal Karimarunninte Poothi theerum ennathu Njangalude naadan Chollaanu, Pakshe enikku vedikkettu ethrakandaalum mathiyavilla ennathu Vere kaaryam. Ennaalum Parayaathe Vayya aviduthe Vedikkettu Oru experience thanneyaanu.

Kaalavela Pradhanamaya Ivide Chelakkara, Thonnurkkara, Kurumala, Venganelloor, Pangarapilli enningane 5 Desangalaanu. Ivarkellaam pala Bhagangalil ninnum Cheriya, Cheriya velakal vevvere varunnumundu. Avayellaam Kaavukayariyathinu seshamaanu Oro samayatheyum Anthimalan velayude Highlight aaya Vedikkettu nadakkunnathu. Ee velamaholsavam Meena Masathile Muppettu Shaniyazhcha(Aadhya Shani) kodiyeri, Randamathe Shaniyazhchayanu Nadakkunnathu. Enthaayaalum . Oru Vela Gambeeramaakkaam ennathinu Ithilum nalloru Udhaaharanam illa………………..


Kannambra Vela

Madhyakeralathileyum, oppam nammudeyum Utsavaaghoshangalude Avasaanamaanu Kannambra Vela. Athukondu thanne Paramavadhi nammal Kaanaan sramikkunna Oru velayum aanu Ithu. Vishu kazhinju 41-am pakkam Kannambre Vela, athaanu Kanakku. Athaayathu Idavamaasam 11nu. Kannambra, Rishinaradha Mangalam enningane 2 desangalaanu, Sri Kurumba Bagavathiyude Velakku Pankedukkunnathu.Vaadhyangalkkum, Vedikkettinum Prasidhamaanu ee Vela.
Ettavum kooduthal Kuda amittukal Viriyunnathu Ivideyaanu. Noorilkooduthal Kudakal Oro varshavum Ividuthe Maanathiloode Paarikalikkum.Pinne eduthu Parayendathu Matsara Poorangalude Rajavaaya Mangalakunnu Karnanu Ettavum Koodutha aaradhakarullathu Ivideyaanu, varshangalaayi Rishinaradhamangalathinte Velakku Karnanaanu Thidambedukkunnathu.Pinne Ividuthe Booprakruthikkoru prathyekathayundu, ethra thanne Mazhapeythaalum, Oru cheriya Gap kittiyaal vedikkettu nadathaam, Oridathu vellam Kettinilkilla…………….

Ee Velaye Kurichu Parayumbol ettavum Rasakaramaaya anubavam ennathu, Njan Aadhyamaayum, avasanamaayum Velichaadunnathu Ivide vechaanu. Ippo 4-5 Varsham aayikkaanum ennu thonnunnu, Kannambra Desathinu vendi Muhammed Ikkayude Vedikketu nadakkukayaanu, avasaanamaayi Keriya 2 Valiya Dynamittukalum, India Vidunna Rockettukal Pole(Hihihihihi), Mukalil poyathinte Iratti speedilaanu pottaathe Thirichu irangiyathu. Ava thirichu varunnathu maathrame Ormayulloo, Pinneedu oru valiya aaravam Kelkkunnundu. Maranathinum, Jeevithathinum Idayile Nimishangal. Njangalude team Muhammedikkayumaayulla Parichayathinte perilum, Kannambra velakku Police Chettanmarude Salya Adhikam illathathu Kondum munnirayil thanneyaayirunnu. Athenganum nilathirangi pottiyirunnenkil Urappaanu Njan enna vyakthi ippozhundaakilla, aarudeyokkeyo Punyam kondu athu sambavichilla(Enthaayaalum njan cheytha punyamalla ennurappaanu). Pinneedu Sthalakaala Bodham varumbol Pooraparambinappurathulla oru Thodiyilaanu njan, randu thodikaleyum thirichukondu, saamaanyam valippamulla oru veliyundu avide, enthayalum athu chaadiyaal maathre appurathethoo, Pakshe athengane chaadi ennathu enikkinnum Vyakthamalla, Deviyude anugraham aayirikkaam……..Avide ninnum kure nadannu Oru cheriya Illipadikadannaanu Njangal thirichu Poorapambil ethiyathu, kaaranam aa veli thirichu chaadaan kazhiyillennu urappaayirunnu. Nammade koode vanna oru Vyakthi aduthulla Oru Mullilathilaanu valinju kayariyathu, kayarumbol mullullathu arinjillathre(Hihihiihhi), thirichu irangaan nerathu Deham muzhuvan Mullukondu murinjirikkunnu. Ithavanayum velakku poyappol Kannambrayude Panthalinu pinnilaayi aa Mullilam nilkunnathu kandu, aa Sambavathinte Smaarakamaayi, Njangal athorthu Orupaadu chirichum…………….Boothakaalathe Pala Dhukkangalum pinneedu orkumbol Thamasayaayi thonnum ennu kettittille, athilonnaanu ithu…………Dynamittinullile Kadumarunnu nannaayi Unangathathaanathre athu Pottathirikkanulla kaaranam ennaanu ikka parayunnathu, enthaayaalum athu Unangathirunnathinu Daivathinu Sthuthi…………..


Iniyum Orupaadu Velakalum,Poorangalum,Ayyappan Vilakkukalum, Prathishta Dinangalum undu Parayaan…………Pakshe Kandum, Arinjum Parichayamundenkilum Oru aadhikaarikathayode avaye kurichonnu parayaan enikkariyilla…………..Thripunithura Poorathrayeesante 8 Divasathe Aarattu Utsavam,thrikketta purappadinum, Valiya vilakinum Swarnakkolavum, Chamayavumayi 15 Gajaveeranmarumayi Poorathrayeesan Ezhunnallunnathu Kaanenda oru Kaazhchathanneyaanu. Peredutha Kombanmaarude Neenda Nira, Ganithasaasthrathinte Sookshmathayil Naadhagopuram Theerkunna Mela Peruma enningane Varnanaatheethamaanathu. Peruvanthinte Gambeeramelam aanu Avide. Enkilum enikku Ettavum Ishtam aviduthe Raathri Ezhunallippaanu, Chuttu Vilakkukalude Nirasobhayil 15 gajaveeranmaarumaayulla Poornathrayeesante Ezhunnallathu Orikkal Kandavar pinneedu Marakkilla , athurappaanu.

Athupole thanne Chinakkathur Pooram, Chinakkathuramma Thanikkothapole ennaanu Parayuka, athil ninnu thanne Poorathinte Polima Manasilaayikaanumallo……………Peruvanam Pooram, Peruvanathinte Melam Peruvanathu vechu kelkanam , athaanu athinte oru thrill…………Thekkan Nattile aanakale ,madhyakeralathilulla aanapremikalkku kaanaanoravasaramayi Thuravur Narsimhaswamy Kshethrathile Deewali Utsavam....Athu aviduthe Vadakkanappante Utsavam aanu.....Pinneedu Thekkanappante Utsavam Decemberil.....Janathirakku Kuravanenkilum Enikkishtapetta Utsavangalude koottathil,kazhinja randu varshamayi Thuravur Utsavavum, aa Ambalavum Niranju nilkunnund...Panjavadyavum,Melavum,Kadhakaliyum mattumayi 10-12 divasathe oru Utsavakalam thanneyaanu Thuravur ambalathil Deewaliyodadupichu nadakkunathu....

Gaja kesarikalude Neendanirayumaayi Aaraattupuzha,Parkaadi,Chethalloor, Pariyanampatta, Thootha,Akaloor,Kozhimamparambu Poorangal………..Eeduvediyude Perumayumaayi Kavassery, Anjumoorthi Mangalam Velakal…Kuttankulangara-SankaramKulangara Utsavangal………….. Koodalmanikyam, Thriprayar aaraattukal……. Valluvanadinte Hridayamidippaayi Maattayakunnu, Kilikkunnu kavu Poorangal……….., Kayiliyadu, Mulayankavu, Thootha Kaalavelakal………….Kongad Thirumandhamkunnu, Manjery Arukeezhaaya, Aanamanga Kunninmel,Kottakkal Venkitta Thevar, Kizhattur, Puthoor Poorangal………….

Palakkaadinte Thirumuttathe Manappullikkavu Pooram, Kaattussery-Puthiyankam Vela…………..Vaikam-Ettumanur Utsavangal………Vaikkathashtamikku Udayanapurathappante ezhunnallathum,Dewa sangamavum oru prathyeka anubhavam aanu....Daarika Vadhathinte Ormapeduthalukalumaayi kaattaakambal Pooram………….Parappookkavu Prathishta dinam………Vedikkettinte Proudiyumaayi Paavartti Perunnaal, Paadoor,Mayannur Velakal…………Vadakkanchery Ganapathi-Naga Sahayam, Kunissery Kummaatti, Aakkaparambu Maariyamman Pooja……………Maradu Utsavam……Poora Season thudangiyaal Pinne Alanalloor,Thiruvazhamkunnu Baaghathu Cheruthum Valuthumaayi Divasavum Poorangalaanu…….Bemmannur, Pazhambalakode Vishuvelakal…………Athilum appuram Ethrayo Ayyappan Vilakkukal,Navarathri Utsavangal………Ivayilellaam Onninonnu Mechamaanennu Parayaathe vayya…….Athe ee Kochu Keralathil iniyum Ethrayo utsavangal undaayirikkum, athellaam Kaananamennum, Anubavichariyanamennum Aagraham Undu, Vidhathaavinte Anumathiyundaakumo, aavo………….


For More Details and Pictures : http://www.orkut.co.in/Main#Profile?uid=6203741128565658891&rl=t

pflair@gmail.com

+91 9895587324


2 comments:

varier said...

sbin njaan bloggil valaththukaal vechchu keriyittund pakshe vayana pinniide

Vishnu said...

Subietta...njan innanu ettante blog kaananum vayikkanum idayayath...enik prasamsikkan vakkukalilla...grihathurathwam unarthunna ee pooraviseshangal sarikkum manassinu kulirma pakarunnu...prathyekichum ella ishtangalum manassilothukki ee annya naatil kazhiyumbol...