Saturday, October 29, 2011

അങ്ങനെ ഞാനും കടല്‍ കടന്നു

അങ്ങനെ ഞാനും കടല്‍ കടന്നു

2011 ഒക്ടോബര്‍ 26 ബുധനാഴ്ച എന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിന്റെ ആരംഭം...........ആദ്യ വിമാന യാത്ര, കടല്‍ കടന്ന് അറബി നാട്ടിലേക്ക്.............ഇതൊരു നിയോഗം, ആഗ്രഹിക്കാതെ എങ്ങനെയൊക്കെയോ സംഭവിച്ചു പോയത്..........

കുറെയേറെ എഴുതുവാനുണ്ട് , സമയത്തിനനുസരിച്ച് ഇത് മുഴുവനാക്കാം..........

അങ്ങനെ ഞാനും കടല്‍ കടന്നു

അങ്ങനെ ഞാനും കടല്‍ കടന്നു

2011 ഒക്ടോബര്‍ 26 ബുധനാഴ്ച എന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിന്റെ ആരംഭം...........ആദ്യ വിമാന യാത്ര, കടല്‍ കടന്ന് അറബി നാട്ടിലേക്ക്.............ഇതൊരു നിയോഗം, ആഗ്രഹിക്കാതെ എങ്ങനെയൊക്കെയോ സംഭവിച്ചു പോയത്..........

കുറെയേറെ എഴുതുവാനുണ്ട് , സമയത്തിനനുസരിച്ച് ഇത് മുഴുവനാക്കാം..........

Monday, October 24, 2011


അയനം.....

പ്രണയം ഒരു യാത്ര
ജലാശയങ്ങളിലൂടെ
നക്ഷത്ര സാമ്രാജ്യങ്ങളിലൂടെ
ആരും കാണാതെ പൂത്തുനില്‍കുന്ന
കൊടുങ്കാററിന്റെ മനസ്സിലൂടെ
മേഘം മഴയെ പുണരുന്ന പോലെ
സ്വപ്നങ്ങള്‍ക്ക് കാവലായി
മനസ്സിലൊരു കുളിര്‍മഴയായ്
ജീവനയാത്രയില്‍ വഴിവെട്ടമായ്
ഭാഷകള്‍ക്കപ്പുറം,കാതങ്ങള്‍ക്കപ്പുറം
എന്റെയും നിന്റെയും മൌനം
കഥ പറയുന്ന പ്രണയം
രണ്ട് ശരീരവും ഒരാത്മാവുമായി
ഞാനെന്നതില്ലാതാവുന്ന പ്രണയം
എന്നില്‍ നിന്നും നിന്നിലേക്കുള്ള
നിന്നില്‍ നിന്നും എന്നിലേക്കുള്ള
പ്രാണന്റെ അയനം.....പ്രണയം


കടപ്പാട് : വിശ്വ സാഹിത്യകാരന്‍ പാബ്ലോ നെരൂദക്ക്

Oh, Love is a journey with waters and stars,

with drowning air and storms of flour:

Love is a war of lightning,

two bodies subdued by one honey.

Kiss by kiss I travel your tiny infinity,

your margins, your rivers, your tiny villages,

and a genital fire, transformed by delight.......

(100 Love Sonnets )

Thursday, October 20, 2011

കാലം എന്നെ പ്രവാസിയാക്കാന്‍ ഒരുങ്ങുന്നു...........


കാലം എന്നെ പ്രവാസിയാക്കാന്‍ ഒരുങ്ങുന്നു...........
പകല്‍ സ്വപ്നങ്ങളില്‍ എന്നല്ലാ ഉറങ്ങികിടക്കുമ്പോള്‍ കണ്ട സ്വപ്നങ്ങളില്‍ പോലും അങ്ങനൊരു ആഗ്രഹം തോന്നിയിട്ടില്ല.........എന്നിട്ടും കാലം എന്നോടെന്തിനീ ക്രൂരത കാണിക്കുന്നു..........??? കുട്ടിക്കാലത്ത് ജാതകം നോക്കിയപ്പോള്‍ കടല്‍ കടക്കാനുള്ള യോഗം ഉണ്ടെന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട് ആ യോഗം തീര്‍ന്നല്ലേ പററൂ......അധികം കാലം അവിടെ പിടിച്ചു നില്‍ക്കാന്‍ എന്നെകൊണ്ട്‌ പറ്റും എന്ന് തോന്നണില്ല........ഇതിലൂടെ എനിക്ക് നഷ്ടപെടാനുള്ളതെല്ലാം എന്റെ ഇഷ്ടങ്ങളാകും........ദൈവത്തിനു മുന്നില്‍ നിവേദനങ്ങള്‍ കുറെ നിരത്തിയിട്ടുണ്ട് എത്രയും പെട്ടെന്ന് നാട്ടിലേക്ക് തന്നെ തിരിച്ചെത്തിക്കുവാന്‍.....കനിയുമോ ആവോ.....എന്തായാലും ഇപ്പോള്‍ പോകുന്നത് വിസിററിംഗ് വിസയിലാണ്..........കുറച്ചു നാള്‍ കഴിഞ്ഞാല്‍ എന്തായാലും വിസ മാറാന്‍ നാട്ടില്‍ വരാം ലോ..........ആ സമാധാനത്തില്‍ പോവാനൊരുങ്ങുകയാണ്........നിങ്ങളോടൊന്നും യാത്ര പറയേണ്ട ആവശ്യം ഇല്ലല്ലോ, ലോകത്തിന്റെ ഏതു കോണിലായാലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ നമ്മള്‍ ഇതുപോലെ ഒക്കെ കാണും...........എന്നെപ്പോലെ തന്നെ ആയിരക്കണക്കിനാളുകള്‍ അവിടെ ഇതുപോലെ മനസ്സില്ലാ മനസ്സോടെ ജീവിക്കുന്നുണ്ടാവും അല്ലെ...........അതിലേക്കിനി ഒരാളും കൂടി.........ജീവിതം ഇങ്ങനൊക്കെ അല്ലെ നമ്മള്‍ ചിലത് ആഗ്രഹിക്കുന്നു, കാലം മറ്റൊന്ന് നല്‍കുന്നു.........എന്തായാലും കാലത്തിന്റെ ഒഴുക്കില്‍ കടല്‍ താണ്ടി,സ്ഥലം ഒക്കെ കണ്ട്‌, ഗള്‍ഫ് വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാം.........ററാ ററാ

Thursday, October 6, 2011

സഞ്ചാരം..........


സഞ്ചാരം..........

കഴിഞ്ഞ ഒരാഴ്ച എനിക്ക് സഞ്ചാരത്തിന്റെതായിരുന്നു......
.....മുന്‍ വിധികളില്ലാത്ത സഞ്ചാരം..........ഏറെ കാലമായി ആഗ്രഹിക്കുന്നതെങ്കിലും ഈ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു..........
സെപ്തംബര്‍ 22 വ്യാഴാഴ്ച മധ്യ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് ശുഭാരംഭം കുറിച്ചു തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവം ആയിരുന്നു.........ഒരു പുതിയ തുടക്കം എന്ന നിലക്ക് ഭഗവാന്റെ അനുഗ്രഹം തേടിയാണ് എല്ലാവരും ആ സന്നിധിയില്‍ അന്നേ ദിവസം എത്തിച്ചേരുന്നത് ...........അത് ആനകളായാലും, മേള-വാദ്യക്കാരായാലും പ്രാര്ത്ഥനാ പൂര്‍വ്വം വഴിപാട് ആയാണ് ഇവിടത്തെ പരിപാടികളില്‍ പങ്കെടുക്കുന്നത്............വി
ല്വാദ്രിനാഥ സന്നിധിയില്‍ നിനും തുടങ്ങിയാല്‍ സീസണ്‍ പിഴക്കില്ലാ എന്നാണു വിശ്വാസം............
ഒരു പൂരപ്രേമി എന്ന നിലയില്‍ എനിക്കും ആ വിശ്വാസം ഇത്തിരി കൂടുതലായുണ്ട് , അതുകൊണ്ട് തന്നെ ഞാനും എല്ലാ വര്‍ഷവും ഇവിടെ എത്താറുണ്ട്...........അങ്ങനെ കഴിഞ്ഞ വര്‍ഷത്തെ നിറമാലക്ക് പോയപ്പോള്‍ അപ്രതീക്ഷിതമായി ക്ഷേത്രത്തില്‍ വെച്ചാണ് എന്റെ അനിയത്തിയുടെ വിവാഹം ശരിയാകുന്നത് ...........അങ്ങനേം ഒരു പ്രത്യേകത കൂടിയുണ്ട് നിറമാലക്ക്............


രാവിലെ തന്നെ വീട്ടില്‍ നിന്നും ഞാന്‍ തിരുവില്വാമലക്ക്
തിരിച്ചു, പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, ഒററപ്പാലം വഴി തിരുവില്വാമല 55 കിലോമീറററോളം ദൂരം ഉണ്ട് ..............രണ്ട് ദിവസമായി ചെറിയ പനിയും, ജലദോഷവും ഒക്കെ ആയിരുന്നെങ്കിലും വെളുപ്പിന് തന്നെ തയാറായി ഇറങ്ങി , പത്ത് മണിയോടു കൂടി അവിടെ എത്തി ,എന്റെ പ്രിയപ്പെട്ട മേള പ്രമാണി കിഴക്കൂട്ടു അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാഞ്ചാരി മേളം ആണ് രാവിലത്തെ ശീവേലിക്ക് ..........ഞാനെത്തുമ്പോഴേക്കും മേളം കാലം കേറിയിരുന്നു.............അവിടെ എത്തിയിരുന്ന സുഹൃത്തുക്കളെ എല്ലാം കണ്ടു, ആനകളെ കണ്ടു, മേളം ആസ്വദിച്ച് നില്‍കുമ്പോള്‍ അനിയത്തിയും, അളിയനും കൂടി വന്നു അവരോടിത്തിരി കുശലാന്വേഷണം എല്ലാം നടത്തി വീണ്ടും മേള സാഗരത്തിലാറാടി അങ്ങനെ .............12 മണിയോടെ അവര്ടെ ഒരു കുടുംബ സുഹൃത്തായ നാരായണന്‍ കുട്ടിയേട്ടനെ കണ്ടു , ഞങ്ങള്‍ പഴയ പരിചയക്കാര്‍ ആണ്..........അദേഹത്തിന്റെ മരുമകന്‍ ഒരാള്‍ ചെന്നൈയിലുണ്ട്, സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു........അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടാണ് എന്റെ എം സി എ റിസള്‍ട്ട് വന്നത് , അന്ന് മുതല്‍ അവര്‍ടെ അമ്മ പറയുന്നതാണ് എന്റെ ബയോഡാററ ചെന്നയിലുള്ള അവര്‍ക്ക് അയച്ചു കൊടുക്കാന്‍ ...........പിന്നേം കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഞാനത് അയച്ചു കൊടുത്തിരുന്നു..........ഈ നിറമാലയുടെ തലേ ദിവസം എനിക്ക് അവര്‍ടെ കമ്പനിയില്‍ നിന്ന് കാള്‍ വന്നിരുന്നു, ഒരു ടെലെഫോണ്‍ ഇന്റര്‍വ്യൂ പോലെ...........എന്നാല്‍ അവര്ടെ കമ്പനിയുടെ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കെന്തോ താല്‍പ്പര്യം തോന്നിയില്ല...........എന്നാലും എന്റെ സര്ട്ടിഫിക്കേററിന്റെ ആവശ്യത്തിനായി ചെന്നൈക്ക് പൂജ ഹോളി ഡേയ്സ് കഴിഞ്ഞു പോകാം എന്ന് വിചാരിചിരിക്കായിരുന്നു.....അപ് പോള്‍ കുറച്ച് സ്ഥലങ്ങള്‍ കറങ്ങണം എന്നും.......അതിനിടയില്‍ ഇതും കഴിയുമല്ലോ എന്നോര്‍ത്ത് അവര്‍ വിളിക്കാണെങ്കില്‍ പോകാം എന്ന് വിചാരിച്ചു.........അവര്‍ വൈകുന്നേരത്തിനുള്ളില്‍ എന്നാണു ഇന്റര്‍വ്യൂ എന്ന് ഇ മെയില്‍ വഴി അറിയിക്കാം ന്നു പറഞ്ഞിരുന്നു.........എന്നാല്‍ പിറ്റേന്ന് ഉച്ചയായിട്ടും അങ്ങനൊന്ന് വന്നില്ല...........അത് നന്നായി എന്ന് ഞാനും കരുതി............
അപ്പോളാണ് നാരായണന്‍ കുട്ടിയേട്ടനെ കണ്ടതും ഈ കാര്യങ്ങള്‍ അന്വേഷിച്ചതും............അദേഹം അപ്പോള്‍ തന്നെ മരുമകനെ വിളിച്ചു അന്വേഷിച്ചപ്പോള്‍ ശനിയാഴ്ച 9 .30 നു ചെന്നൈക്ക് എത്തണം എന്ന് പറഞ്ഞു.............അങ്ങനാണേല്‍ പിറ്റേന്ന് തന്നെ ചെന്നൈക്ക് പോവണം................ടിക്കറ്റ് ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിച്ചു , പക്ഷെ പാലക്കാടും, ഷോര്‍ണൂരും നെറ്റില്‍ നോക്കിയപ്പോള്‍ ട്രെയിനില്‍ ടിക്കറ്റ് ഇല്ലായിരുന്നു...........പക്ഷെ ഭാഗ്യത്തിന് (അന്ന് നിര്‍ഭാഗ്യം എന്നാണു വിചാരിച്ചത്, ഇപ്പോള്‍ ഭാഗ്യമായി തോന്നുന്നു) ഒറ്റപ്പാലത്ത് നിന്ന് ആലപ്പുഴ - ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ ഒരു ടിക്കറ്റ് കിട്ടി............
അതിനിടയില്‍ നിറമാല മേളം കഴിഞ്ഞു ഉച്ചക്കുള്ള പഞ്ചവാദ്യം തുടങ്ങിയിരുന്നു..............
കുറച്ചു നേരം പഞ്ചവാദ്യം ആസ്വദിച്ച് മനസ്സില്ലാ മനസ്സോടെ അര്‍ജുന്റെ ബൈക്കില്‍ കേറി ഞങ്ങള്‍ തിരിച്ചു പോന്നു...........അന്ന് രാത്രിയില്‍ മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ തായമ്പകയുണ്ടായിരുന്നു അത് കാണാന്‍ പററിയില്ലല്ലോ എന്നായിരുന്നു മനസ്സ് മുഴുവന്‍ ...........


ലക്കിടിക്കിടയില്‍ ഒരു തട്ടുകടയില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ ചായയും, ഉഴുന്ന് വടയും കഴിച്ചു...........
എന്നെ ലെക്കിടിയില്‍ ഇറക്കിവിട്ടു അവന്‍ പാലക്കാട്ടേക്ക് പോയി.............ഞാനവിടുന്നു ഒറ്റപ്പാലം ബസില്‍ കേറി രാത്രിയോടെ വീട്ടിലെത്തി............അതിനി
ടയില്‍ ചെന്നൈയിലുള്ള ശ്രീജിത്ത് അണ്ണാച്ചിയെ വിളിച്ച് വിവരം പറഞ്ഞു ഞാനിങ്ങനെ വരുന്നുണ്ട് എന്ന്.........പിറ്റേന്ന് കുറെ പണികള്‍ ഉണ്ടായിരുന്നു , അതെല്ലാം കഴിഞ്ഞു വീട്ടിലെത്തി പുറപ്പെട്ടപ്പോളേക്കും ഞാന്‍ ഒറ്റപ്പാലം വരെ പോകാന്‍ ഉദ്ദേശിച്ചിരുന്ന , വീടിനു മുന്നിലൂടെ പോകുന്ന ഷോര്‍ണൂര്‍ ട്രെയിന്‍ അതിന്റെ വഴിക്ക് പോയി............എനിക്കാണെങ്കില്‍ അപ്പോളേക്കും നല്ല പനിയും, കഫും എല്ലാമായി ആകെ ഒരു അസ്വസ്ഥത തുടങ്ങിയിരുന്നു...........എന്തായാലും വീട്ടില്‍ നിന്നിറങ്ങി ബസ് സ്റ്റോപ്പിലെത്തി, അ വിടെ എത്തി നോക്കുമ്പോള്‍ അങ്ങാടിപ്പുറം റയില്‍വെ ഗേറ്റ് മുകളിലേക്ക് പൊങ്ങിക്കാന്‍ പറ്റാതെ റോഡെല്ലാം ബ്ലോക്ക് ആയി കിടക്കായിരുന്നു............പാപി ചെല്ലുന്നിടം പാതാളം എന്ന് മനസിലോര്‍ത്തു, ഒരു ഓട്ടോ എടുത്ത് നേരെ പെരിന്തല്‍മണ്ണക്ക് ...........അവിടുന്നു ചെര്‍പ്പുളശ്ശേരി ബസ് കാത്തു കുറച്ചു നേരം നില്‍കേണ്ടി വന്നു , ബസ് വന്നു അവിടെ എത്തിയപ്പോളെക്കും ഒരു കാര്യം ഉറപ്പായി ഇനിയൊരു ബസ് വന്നു അതില്‍ കേറി ഒറ്റപ്പാലം എത്തുമ്പോളെക്കും ട്രെയിന്‍ അതിന്റെ വഴിക്ക് പോകും.............അവിടുന്നു ഓട്ടോ എടുത്തു ഒററപ്പാലത്തിനു വെച്ച് പിടിച്ചു.............



8 മണിയോടെ സ്റേറഷനില്‍ എത്തി...........8 .15 നു ആണ് ട്രെയിന്‍ ...........അവിടെ വെച്ച് പരിചയമുള്ള ഒരാളെ കണ്ടു , ആള്‍ടെ മകള്‍ ആലുവയില്‍ നിന്നും ആ ട്രെയിനില്‍ വരുന്നുണ്ട് , കാത്തു നില്‍കുകയാണ്‌ കക്ഷി.............കുറച്ചു നേരം സംസാരിച്ചു നിന്നപ്പോളെക്കും ട്രെയിന്‍ വന്നു............അതില്‍ കയറി.........സീററു കണ്ടുപിടിച്ചു ഇരുന്നു നോക്കുമ്പോള്‍ സിനിമാ ഭ്രാന്തു പിടിച്ചു നടക്കുന്ന 2 " ജാട തെണ്ടികള്‍ " (സലിം കുമാറിന്റെ പ്രയോഗം ആണേ.......) ആണ് എന്റെ ഓപ്പോസിറ്റ് സീറ്റില്‍ ഉള്ളത്.........അതിലൊരുത്തന്‍ ഗായകനും ആണ്.............മുടിയൊക്കെ നീട്ടി വളര്‍ത്തിയ അവന്‍ അത്യാവശ്യം നന്നായി പാടുന്നുണ്ട്...........പിന്നെ യുള്ളവന്‍ സിനിമ നടനാവാനുള്ളതാണെന്നു തോന്നുന്നു 2 കൈലേം നാല് വിരലിലും സ്റ്റീല്‍ മോതിരം, കഴുത്തിലും, കൈ തണ്ടയിലും അതുപോലെ കുറെ എന്തൊക്കെയോ കെട്ടി തൂക്കിയിട്ടുണ്ട് ............എന്തായാലും ചെന്നൈ എത്തുന്ന വരെയും അവന്മാര്റെ പെര്‍ഫോമന്‍സ് ആയിരുന്നു, രാവിലെ സെന്‍ട്രലില്‍ എത്തിയപ്പോളാണ് ഒരു കാര്യം മനസ്സിലായത് , ആ ബോഗിയില്‍ സിനിമയുമായി ബന്ധപ്പെട്ടു വര്‍ക്ക് ചെയ്യുന്ന കുറെ പേരുണ്ടായിരുന്നു, അവരെ ആകര്‍ഷിക്കാനുള്ള കോപ്രായങ്ങളാണ് ഇവന്മാര്‍ കാട്ടി കൂട്ടിയിരുന്നത്............വല്ല ഗുണവും ഉണ്ടായോ എന്തോ.........


സെന്‍ട്രലില്‍ നിന്നും A1 ബസില്‍ കയറി തിരുവാന്മിയൂരിലുള്ള ശ്രീജിത്ത് അണ്ണന്റെ റൂമിലേക്ക്...........തിരുവാന്
മിയൂരില്‍ ഞാനിറങ്ങുമ്പോഴെക്കും പുള്ളി ബൈക്കില്‍ വന്നിരുന്നു , അങ്ങനെ റൂമിലെത്തി..........അവര്‍ടെ മോളെ ഞാനദ്യായിട്ടു കാനായിരുന്നു, എന്നാലും അവള്‍ക്കതിന്റെ പരിച്ചയക്കെറൊന്നും ഇല്ലായിരുന്നു............വേഗം ഞാനുമായി കമ്പനിയായി.........
അവിടെ നിന്നും കുളിച്ച്, ഇഡലിയും, ചട്നിയും അടിച്ച് ഞങ്ങള്‍ ഇന്ടര്‍വ്യൂനായി പോയി............കമ്പനിയിലെത്തി നോക്കുമ്പോളുണ്ട് ഒരു ഒരു ചെറിയ പൂരത്തിന്റെ ജനം, പന്തലൊക്കെ കെട്ടിയിട്ടുണ്ട് ........700 ഓളം പേര്‍ .......വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആണ് അവിടെയെന്നു അപ്പോളാണ് മനസ്സിലായത്, ആദ്യ റൌണ്ട് GD ആണ് .............എന്തായാലും പേര് എഴുതികൊടുത്തു............ഞങ്
ങളങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ എന്റെ പേര് വിളിച്ചു.......ആദ്യായാണ് ഞാന്‍ GD യില്‍ പങ്കെടുക്കുന്നത്, പക്ഷെ ഒരു ടെന്‍ഷന്‍ ഒന്നും തോന്നിയില്ല .......കൂടെ 20 ഓളം കുട്ടികളും ഉണ്ടായിരുന്നു.........അങ്ങനെ GD ഹാളില്‍ എത്തി, ടോപ്പിക്ക് കിട്ടി ചൈന ഇന്ത്യയെ അറ്റാക്ക് ചെയ്യുമോ ........??? ആദ്യ 3 പേര്‍ അറ്റാക്ക് ചെയ്യും എന്ന രീതിയില്‍ സംസാരിച്ചു, എന്റെ ഭാഗ്യ നമ്പര്‍ ആയി ഞാന്‍ കരുതുന്നത് 4 ആണ് (അതോണ്ട് പ്രത്യേകിച്ചു ഇതുവരെ വലിയ ഗുണം ഒന്നും ഉണ്ടായിട്ടില്ല , എന്നാലും 4 ആണ്........) അതോണ്ട് നാലാമനായി ഞാന്‍ അറ്റാക്ക് ചെയ്യില്ല എന്ന് പറഞ്ഞു, അതിനു കാരണം ആയി ജന സംഖ്യയിലായാലും , വികസനത്തിന്റെ കാര്യത്തിലായാലും, സൈനിക ശക്തിയിലായാലും, ആയുധ ശേഖരത്തിലായാലും രണ്ടു രാഷ്ട്രത്തിനും ഏകദേശം തുല്യതയാനുല്ലത്, അതുകൊണ്ട് തന്നെ യുദ്ധം രണ്ടു രാഷ്ട്രത്തിനും നഷ്ടം ഉണ്ടാക്കും എന്ന് പറഞ്ഞു ഞാന്‍ നിര്‍ത്തി............ഞാന്‍ പറഞ്ഞത് വല്ലതും അവര്‍ക്ക് മനസ്സിലായോ എന്തോ............അങ്ങനെ എല്ലാരും ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞു GD എന്ന പ്രഹസനം അതോടെ കഴിഞ്ഞു......പുറത്തെത്തിയപ്പോള്‍ അനൌണ്സ് മെന്റ് , 4 പേര് വിളിച്ച് അവര്‍ക്ക് അപ്പോള്‍ തന്നെ നെക്സ്റ്റ് റൌണ്ട് ഇന്റര്‍വ്യൂ ഉണ്ടെന്നും, ബാക്കിയുള്ളവരെ പിന്നീട് വിളിക്കും എന്നും.........


ഞാന്‍ സത്യത്തില്‍ പിന്നെടൊരു വിളി പ്രതീക്ഷിക്കാത്തതിനാല്‍ അന്ന് തന്നെ തിരിച്ച് പോണ്ടിച്ചേരി വഴി വേളാങ്കണ്ണി മാതാവിനെയും, തിരുവനന്തപുരം പദ്മനാഭ സ്വാമിയെയും കണ്ടിട്ട് പോകാം എന്നൊരു തോന്നല്‍ മനസ്സില്‍ ..........അങ്ങനെ അവിടെ നിന്നും യൂണിവേര്സിററിയില്‍ പോയി സെര്ടിഫിക്കെട്ടിന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ശ്രീജിത്ത് അണ്ണന്റെ റൂമില്‍ പോയി ഉച്ച ഭക്ഷണം ഞണ്ട് കറിയും, മീന്‍ പൊരിച്ചതും കൂട്ടി ശാപ്പിട്ടു അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.........അണ്ണന്‍ എന്നെ ബസ് കയററാന്‍ വന്നിരുന്നു , റൂട്ട് എല്ലാം പറഞ്ഞു തന്നു..........പോണ്ടിച്ചേരി ബസില്‍ കയറി അത് കുറച്ചു ദൂരം ചെന്നപ്പോളേക്കും ഒരു ലോറിയുമായി ചാരി അതിന്റെ സൈഡ് ഗ്ലാസ് 2 -3 എണ്ണം പൊട്ടി ചില്ല് കഷ്ണങ്ങള്‍ യാത്രക്കാരുടെ തലയിലും വീണു............
ബസ് എന്നിട്ട് നിര്‍ത്തിയതൊന്നും ഇല്ലാ,കുറച്ചു ദൂരം പോയപ്പോള്‍ പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളിയും, കരച്ചിലും നോക്കുമ്പോളുണ്ട് അവര്‍ടെ കുട്ടിയുടെ തലയില്‍ നിന്നും രക്തം വരുന്നു...........ചില്ല് തറച്ചതാണ്..........അങ്ങനെ ബസ് നിര്‍ത്തി അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി വന്നപ്പോളേക്കും അര മണിക്കൂര്‍ പോയി...........നീണ്ട 3 മണിക്കൂര്‍ യാത്രക്കൊടുവില്‍ കടല്‍ തീരങ്ങളും, കാറ്റാടി തോട്ടങ്ങളും, ഉപ്പളങ്ങളും താണ്ടി പോണ്ടിച്ചേരിയില്‍ എത്തി...........അവിടെ എത്തി നോക്കുമ്പോള്‍ എന്റെ മനസ്സിലുള്ള പോണ്ടിചേരിയെ അല്ല കാണുന്നത്, ഇത് ശരിക്കും ഒരു തമിള്നാടു തന്നെ...........അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു ബീച്ചിലേക്ക് പോയി , ബീച്ചിലെത്തിയപ്പോള്‍ മനസ്സില്‍ കണ്ട പോണ്ടിച്ചേരിയുടെ ഏകദേശ രൂപം ഒക്കെ തന്നെ..............അവിടെ നിന്നും
തിരിച്ചു ബസ് സ്ടാന്റില്‍ എത്തി നാഗപട്ടണം ബസില്‍ കേറി ഇരുന്നു, ബസ് സ്ടാര്‍ട് ചെയ്തപ്പോളതാ വിറക്കുന്നു മൊബൈല്‍, എടുത്തു നോക്കിയപ്പോള്‍ ആ കമ്പനിയില്‍ നിന്നാണ് ..........അടുത്ത റൌണ്ട് ഇന്റര്‍വ്യൂ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തപ്പോള്‍ എന്റെ പേരും ഉണ്ട് , നാളെ 11 മണിക്ക് അവിടെ എത്തണം എന്നാണു പറഞ്ഞത്..........ഞാന്‍ കയറിയ ബസ് ആണെങ്കില്‍ ഓടി തുടങ്ങിയിരുന്നു, എന്റെ ഭാഗ്യത്തിന് അത് ഒരു പെട്രോള്‍ ബഗ്ഗില്‍ എണ്ണയടിക്കാന്‍ കയററി, ആ തക്കത്തില്‍ ഞാന്‍ പുറത്തുചാടി.............
എല്ലാം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു ഭാഗ്യം പോലെയാണ് , ഇല്ലെങ്കില്‍ പിറ്റേന്ന് 11 മണിക്കുള്ളത് രാവിലെ 9 നോ മറ്റോ ആയിരുന്നെങ്കിലോ.....?? ഞാനവിടെ എത്താന്‍ കഷ്ടപെട്ടേനെ............അവിടെ ബസ് സ്ടാന്റിനടുത്തുള്ള സപ്തഗിരി എന്നൊരു വെജ് ഹോട്ടലില്‍ പോയി റൂം എടുത്തു , കുളിച്ചു താഴെ പോയി ഭക്ഷണം കഴിച്ചു സുഖമായി കിടന്നുറങ്ങി , രാവിലെ 6 മണിക്ക് അലാറം വെച്ച് എണീറ്റു...............പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ഒരു ചായയും കുടിച് റൂം വെക്കേറ്റ് ചെയ്ത് ബസില്‍ കയറി.............തിരുവാന്മിയൂ
രില്‍ ഇറങ്ങി ശ്രീജിത്ത് അണ്ണനുമൊപ്പം കമ്പനിയില്‍ പോയി എഴുത്ത് പരീക്ഷയും എഴുതി, റിസല്‍ററ് അടുത്ത ദിവസം രാത്രി അവരടെ വെബ്‌ സൈറ്റില്‍ കാണാം എന്ന് പറഞ്ഞു..........

ഞങ്ങള്‍ അവിടുന്നു ഇറങ്ങി തിരിച്ച് റൂമില്‍ എതിയപ്പോലെക്കും ശ്രീജിത്ത് അണ്ണന് ഒരു തോന്നല്‍ ഞാന്‍ തിരിച്ചു വന്നത് പുള്ളിക്കും കൂടി മാതാവിനെ കാണാനൊരു അവസരം ആയിട്ടാണെന്ന്, കാരണം അതിന്റെ തലേന്ന് ഞാന്‍ വേളാന്കണ്ണിക്ക് പോരുമ്പോള്‍ അണ്ണനും വരണം എന്നുണ്ടായിരുന്നു ത്രെ...........
അങ്ങനെ അവിടെ നിന്നും ഭക്ഷണം കഴിച്ചു, ഞങ്ങള്‍ രണ്ടാളും കൂടിയായി പിന്നീടുള്ള യാത്ര.........ഏകദേശം ഒരേ പോലെ ചിന്തിക്കുന്ന, ഒരേ വിഷയങ്ങള്‍ താല്പര്യം ഉള്ളവര്‍ കൂടെയുണ്ടെങ്കില്‍ നേരം പോകുന്നതറിയില്ല, സംസാരിക്കാത്ത വിഷയങ്ങളുണ്ടാവില്ല............
അങ്ങനെ ആയിരുന്നു ഞങ്ങടെ യാത്ര, ഒരു മിനിറ്റ് പോലും മിണ്ടാതിരിക്കാതെ ഞങ്ങള്‍ പോണ്ടിചേരിയിലെത്തി...........ചെറിയൊരു ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും ഫ്രൈഡ് റൈസും , ചിക്കന്‍ 65 ഉം കഴിച്ചു അടുത്ത ബസില്‍ കയറി............നേരിട്ട് നാഗപട്ടണം ബസ് നോക്കി കുറെ നിന്നെങ്കിലും വന്നില്ല............അങ്ങനെ ചിദംബരം വരെയുള്ള ബസില്‍ കയറി, ചിദംബരത്ത് വലിയൊരു ക്ഷേത്രം ഉണ്ട് , ചിദംബരനാഥ ക്ഷേത്രം, ഞങ്ങളവിടെ എത്തിയപ്പോളെക്കും രാത്രി ആയത് കൊണ്ട് ക്ഷേത്രത്തില്‍ പോയില്ല............
തമിള്‍നാട്
ടില്‍ ഞാന്‍ ശ്രദ്ധിച്ച മാറൊരു കാര്യം അവിടെ ഏതു പാതിരക്കും ബസ് സര്‍വീസ് ഉണ്ട് . സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരും.............നമ്മടെ ഇവിടാണെങ്കില്‍ 9 മണിക്ക് ശേഷം ബസ് കിട്ടാനുള്ള പാടെന്താണെന്നു രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് അറിയാം ലോ......പോരാത്തതിന് ഇവിടുത്തെ പകുതിയില്‍ താഴെ ബസ് ചാര്‍ജെ അവിടെയുള്ളൂ..........ചിദംബരത്ത് നിന്നും നാഗപട്ടണം ബസില്‍ കേറിയപ്പോഴേക്കും സമയം ഏകദേശം രാത്രി 9 മണിയോടടുത്തിരുന്നു..........




വേളാങ്കണ്ണി മാതാവിന്റെ ബസലിക്കയിലേക്ക്...........


പതിനൊന്നു മണിയോടടുപ്പിച്ച് ഞങ്ങള്‍ നാഗപട്ടണം ബസ് സ്ടാന്റില്‍ എത്തി......അണ്ണന് തമിള്‍ വായിക്കാന്‍ അറിയാവുന്നത് കൊണ്ട് ബസ് കണ്ടുപിടിക്കാനൊന്നും പ്രയാസം ഉണ്ടായില്ല......നാഗപട്ടണം പ്രസിദ്ധമായ ഒരു സ്ഥലം ആണ്, മുസ്ലീം തീര്‍ഥാടന കേന്ദ്രമായ നാഗൂര്‍ ദര്‍ഗ അവിടെ അടുത്താണ്............
സൂഫി വര്യന്മാരാല്‍ പ്രസിദ്ധമായ ഏര്‍വാടിയും അവിടെ അടുത്താണെന്ന് കേട്ടിട്ടുണ്ട്............ഇനി
യൊരിക്കല്‍ പോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഏര്‍വാടി...........അവിടെ നിന്നും വേളാങ്കണ്ണിക്ക് പന്ത്രണ്ട് കിലോമീററര്‍ ദൂരമേയുള്ളൂ...........പതിനൊന്നരയോടെ വേളാങ്കണ്ണിയിലെത്തി, പള്ളി വക റൂം ബുക്കിംഗ് കൌണ്ടറില്‍ നിന്നും ഒരു റൂം എടുത്തു , ചാര്‍ജ് താരതമ്യേന കുറവായിരുന്നു, റൂമിലെ സൌകര്യങ്ങളും.........എന്നാലും ധാരാളം...........ഒരു കുളിയൊക്കെ പാസ്സാക്കി, ഭക്ഷണം കഴിക്കാന്‍ ഇറങ്ങുമ്പോള്‍ റൂം ബോയി പറയുന്നു പന്ത്രണ്ടരക്ക് പ്രധാന വാതില്‍ ലോക്ക് ചെയ്യും ന്നു...........അപ്പോള്‍ സമയം നോക്കുമ്പോള്‍ ഒരു മണി ആകാറായിരുന്നു....ഹി ഹി .....ശരി പന്ത്രണ്ടരക്ക് മുന്നേ തന്നെ തിരിച്ചെത്താം ന്നു പറഞ്ഞു ഞങ്ങള്‍ നടന്നു............ഭക്ഷണം കഴിച്ചു , പള്ളിയുടെ അടുത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നിര്‍വൃതിയുടെ വേലിയേററം നടക്കുന്നുണ്ടായിരുന്നു...........പ്രത്യേകിച്ച് ഒന്നിനും വേണ്ടിയല്ല, എങ്കിലും ഒരുപാടു കാലമായി ആഗ്രഹിച്ചു നടക്കുന്ന ഒരു കാര്യം ആണ് മാതാവിന്റെ അടുക്കല്‍ എത്തുക എന്നത് , അതിതാ യാഥാര്‍ത്യമായിരിക്കുന്നു............പള്ളി മുററത്ത് കുറെ ആളുകള്‍ കിടന്നുറങ്ങുന്നുണ്ട് , കുറെ പേര്‍ ബസിറങ്ങി വന്നുകൊണ്ടിരിക്കുന്നുണ്ട്................കടല്‍ക്കരയില്‍ നിന്നും തിരകളുടെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്, കടല്‍ക്കാററൂ വീശുന്നുണ്ട്..........കുറച്ചു നേരം അവിടെ ഒക്കെ നടന്നു പോയി കിടന്നുറങ്ങി...............


രാവിലെ 6 മണിയോടെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞു പള്ളിയിലേക്ക് നടന്നു.......മൈക്കില്‍ വലിയ ശബ്ദത്തില്‍ തന്നെ പ്രാര്ത്ഥനകള്‍ കേള്‍ക്കുന്നുണ്ട് ...........പോകുന്ന വഴിക്ക് തന്നെ മെഴുതിരികളും, അവിടുത്തെ പ്രധാന വഴിപാടായ എണ്ണയുടെ കുപ്പികളും വാങ്ങി.........
ആ എണ്ണ ദിവസവും ശരീരത്തില്‍ എവിടെയെങ്കിലും ഒരു തുള്ളി തൊട്ടു തേക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം...........അവിടുത്തെ മാതാവ് അറിയപ്പെടുന്നത് തന്നെ " ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത്‌ " എന്നാണല്ലോ........ഞങ്ങള്‍ പള്ളിയുടെ ഉള്ളിലേക്ക് നടന്നു, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നവരും, മുട്ടിലിഴഞ്ഞു മാതാവിന്റെ രൂപ കൂടിനടുത്തേക്ക്‌ നീങ്ങുന്നവരും ഒക്കെ ആയി അത്യാവശ്യം ആളുകള്‍ ഉണ്ട് മേടയില്‍ ..........രൂപ കൂടിനുള്ളിളിരിക്കുന്ന മാതാവിനെ ഒരു നോക്ക് കണ്ടപ്പോള്‍ തന്നെ മനസ്സിലെ ഭാരങ്ങളെല്ലാം ഒഴിഞ്ഞു ശാന്തമാകുന്ന പോലൊരു ഫീല്‍ ............ഇങ്ങനെ ആ മുഖത്തേക്ക് നോക്കിയിരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു , മനസ്സിലൊന്നും ആവശ്യപ്പെടാന്‍ ഇല്ലാത്ത ഒരു അവസ്ഥ........എല്ലാം ചോദിക്കാതെ തന്നെ നല്‍കും എന്നൊരു തോന്നല്‍ ............മുന്നേ ഇതുപോലെ എനിക്ക് തോന്നിയിട്ടുള്ളത് ശബരിമല ശാസ്താ സന്നിധിയിലും,ഗുരുവായൂരിലും, അതിനു ശേഷം പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ആണ് (ഈ യാത്രയുടെ അവസാനത്തിലാണ് ഞാന്‍ ആദ്യമായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകുന്നത് )............കുറച്ചേറെ നേരം ഞങ്ങള്‍ അവിടെ കണ്ണടച്ചിരുന്നു..........പിന്
നെ വലതു ഭാഗത്തെ വാതിലിലൂടെ ഉള്ളില്‍ കയറി കാണിക്കയിട്ടു , അപ്പോള്‍ ഭക്ത ജനങ്ങള്‍ അതുവഴി ഹാരങ്ങളും, മറ്റും മാതാവിന്റെ കാല്‍ക്കല്‍ അര്‍പ്പിച്ചു തിരിച്ചു വാങ്ങുവാന്‍ ഒരാള്‍ടെ കയില്‍ കൊടുക്കുന്നത് കണ്ടു...........
പിന്നീട് ഞങ്ങള്‍ പുറത്തു കടന്നു പള്ളിയുടെ പുറം ഭാഗമെല്ലാം ചുറ്റികണ്ടു......കൊന്ത മാലകള്‍ ഞങ്ങള്‍ വാങ്ങിച്ചു.........ഉദ്ദിഷ്ട കാര്യസാധ്യത്തിനു ഉപകാര സ്മരണയായി ഭക്ത ജനങ്ങള്‍ നല്‍കിയ നേര്‍ച്ചകളെല്ലാം അവിടെ എക്സിബിഷന്‍ പോലെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട് ...........അങ്ങനെ അവിടെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.............റൂം വെക്കേറ്റ് ചെയ്യാതെ തന്നെ ഞങ്ങള്‍ തഞ്ചാവൂരിലേക്ക് പോകാനായി ബസ് സ്ടാന്റിലേക്ക് നടന്നു...........ബസ് സ്ടാന്റിനുള്ളിലെ ടൂറിസ്റ്റ് ബസ് ഓഫീസ്സില്‍ പോയി ശ്രീജിത്ത് അണ്ണന് ചെന്നൈക്കും, എനിക്ക് തിരുവനന്തപുരത്തിനും രാത്രി 10 മണിക്കുള്ള AC വോള്‍വോയില്‍ ടിക്കറ്റ് എടുത്തു വെച്ചു.........






ബൃഹഥീശ്വര ക്ഷേത്രത്തിലെ നിഴലില്ലാത്ത ഗോപുരവും , ശില്പ ഭംഗിയും കണ്ടറിയാന്‍ തഞ്ചാവൂരിലേക്ക്..........

വേളാങ്കണ്ണി ബസ് സ്ടാന്റില്‍ ഞങ്ങള്‍ എത്തുമ്പോള്‍ തന്നെ തഞ്ചാവൂരിലേക്കുള്ള ബസ് അവിടെ കിടന്നിരുന്നു......ഞങ്ങളതില്‍ കയറി ഇരുന്നു..........അവിടെ നിന്നും 88 കിലോമീററര്‍ ദൂരം ഉണ്ട്...........അവിടുന്നു തന്നെ ബസ് ആളുകളെകൊണ്ട് നിറഞ്ഞു.......പോകുന്ന വഴിയിലൊക്കെ ജയലളിതയുടെ പാര്‍ട്ടിക്കാരുടെ സമ്മേളനങ്ങള്‍ നടന്നിരുന്നു..........അവിടെ ഓരോ പാര്‍ട്ടിക്കാര്‍ക്കും പ്രത്യേക കരയുള്ള മുണ്ടുണ്ട് , അതുടുത്താണ് അണികള്‍ വരുന്നത്.........ഏകദേശം രണ്ടര മണിക്കൂറോളം നീണ്ട ഉള്‍നാടന്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ തഞ്ചാവൂരിലെത്തി............ചേര രാജ വംശം നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രം..........ദൂരെ നിന്ന് തന്നെ പ്രധാന കവാട ഗോപുരം കാണുന്നുണ്ടായിരുന്നു.........അതിനുള്ളില്‍ കയറിയതോടെ ഒരു മായ ലോകത്തെത്തിയ പോലെ.............എങ്ങും തലയുയര്‍ത്തി നില്‍കുന്ന ഗോപുരങ്ങളും, ശില്പ വൈദഗ്ദ്യം വിളിച്ചോതുന്ന വരാന്തകളും............
ഒറ്റക്
കല്ലില്‍ കൊത്തിയെടുത്ത നന്ദികേശന്റെ 20 അടിയോളം പൊക്കമുള്ള ഒരു വിഗ്രഹം............കരിങ്കല്‍ വിരിച്ച മുടത്ത് കാലു ചവിട്ടാന്‍ തന്നെ കഴിയാത്തത്ര ചൂട്, കാലുകള്‍ പൊള്ളുന്നുണ്ടായിരുന്നു...........നിഴലുകള്‍ കാണുന്ന സ്ഥലങ്ങള്‍ നോക്കി ഓടിയോടി ഓരോ ഭാഗവും ഞങ്ങള്‍ കണ്ടു............അങ്ങനെ നിഴലില്ലാത്ത ആ അത്ഭുത ഗോപുരത്തിനടുത്തെത്തി..............ശരിക്കും അല്ഭുതപെടുത്തും ആ നിര്‍മ്മാണം.............നൂറു അടിയോളം ഉയരമുള്ള ആ ഗോപുരത്തിലേക്ക് വെയില്‍ എങ്ങനൊക്കെ അടിച്ചാലും ആ ഗോപുരത്തിന്റെ നിഴല്‍ ഭൂമിയില്‍ പതിക്കില്ല........അനേകായിരം ശില്പങ്ങള്‍ കൊണ്ട് ഗോപുരം നിറഞ്ഞിരിക്കുന്നു..........അതിനു മുകളില്‍ നിറയെ അമ്പലപ്രാവുകള്‍ കൂടുകൂട്ടിയിരിക്കുന്നു...........

വരാന്തയിലെ കരിങ്കല്‍ തൂണുകള്‍ക്കിടയിലെല്ലാം രാവിലെ കോളേജിലേക്കിറങ്ങിയ പ്രണയ മിഥുനങ്ങളും കൂടുകൂട്ടിയിരിക്കുന്നു........
....അമ്പല ശ്രീകോവില്‍ അടച്ചിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ബൃഹഥീശ്വരനെ കാണാനായില്ല.........ഇനിയും വരാനുള്ള ഭാഗ്യം ഉണ്ടാവണേ എന്ന് മനസ്സാല്‍ പ്രാര്‍ഥിച്ചു പുറത്തേക്കിറങ്ങി..............പുറത്ത് ആ ക്ഷേത്രത്തിലെ പിടിയാന ഉണ്ടായിരുന്നു, കുറച്ചു നേരം അതിന്‍ഇ ചുറ്റി പറ്റി നിന്ന് തിരിച്ചു പോന്നു............പുറത്തെ കടയില്‍ നിന്നും കൈയിലിടാന്‍ ഞാനൊരു വള വാങ്ങിച്ചു, അണ്ണന്‍ ചിന്നി കുട്ടിക്ക് കളിപ്പാട്ടങ്ങളും വാങ്ങിച്ചു...........അവിടെ ഒരു ഹോട്ടലില്‍ കയറി ചിക്കന്‍ ബിരിയാണി കഴിച്ചു, അവിടെ ബിരിയാണിക്കൊപ്പം ഒരു കപ്പു പൊന്നി അരി ചോറും , സംഭാരവും, രസവും കിട്ടും...........ബിരിയാണിയുടെ മയക്കം മാറാന്‍ അത് നല്ല റെസീപ്പീ ആയി തോന്നി..............അവിടുന്നു വീണ്ടും വേളാങ്കണ്ണിക്ക് ബസ് കയറി................



ഏഴു മണിയോടു കൂടി ഞങ്ങള്‍ വേളാങ്കണ്ണിയില്‍ എത്തി, കുളിച്ചു റൂം വെക്കേറ്റ് ചെയ്ത് പള്ളിയില്‍ പോയി..............അവിടെ കുറച്ചു നേരം ഇരുന്നു പ്രാര്ത്ഥിച്ചു.............കണ്ണ് തുറന്നു നോക്കുംബോലാണ് രാവിലെ ഞങ്ങള്‍ വാങ്ങിയ എണ്ണ, ഭക്തര്‍ വാങ്ങിച്ചു അവിടെ പള്ളിയില്‍ രാവിലെ ഹാരം മാതാവിന് ചാര്‍ത്തിയിരുന്ന ആള്‍ടെ കയില്‍ കൊടുത്ത് ,അയാള്‍ മാതാവിന്റെ അടുത്ത് വെച്ച് ഭക്തര്‍ക്ക് കൊടുക്കുന്നത് കണ്ടത്..............ഞങ്ങളും വാങ്ങിയ എണ്ണയും, കൊന്തകളും, തഞ്ചാവൂരില്‍ നിന്ന് ഞാന്‍ വാങ്ങിയ വളയും എല്ലാം കൂടി അയാള്‍ടെ കയില്‍ കൊടുത്ത് മാതാവിന്റെ അടുത്തു വച്ച് വാങ്ങിച്ചു........തിരിച്ചു വരുമ്പോള്‍ ഇടക്കിടെ തിരിഞ്ഞു നോക്കാന്‍ മനസ്സിനൊരു തോന്നല്‍ ...........ഇനിയും വരാന്‍ ഭാഗ്യം ഉണ്ടാവണേ എന്ന് പ്രാര്ത്ഥിച്ചു മടങ്ങി...............ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു , നേരെ ബസ്‌ സ്റാന്റിലേക്ക് നടന്നു............
അവിടെ നിന്നും റൂമിന്റെ അഡ്വാന്‍സ് മടക്കി വാങ്ങി , വോള്‍വോ വരണതും കാത്തു നിന്നു..........നാട്ടു വിശേഷങ്ങളും, പരദൂഷണങ്ങളും ആയി സമയം പെട്ടെന്ന് കടന്നു പോയി............പത്ത് മണിക്ക് തന്നെ ചെന്നൈക്കുള്ള വോള്‍വോ വന്നു..........കുറച്ചു കഴിഞ്ഞു എനിക്ക് തിരുവനന്തപു
രതെക്ക് വരാനുള്ള ബസും വന്നു............അങ്ങനെ ഞങ്ങള്‍ യാത്ര പറഞ്ഞു രണ്ടു ബസിലും കയറി...........ഞാന്‍ കേറി നോക്കുമ്പോള്‍ എന്റെ സീറ്റില്‍ ഒരു സ്ത്രീയും, പുരുഷനും ഇരിക്കുന്നു, ചോദിച്ചപ്പോള്‍ പറഞ്ഞു അവര്‍ എറണാംകുളത്തേക്ക് ടിക്കറ്റ് എടുത്തവരാണ് ആ ബസ് ഇങ്ങോട്ട് വന്നില്ല.........അര മണിക്കൂര്‍ ഈ ബസില്‍ പോയി അടുത്ത ജംക്ഷനില്‍ നിന്നും എറണാംകുളം ബസില്‍ മാറികേറി പോകും എന്ന് പറഞ്ഞു..............ഞാന്‍ അടുത്ത സീറ്റില്‍ ഇരുന്നു, വണ്ടി ഓടി തുടങ്ങി...........കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഇറങ്ങി വേറെ കുറച്ചു പേര്‍ കയറി............ഞാന്‍ എന്റെ സീറ്റില്‍ പോയി ഇരുന്നു..............AC നല്ല തണുപ്പുണ്ട് ..........ബസില്‍ നിന്ന് തന്ന പുതപ്പെടുത്ത് പുതച്ചു, ബസില്‍ ഏതോ തമിള്‍ സിനിമ വെച്ചിരുന്നു, അതൊന്നും കാണാന്‍ തോന്നിയില്ല..........കുറച്ചു നേരം കാഴ്ചകളൊക്കെ കണ്ടിരുന്നു...........പിന്നെപ്പോഴോ ഉറങ്ങി.............ഇടക്കൊക്കെ കണ്ണ് മിഴിച്ചു സമയം നോക്കിയിരുന്നു.............ഒരു തവണ ഉറക്കം ഉണര്‍ന്നപ്പോള്‍ ബസ് നിര്ത്തിയിട്ടിരിക്കായിരുന്നു..............നേരം വെളുത്തപോലെ ആറ് മണി ആയിക്കാണണം.........സ്ഥലം നാഗര്‍ക്കോവില്‍ ............ഞാനും ഇറങ്ങി ഒന്ന് മൂത്രം ഒക്കെ ഒഴിച്ചു..........നല്ല മഞ്ഞുണ്ട് പുറത്ത്...........ഒരു ചായയും കുടിച്ചു വീണ്ടും ബസില്‍ കയറി...........പിന്നീട് സ്ഥലങ്ങളൊക്കെ നോക്കി ഉറങ്ങാതിരുന്നു...........




അനന്തശായിയായ പദ്മനാഭ സ്വാമിയുടെ അനന്തപുരിയില്‍ .........



തമ്പാനൂരില്‍ ആണ് ബസ് നിര്‍ത്തുക എന്നാണു ടിക്കറ്റ് എടുക്കുമ്പോള്‍ പറഞ്ഞിരുന്നത്........നിര്‍ത്തി
യത് ഒരു ഒഴിഞ്ഞ പറമ്പില്‍ .........വേറേം ഒന്ന് രണ്ട ടൂറിസ്റ്റ് ബസുകള്‍ അവിടെ കിടപ്പുണ്ട്............എന്തായാലും ഇറങ്ങി, അന്വേഷിച്ചപ്പോള്‍ പറഞ്ഞു 5 മിനുറ്റ് നടക്കാനെയുള്ളൂ...........നേരെ റോഡിലൂടെ നടന്നാല്‍ മതീന്ന്...............ഞാന്‍ എന്റെ അവിടെയുള്ള ഫ്രണ്ടിനെ വിളിച്ചു അന്വേഷിച്ചപ്പോള്‍ പറഞ്ഞു ഓട്ടോക്ക് കയറിക്കോ, ക്ഷേത്രത്തിലേക്ക് അധികം ചാര്‍ജ് ഒന്നും ആവില്ലാ ന്നു............അങ്ങനെ കോട്ട കടന്നു അമ്പലത്തിനടുത്തെത്തി...........ഇറങ്ങി ഇവിറെക്കും ഒരുപാടു കാലം കൊണ്ട് ആഗ്രഹിച്ചാണ് എതുന്നതേ..............അവിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു കുളിക്കാനും, പ്രാഥമിക കാര്യങ്ങള്‍ക്കും മാത്രാണെങ്കില്‍ 20 രൂപക്ക് അതിനുള്ള സ്ഥലം ഉണ്ട് ന്നു............അങ്ങനെ അവിടെ എത്തി ഒരുപാടാളുകള്‍ അതിനുള്ളിലുന്ദ് ഞാനും 20 കൊടുത്ത് കയറി, എന്റെ ബാഗ് സൂക്ഷിക്കാന്‍ ചോദിച്ചപ്പോള്‍ അതിവിടെ എവിടേലും വെക്കാം, ഞങ്ങള്‍ അതൊന്നും സൂക്ഷിക്കില്ലാ, സ്വന്തം റിസ്കില്‍ സൂക്ഷിക്കണം എന്ന്.........ഹും എന്ത് റിസ്ക്‌ , കൈ വിട്ട കളി ആവില്ലേ അത് ...........ഇക്കാലമത്രയും കയില് കുത്തി കിട്ടിയ എന്റെ എല്ലാ സര്ട്ടിഫിക്കററുകളും അതിനകത്താണ്............ആര്‍ക്കെങ്കിലും നല്ല ബുദ്ധി തോന്നി അതെങ്ങാനുമുഉന്നു പൊക്കിയാല്‍ പിന്നെ പറയാനുണ്ടോ...........എന്തായാലും 20 രൂപ ഞാന്‍ മടക്കി വാങ്ങി...............പിന്നിലേക്ക്‌ നടന്നു, അവിടെ നല്ല 2-3 ലോഡ്ജ് കണ്ടു അതിലൊന്നില്‍ റൂം എടുത്തു...........കുളിച്ചു ക്ഷേത്രത്തിലേക്ക്...........പാന്റും, ഷര്‍ട്ടും ആണ് എന്റെ വേഷം, ചെരുപ്പും ബാഗും കൌണ്ടറില്‍ കൊടുക്കാം എന്ന് വിചാരിച്ചു അവിടെ എത്തിയപ്പോളതാ പുതിയ പാര..............പാന്റ് ഇട്ടു ക്ഷേത്രത്തില്‍ കേറാന്‍ പാടില്ല, ഷര്‍ട്ടും അവിടെ സൂക്ഷിക്കാന്‍ കൊടുക്കണം............അല്ലേലും എനിക്ക് പാന്റിട്ട്‌ അമ്പലത്തില്‍ പോകുന്നത് ഇഷ്ടമില്ലാത്ത കാര്യം ആണ്.............ഇത് പിന്നെ വേറെ വഴിയില്ലാതോണ്ടായിരുന്നു............എന്റെലുള്ള കാവി മുണ്ട് ആണെങ്കില്‍ ഞാന്‍ തലേ ദിവസം ഉടുക്കുകയും ചെയ്തിരുന്നു...............അപ്പോളാണ് അവിടുത്തെ കൌണ്ടറില്‍ മുണ്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്നുണ്ട് എന്നറിഞ്ഞത്............നേരെ കൌണ്ടറിലേക്ക് പോയി അന്വേഷിച്ചു , വാടക മുണ്ടിനു 15 രൂപയും, സിംഗിള്‍ മുണ്ട് പുതിയതിന് 60 രൂപയും, കണ്ടിട്ട് 60 ന്റെ മുണ്ട് ""വെള്ളം കാണിച്ചില്ലെങ്കില്‍ "" കുറെ ദിവസം ഉടുക്കാം എന്ന് തോന്നി...........പിന്നെ വൈകുനേരം ഒന്നൂടെ തൊഴാന്‍ വരണം എന്നും ഉണ്ടായിരുന്നു , അപ്പോളും മുണ്ട് വാടകയ്ക്ക് എടുക്കേണ്ടി വരും ലോ, അതോണ്ട് വാങ്ങിച്ചു...........

അമ്പലത്തിനുള്ളില്‍ കയറി...........തളികയില്‍ എന്തൊക്കെയോ കുറെ പൂജ ദ്രവ്യങ്ങള്‍ വെച്ച് ടിക്കറ്റ് വേണോ ന്നു ചോദിച്ചു, ഞാന്‍ വേണ്ടാന്നു പറഞ്ഞു നടന്നു.............
കൊത്തുപണി
കളും, ശില്പ ഭംഗിയും നിറഞ്ഞ തൂണുകളും, മേല്‍ക്കൂരകളും, ഉപദേവന്മാരെയും നോക്കി കണ്ട്‌, നാലമ്പലത്തിനുള്ളിലേക്ക് കടന്നു............അവിടെ അര്‍ച്ചന രസീത് കൌണ്ടറില്‍ നിന്ന് ഒരു നെയ്‌ വിളക്കും , അര്‍ച്ചനയും രസീതാക്കി............അതും കൊണ്ട് നടക്കലെത്തിയപ്പോള്‍ രസീതുള്ളവര്‍ മുന്നിലൂടെ കയറാനും, ബാക്കിയുള്ളവര്‍ പിന്നിലൂടെ കയറാനും അവിടുത്തെ കാര്യക്കാര്‍ പറഞ്ഞു...........രസീത് എടുക്കാന്‍ ദൈവം തോന്നിച്ചതിന് അപ്പോളേ മനസ്സില്‍ നന്ദി പറഞ്ഞു.............

ഞാന്‍ മുകളില്‍ കയറി, ആദ്യത്തെ നടയില്‍ ഭഗവാന്റെ കൈ ആണെന്ന് മനസ്സിലായി, വേറേം കാണാനുണ്ട് എന്തൊക്കെയാണെന്ന് മനസ്സിലാവുന്നില്ല...........ഞാ
ന്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കറുത്ത ഭാഗം , എന്തോ അവിടേക്ക് വല്ലാത്തൊരു ആകര്‍ഷണം...........അതേതു ഭാഗമാണെന്നു മനസിലായില്ലെങ്കിലും, അവിടെ തന്നെ നോക്കാന്‍ തോന്നുന്നു, കണ്ണെടുക്കാന്‍ പററുന്നില്ല, ചുറ്റുപാടും നടക്കണതൊന്നും ശ്രദ്ധിക്കാതെ അങ്ങോട്ട്‌ തന്നെ നോക്കി നില്ക്കാണ് ഞാന്‍..........അപ്പോള്‍ അവിടുത്തെ തിരുമേനി തോളില്‍ തട്ടി മാറാന്‍ പറഞ്ഞു, ഞാന്‍ കുറച്ചു നീങ്ങി അടുത്ത നടയില്‍ അവിടെ ദേവിയുടെ ഒരു വിഗ്രഹവും ഉണ്ട്, പദ്മനാഭ സ്വാമിയുടെ വയറിന്റെ ഭാഗവും ആണ്.............അടുത്തത് കാല്‍ ഭാഗം അവിടെ ഞാന്‍ രസീത് കൊടുത്തു പ്രസാദം വാങ്ങി , തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ അധികം ആള്‍ക്കാരൊന്നും ഇല്ല, ഞാന്‍ പിന്നോട്ട് തന്നെ ഒന്ന് നീങ്ങി ആദ്യത്തെ നടയിലെത്തി നിന്നു..........എല്ലാം ഒന്നുകൂടി നോക്കി കണ്ടു, അപ്പോളും കണ്ണ് ചെന്ന് ഉടക്കി നില്‍കുന്നത് അവിടെ തന്നെ, നെയ്‌ വിളക്കുകളുടെ പ്രകാശം മാത്രേ അതിനകത്തുള്ളൂ..........പുകയുടെതാണോ അതോ.........എനിക്കറിയില്ലാ ഒരു വെളുത്ത പുക വലയം പോലെ ആ കറുത്ത ഭാഗത്തിന് ചുറ്റും , അത് കല്ലില്‍ കൊത്തിയതായിരിക്കണം, പക്ഷെ കാണുമ്പോള്‍ അത്ര കടുപ്പം തോന്നുന്നും ഇല്ല.............ഞാന്‍ അവിടുത്തെ തിരുമേനിയോട് പറഞ്ഞു ആദ്യായിട്ടാണ്‌ വരണത് ന്നു.......അദ്ദേഹം അപ്പോള്‍ ഓരോന്നായി പറഞ്ഞു തന്നു ഭഗവാന്റെ കൈ ആണ് താഴെ വിരലുകള്‍ പോലെ സ്വര്‍ണ ഗോളക ചാര്‍ത്തിയത് എന്നും, മുകളില്‍ കാണുന്ന സ്വര്‍ണ്ണ നിറം കിരീടം ആണെന്നും.............ഈശ്വരാ...........അതുകേട്ടപ്പോള്‍ സത്യത്തില്‍ എനിക്കുണ്ടായ , എന്താ അതിനു പറയുക അനുഭവം......??? വിസ്മയം.....??? വികാരം......??? എനിക്കറിയില്ല വാക്കുകള്‍ക്കപ്പുറം ആയിരുന്നു അത്..........കാരണം മററൊന്നും അല്ലാ ആ കിരീടത്തിനു താഴെ ആയിരുന്നു ഞാന്‍ കണ്ട ആ കറുത്ത ഭാഗം............അത് ഭഗവാന്റെ മുഖം ആയിരുന്നു..........എന്തൊരു തേജസ്‌ ആണ്, ഐശ്വര്യം ആണ്..........ആദ്യ നടയില്‍ വിരലിനു സമീപമായി ശിവ ലിംഗവും, മധ്യഭാഗത്ത് നാഭിയിലായി ബ്രഹ്മാവും, അവിടെത്തന്നെ രുക് മിണി, സത്യഭാമ സമേതനായ കൃഷ്ണനും ഉണ്ട്, ഭൂമി ദേവി ഉണ്ട് ,മൂദേവി ഉണ്ട് ...........മൂന്നാമത്തെ നടയില്‍ ഭഗവാന്റെ കാല്‍ പാദവും, ലക്ഷ്മി ദേവി സങ്കല്‍പ്പവും ആണത്രേ............അവിടെയൊന്നും നമസ്കരിക്കുവാന്‍ നമ്മള്‍ക്ക് അനുവാദം ഇല്ല, താഴെ ഇറങ്ങി കാല്‍പാദത്തിന്റെ നേരെ നമസ്കരിക്കാം.............

അവിടെ നിന്നും പുറത്ത് കടന്നു, ചുററമ്പലം ഒക്കെ ചുറ്റി കണ്ടു , പുറത്ത് കടന്നു ബാഗും, ചെരുപ്പും ഒക്കെ കൌണ്ടറില്‍ നിന്നും വാങ്ങി നേരെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നടന്നു............ടൌണില്‍ തന്നെ റോഡ്‌ സൈഡില്‍ ഉള്ള വിനായക ക്ഷേത്രം, നല്ല തിരക്കുണ്ടായിരുന്നു അമ്പലത്തില്‍ ............ഞാനൊരു തേങ്ങ വാങ്ങി പ്രാര്‍ത്ഥിച്ചു എറിഞ്ഞുടച്ചു............
അവിടെ നിന്നും ഒരു ഓട്ടോ എടുത്
ത് നേരെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോയി.......ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ ഒരിടത്ത് കുര്യാത്തി എന്ന സ്ഥലത്തേക്കൊരു ബോര്‍ഡ് കണ്ടു, അനില്‍ കുര്യാത്തി എന്നൊരു കവിയെ ഓര്‍ക്കുട്ടിലൂടെ എനിക്കറിയാം, ഓട്ടോക്കാരനോട് ഞാന്‍ അന്വേഷിച്ചു കുര്യാതിയിലേക്ക് ഇത്തിരി ദൂരം ഉണ്ട് , എന്നാലും അയാള്‍ക്ക്‌ ഈ അനില്‍ ചേട്ടനെ അറിയാം എന്ന് പറഞ്ഞു........എന്നെ പറഞ്ഞാല്‍ അദ്ദേഹത്തിന് അറിയുമോ എന്ന കാര്യം സംശയം ആണ്, അതോണ്ട് അനിലേട്ടനെ അന്വേഷിച്ചു പോയില്ല.........അങ്ങനെ ക്ഷേത്രത്തിലെത്തി......ആറ്റുകാ ല്‍ അമ്മയുടെ ഒരുപാടു ഭക്തി ഗാനങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട് , പോങ്കാലയെ കുറിച്ചും ഒരുപാടു കേട്ടിട്ടുണ്ട് ...........ബാല ഭദ്ര പ്രതിഷ്ടയാണ് ഇവിടെ.............അമ്മയെ തൊഴുതു, കാണിക്കയിട്ടു അവിടെ നിന്നും തമ്പാനൂര്‍ക്കു ഓട്ടോ എടുത്തു.........ഇനി കോവളം ആണ് ലക്‌ഷ്യം........



കോവളത്തേക്ക്.......


കിഴക്കേക്കോട്ടയില്‍ നിന്നും കോവളം ബസ് കാത്തു കുറെ നിന്നു.............
അവസാനം ഒരു ലോ ഫ്ളോര്‍ ബസ് വന്നു അതില്‍ കയറി
കോവളത്തേക്ക് പോയി.............നല്ല ഭംഗിയുള്ള , വൃത്തിയുള്ള കടല്‍ തീരം..............കണ്ണെത്താ ദൂരം നീലിച്ചു കിടക്കുന്ന കടലിലെ തിരകള്‍ പാറക്കെട്ടുകളില്‍ അടിച്ചു പതഞ്ഞു ഉയര്‍ന്നു തെറിക്കുന്നത് കാണാന്‍ തന്നെ നല്ല രസം...........

വിദേശികളും, സ്വദേശികളുമായി ഒരുപാടു പേര്‍ അന്നവിടെ ഉണ്ടായിരുന്നു......അവരെ ശ്രദ്ധിച്ച് ഗാര്‍ഡ് സും......കുറെ ഫോട്ടോസ് ഒക്കെ എടുത്തു കടല്‍ തീരത്ത് തന്നെയുള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു നേരെ തിരിച്ചു നടന്നു...........ഞാന്‍ വന്
ബസ് അപ്പോഴും അവിടെ തന്നെ കിടന്നിരുന്നു, 12 മണി കഴിഞ്ഞിരുന്നു അപ്പോളേക്കും...............അവിടെ നിന്നും തമ്പാനൂര്‍ക്ക് പോയി അവിടെ നിന്നും തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റില്‍ കയറി കൊല്ലത്തേക്ക്‌ ............കൊല്ലം ആശ്രാമം ആയുര്‍വേദ ആശുപത്രിയില്‍ എന്റെ ഒരു ഫ്രെണ്ട് ഡോക്ടര്‍ ഉണ്ട് ............ഞാനങ്ങോട്ടു ചെല്ലാം ന്നു വിളിച്ചു പറഞ്ഞിരുന്നു, കുറച്ചു നേരം സംസാരിച്ചിരുന്നു പിന്നെ തിരിച്ചു ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വന്നു.........


അതിനിടയില്‍ ശ്രീജിത്ത് അണ്ണന്‍ വിളിച്ചു കന്യാകുമാരിക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചു , നല്ല രസമുള്ള സ്ഥലം ആണെന്നും, അവിടുന്നു രണ്ടര മണിക്കൂര്‍ ദൂരമേയുള്ളൂ എന്നും പറഞ്ഞു..........എന്റെ മനസ്സിലും അങ്ങനെ ഒരു ആശയം ഉണ്ടായിരുന്നു...........എന്തായാലും ലോഡ്ജില്‍ ചെന്ന് റിസപ്ഷനിലെ ചേട്ടനോട് അന്വേഷിച്ചു , അപ്പോള്‍ അവിടെ ജോലിക്ക് നില്‍കാന ഒരു കന്യാകുമാരിക്കാരന്‍ പയ്യനെ വിളിച്ചു ബസിന്റെ സമയവും, അവിടുത്തെ സൂര്യോദയത്തിന്റെ സമയവും ഒക്കെ ചോദിച്ചു, അവന്‍ എപ്പോളും ബസ് ഉണ്ടെന്നും, രാവിലെ അഞ്ചരക്ക് അവിടെ എത്തിയാല്‍ സൂര്യോദയം കാണാം എന്നും പറഞ്ഞു..........
അത് കേട്ടപ്പോള്‍ എനിക്കും തോന്നി വലിയ പ്രശ്നം ഒന്നും ഇല്ലാ പോവാണെങ്കില്‍ , ഉറക്കം ഒഴിക്കണം എന്നേയുള്ളൂ ന്നു മനസ്സിലായി............എന്തായാ
ലും അപ്പോള്‍ ഒന്നും തീരുമാനിച്ചില്ല...........നേരെ റൂമില്‍ പോയി മുണ്ടുടുത്ത്, ഒരു തോര്‍ത്തും പുതച്ചു നേരെ പദ്മതീര്‍ത്ഥ കുളത്തിലേക്ക് വിട്ടു.........അവിടെ കുളിക്കണമെങ്കില്‍ അഞ്ചു രൂപ കൊടുക്കണം........അത് കൊടുത്ത് നന്നായൊന്നു മുങ്ങി കുളിച്ചു , ഈറനോടെ തന്നെ അമ്പലത്തിലേക്ക് പോയി...........ഒരു അച്ഛന്റേം , അമ്മേടേം എല്ലാം പേരില്‍ അര്‍ച്ചന രസീതാക്കി നടക്കലേക്ക് കയറി..........കുറെ നേരം നടക്കല്‍ കണ്ണടച്ചും, തുറന്നും നിന്ന് പ്രാര്ത്ഥിച്ചു............ഇതാവണം ഭഗവാന്റെ മുഖം ശരിക്കും കാണാന്‍ കഴിഞ്ഞിരുന്നു, നെയ്‌ വിളക്കിന്റെ ദീപ പ്രഭയില്‍ ..............ഇനിയും വരാനുള്ള ഭാഗ്യം ഉണ്ടാവണേ എന്നും പ്രാര്ത്ഥിച്ചു പ്രസാദം വാങ്ങി പുറത്തേക്ക് നടന്നു............


റൂമില്‍ പോയി ഡ്രെസ്സൊക്കെ മാറി പുറത്തേക്ക് ഇറങ്ങി..........അപ്പോളേക്കും എട്ടു മണി ആയിരുന്നു............തമ്പാനൂരി
ലെ ബസ് സ്ടാന്റില്‍ പോയി കന്യാകുമാരിക്ക് നേരിട്ടുള്ള ബസ് അന്വേഷിക്കലാണ് ലക്‌ഷ്യം, എനിക്ക് വെളുപ്പിന് അവിടെ എത്തിയാല്‍ മതിയല്ലോ.........ആ സമയത്തിന് അനുസരിച്ചുള്ള ബസ് വേണം..........നടക്കുന്ന വഴിക്ക് കണ്ട ഒരു വെജ് ഹോട്ടലില്‍ നിന്ന് ഒരു നെയ്‌ റോസ്റ്റ് അടിച്ചു.........തമ്പാനൂര്‍ സ്ടാന്റിന്റെ അടുത്ത് രണ്ട് തീയറററുകള്‍ ഉണ്ട്............അതിലൊന്നില്‍ പ്രണയവും, ഒന്നില്‍ സാല്‍ട് ആന്റ് പെപ്പറും ആണ് കളിക്കുന്നത്................പ്രണയം ഞാന്‍ കണ്ട സിനിമയും, മറേറതു ഞാന്‍ കാണണം എന്ന് വിചാരിച്ചു നടക്കാതിരുന്ന സിനിമയും ആണ്..........എന്തായാലും സ്ടന്റിലേക്ക് പോയി ബസിന്റെ സമയം ചോദിച്ചപ്പോള്‍ രാത്രി പന്ത്രണ്ടരക്ക് ഒരു കേരള എക്സ്പ്രസ്സ് ബസ് ഉണ്ട്, 44 രൂപയാണ് ചാര്‍ജ് , വേണമെങ്കില്‍ റിസര്‍വ് ചെയ്യാം എന്നും പറഞ്ഞു..........എന്തായാലും ഉറക്കം പോവും, അപ്പോള്‍ ആ സിനിമക്ക് ഇപ്പോള്‍ കേറിയാല്‍ , അത് കഴിഞ്ഞു നേരെ ബസില്‍ കയറി പോകാമല്ലോ , അതാകും നല്ലത് എന്ന് തോന്നി............അങ്ങനെ വേഗം റൂമിലേക്ക്‌ വെച്ച് പിടിച്ചു 9 .30 നു ആണ് സിനിമ തുടങ്ങുന്നത്.............അപ്പോള്‍ തന്നെ സമയം 9 .20 കഴിഞ്ഞിരുന്നു...........വേഗം പോയി റൂമൊക്കെ വെക്കേറ്റ് ചെയ്തു, ഞാനെത്തിയപ്പോലെക്കും സിനിമയില്‍ പേരെഴുതി കാണിക്കാന്‍ തുടങ്ങിയിരുന്നു............ദോശയുടെ കഥ പറയുന്ന സിനിമ എനിക്ക് ഇഷ്ടായി..........ഒരു വ്യത്യസ്തതയുള്ള പ്രമേയം............സിനിമ പന്ത്രണ്ടു മണി കഴിഞ്ഞപ്പോളെക്കും കഴിഞ്ഞു...........പുറത്തിറങ്ങി ഒരു കുപ്പി മിനറല്‍ വാട്ടറും വാങ്ങി ബസ് സ്റൊപ്പിലേക്ക് നടന്നു..........5 മിനുറ്റ് കഴിഞ്ഞപ്പോളെക്കും ബസ് എത്തി..........ഞാനതിന്റെ മുന്നിലെ സീറ്റില്‍ തന്നെ കയറി ഇരുന്നു.............പന്ത്രണ്ടേ മുക്കാലോടെ ബസ് എടുത്തു...........ആളൊഴിഞ്ഞ ഹൈ വേയിലൂടെ ഡ്രൈവര്‍ കത്തിച്ചു വിട്ടു............രണ്ടേ കാലോടെ കന്യാകുമാരിയില്‍ എത്തി............



കന്യാകുമാരിയിലെ സൂര്യോദയം...........


രാത്രി രണ്ടേ കാലോടെ കന്യാകുമാരിയില്‍ എത്തി............ബസ് ഇറങ്ങിയ സ്ഥലത്ത് ഒരു ചായക്കട തുറന്നിരുന്നു..........അവിടെ നിന്നും ഒരു കാപ്പി കുടിച്ചു, അയാളോട് സൂര്യോദയം കാണുവാനുള്ള സ്ഥലത്തേക്ക് വഴി ചോദിച്ചു.............



നേരെ നടന്നാല്‍ ഗാന്ധി മണ്ഡപത്തിന് അടുത്തെത്തും, അതിന്റെ അടുത്ത് ബോര്‍ഡ് വച്ചിട്ടുണ്ട് അത് നോക്കി പോയാല്‍ മതീ ന്നു പറഞ്ഞു...........അങ്ങനെ ഞാ
ന്‍ നടന്നു, ഗാന്ധി മണ്ഡപത്തിനടുത്തെത്തി......വി
ജനമായ സ്ഥലം, പാതിരാത്രി..........കടലില്‍ നിന്ന് തിരയടിക്കുന്ന ശബ്ദം കേള്‍ക്കാം, നല്ല കാറ്റും........ഗാന്ധി മണ്ഡപത്തിനു താഴെയാണ് പ്രസിദ്ധമായ ത്രിവേണി സംഗമം.........മൂന്നു സാഗരങ്ങളും ഒന്നിക്കുന്ന പുണ് ഭൂമി.........ഞാനങ്ങോട്ടു നടന്നു.........ആദ്യമായാണ് ഞാന്‍ ആ സ്ഥലത്ത് പോകുന്നത് തന്നെ...........എന്തുകൊണ്ടോ പേടിയൊന്നും തോന്നിയില്ല , പകരം ലോകരായ ലോകരെല്ലാം ആസ്വദിക്കാനെത്തുന്ന ഈ സ്ഥലം കുറച്ചു നേരത്തേക്കെങ്കിലും, കുറച്ചു മണിക്കൂറുകള്‍ എങ്കിലും എനിക്കൊററക്ക് ആസ്വദിക്കാന്‍ കഴിഞ്ഞല്ലോ എന്നൊരു സന്തോഷം, അഭിമാനം ആയിരുന്നു...........കുറച്ചു നേരം അവിടെ നിന്നപ്പോള്‍ വല്ലാതെ ചുമ തുടങ്ങി, തണുത്ത കാററിന്റെ ആണ്..........പനിയെ കുറിച്ചും, മരുന്നിനെ കുറിച്ചും അപ്പോളാണ് ഓര്‍മ്മ വന്നത്..........വേഗം ഗുളിക എടുത്ത് കഴിച്ചു............

പിന്നീട് ദേവീ കന്യാകുമാരിയുടെ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു...........അമ്പലം തുറന്നിട്ടില്ലായിരുന്നു.......
...ബോര്‍ഡ് നോക്കിയപ്പോള്‍ 4 .30 നു തുറക്കും എന്ന് കണ്ടു...........സമയം നോക്കുമ്പോള്‍ മൂന്നര കഴിഞ്ഞിട്ടേയുള്ളൂ.........എന്തായാലും പുറത്തൂടെ അമ്പലം പ്രദക്ഷിണം ചെയ്യാം എന്ന് കരുതി നടന്നു............ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ ഭാഗത്ത് നിന്നാണ് സൂര്യോദയം കാണുക.........അവിടത്തെ ഒരു മണ്ഡപത്തില്‍ കുറെ നേരം ഇരുന്നു.........തിരുവള്ളുവരുടെ പ്രതിമയുള്ള ആ ദ്വീപ്‌ പോലുള്ള സ്ഥലം ഇടക്കിടെ സര്‍ച്ചു ലൈറ്റിന്റെ ഓടിപ്പോകുന്ന വെളിച്ചത്തില്‍ കാണുന്നുണ്ടായിരുന്നു............നാല് മണി ആയപ്പോളേക്കും തന്നെ ക്ഷേത്രത്തിന്റെ മുന്‍ഭാഗം ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു...........ഞാനും അവിടെ പോയി ഇരുന്നു...........നട തുറന്നപ്പോള്‍ ഉള്ളില്‍ പോയി പ്രാര്ത്ഥിച്ചു.......ദേവിക്ക് അഭിഷേകം ചെയ്യുന്നതൊക്കെ കണ്ടു.........അഭിഷേകം കഴിഞ്ഞു ചുവന്ന പട്ടുടുപ്പിച്ചു..........അപ്പോളേക്കും അത്യാവശ്യം നല്ല തിരക്കായി...........തൊഴുതു പുറത്ത് കടന്നു ക്ഷേത്ര ജീവനക്കാരനോട് അവിടുത്തെ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി........വിവേകാനന്ദ പാറയിലേക്കുള്ള ബോട്ടിംഗ് രാവിലെ എട്ടു മണിക്ക് തുടങ്ങുമെന്നും, ഏഴേ മുക്കാലോടെ അവിടെ എത്തിയാല്‍ ആദ്യത്തെ ബോട്ടില്‍ തന്നെ പോകാം എന്നും അദ്ദേഹം പറഞ്ഞു.........സൂര്യോദയത്തിനു സമയം ആകാരയപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോയി...........ആറു മണി കഴിഞ്ഞതോടെ സൂര്യന്‍ മിഴി തുറന്നു പുറത്തേക്കു വരാന്‍ തുടങ്ങി...........കുറേശ്ശെ കുറേശ്ശെ ആയി വട്ടം വീശി വരുന്ന സൂര്യനും, അതിനു ചുററുമുള്ള പ്രകൃതിയുടെ നിറക്കാഴ്ചകളും, കടലില്‍ ആ പ്രകാശം പരക്കുന്നതും കാണേണ്ടത് തന്നെയാണ്............സൂര്യോദയം പൂര്‍ണമായതോടെ ഫോട്ടോഗ്രാഫര്‍ മാരുടെ രംഗ പ്രവേശം ആയി.........നമ്മുടെ പൂരപ്പറമ്പുകളില്‍ കാണുന്നതിന്റെ ഇരട്ടിയോളം ഫോട്ടോഗ്രാഫര്‍മാരാണ് അവിടെയുള്ളത്..........സൂര്യോദയത്തിനു ശേഷം ബോട്ടിങ്ങിന്റെ അവിടേക്ക് പോയി, എട്ടു മണിക്കേ ബോട്ടിംഗ് തുടങ്ങൂ, ഒന്നര മണിക്കൂര്‍ മിനിമം വേണം ബോട്ടില്‍ .........സമയം എനിക്ക് പ്രശ്നാണ്, അന്ന് രാത്രിക്കെങ്കിലും വീട് പിടിച്ചേ പററൂ ..........എന്ത് ചെയ്യും ന്നു ആലോചിച്ചു നില്‍കുമ്പോളാണ് എന്റെ കാമറയുടെ ചാര്‍ജ് കഴിഞ്ഞിരിക്കുന്നു എന്ന സത്യം മനസ്സിലായത്............എന്നാല്‍ പിന്നെ ബോട്ടിംഗ് പിന്നീറെപ്പോലെങ്കിലും ആകാം എന്ന് വിചാരിച്ചു തിരിച്ചു നടന്നു............


ത്രിവേണി സംഗമം അപ്പോളേക്കും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു..........മൂന്നു സാഗരങ്ങളും കൂടി ഒന്നാകുന്ന അവിടം ശരിക്കും മ
നോഹരം ആണ്..........ആഞ്ഞാഞ്ഞടിക്കുന്ന തിരമാലകള്‍ ചിലപ്പോളെക്കെ ഭീകര രൂപികളാകുന്നു...........കടലില്‍ കുറെ പേര്‍ കുളിക്കുന്നുണ്ട് അത് കണ്ടപ്പോള്‍ എനിക്കും ഒരു ആഗ്രഹം...........പാന്റ മുട്ടിനു മുകളില്‍ കയറി ഒന്നിറങ്ങി കുറച്ചു വെള്ളം രണ്ടു കൈകളും കൊണ്ട് കോരിയെടുത്ത് മുഖത്തൊഴിച്ചപ്പോള്‍ കാററടിച്ചു മുഖം മുളിഞ്ഞതോണ്ടാണെന്നു തോന്നുന്നു ആകെ ഒരു നീറല്‍ .........ആകെ ഒരു ഉപ്പു രസവും........മുഖം തുടച്ചു അവിടുന്നു കയറി, അടുത്ത് കണ്ട ടാപ്പില്‍ നിന്ന് നല്ല വെള്ളത്തില്‍ ഒന്നൂടെ മുഖം കഴുകി............ബസ് സ്ടാന്റിലേക്ക് നടന്നു, ഞാനിന്നലെ രാത്രി വന്ന ബസ് എറണാംകുളം എന്നും എഴുതി കിടപ്പുണ്ട്, ചോദിച്ചപ്പോള്‍ പറഞ്ഞു എട്ടു മണിക്ക് എടുക്കും, വൈകീട്ട് 6 മണിയോടെ എറണാംകുളത്തെത്തും ന്നു.............അത് കേട്ടതും ഞാനൊന്ന് ഞെട്ടി, വൈകീട്ട് 6 മണിക്കേ...........പിന്നെ ഞാനെങ്ങനെ വീട്ടിലെത്തും ഇന്ന്...........അപ്പോളാണ് അയാള്‍ പറഞ്ഞത് ആ ബസ് കോട്ടയം വഴിയാണെന്ന്..........തിരുവനന്തപുരത്തെക്ക് ഇപ്പോള്‍ ഒരു ബസുണ്ട്, അതില്‍ പോയി അവിടുന്നു ട്രെയിനില്‍ പോവുന്നതാണ് എളുപ്പം ന്നു..........ഞാനങ്ങനെ ചെയ്യാം ന്നു വെച്ചു.............അങ്ങനെ ആ ബസ് വന്നപ്പോള്‍ അതില്‍ കയറി , തിരുവനന്തപുരത്തെത്തി...........പതിനൊന്നു മണിക്ക്..........


ഞാന്‍ റെയില്‍വെ സ്റേറഷനിലേക്ക് എത്തിയപ്പോള്‍ ആരോ പറഞ്ഞു നിര്‍ത്തിയ പോലെ അതാ കിടക്കുന്നു ഡല്‍ഹിക്ക് പോകുന്ന കേരളാ എക്സ്പ്രസ്സ്‌ ...........
വേഗം ഒ
രു സ്ലീപ്പര്‍ ടിക്കറ്റ് എടുത്തു തൃശൂര്‍ക്ക് .............300 രൂപ ആയി (തമിള്നാടു മുഴുവന്‍ കറങ്ങാന്‍ ഇരുന്നൂറു രൂപയെ വേണ്ടി വന്നുള്ളൂ എന്നോര്‍ക്കണം, തൃശൂരില്‍ നിന്ന് പിന്നേം എനിക്ക് അമ്പത് രൂപയുടെ ദൂരം ഉണ്ട് ബസിനു).........വണ്ടി ഞാന്‍ കയറി അഞ്ചു മിനിടിനുള്ളില്‍ തന്നെ ഓടി തുടങ്ങി............ആറ്റുകാല്‍ ഞാനിരുന്ന ബോഗിയില്‍ പത്ത് പേരെ ഉണ്ടായുള്ളൂ, ആററുകാലില്‍ തൊഴുതു വരുന്ന ഒരു കുടുംബവും, പിന്നെ പ്രായമായ ഒരു മുത്തശനും, അമ്മൂമ്മയും, പിന്നെ ചെറുപ്പക്കാരായ കപ്പിള്സും...........കേരളാ എക്സ്പ്രെസ്സില്‍ ഞാന്‍ മുന്നേം യാത്ര ചെയ്തിട്ടുണ്ട് , അതോണ്ട് തൃശൂരില്‍ അഞ്ചു മണി കഴിയുംപോളെ എത്തുള്ളൂ എന്നെനിക്കറിയാമായിരുന്നു...... ........മുകളിലെ ഭാരതത്തില്‍ കയറി കിടന്നു സുഗമായി ഉറങ്ങി............എണീറ്റ് നോക്കുമ്പോള്‍ വണ്ടി കായംകുളത്ത് എത്തിയിരുന്നു, ആ കമ്പാര്‍ട്ട്മെന്റിലെ മുത്തശ്ശനും, അമ്മൂമ്മയും ഒഴികെ ബാക്കിയെല്ലാവരും അവിടെ ഇറങ്ങി..........എനിക്കാണെങ്കില്‍ വിശപ്പും തോന്നി ഞാന്‍ താഴെ ഇറങ്ങി ഇരുന്നു............വണ്ടി കുറച്ചു നേരം അവിടെ പിടിച്ചിട്ടിരുന്നു............കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്നു പെണ്‌കുട്ടികള്‍ കയറി എന്റെ സീറ്റിന്റെ ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്നു, മുത്തശ്ശന്‍ അപ്പോളേക്കും ഞാന്‍ കിടന്നിരുന്ന അപ്പര്‍ ബര്‍ത്തില്‍ കയറി കിടന്നു, വേറെ രണ്ടുപേര്‍ സൈഡു സിംഗിള്‍ സീറ്റില്‍ ഇരുന്നു..........അമ്മൂമ്മ ഞാന്‍ ഇരിക്കണ സീറ്റിലും...........ആ വണ്ടിയില്‍ ഭക്ഷണം ഒന്നും വരണ കാണുന്നില്ല............ഇപ്പോള്‍ കയറിയ കുട്ടികളാണെങ്കില്‍ പാര്‍സല്‍ വാങ്ങി ആണ് വന്നിരിക്കുന്നത്.............വണ്ടിയില്‍ കയറിയത് തന്നെ കഴിക്കാനാണെന്ന് തോന്നും, കേരിയപാറെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി..............കുറെ നേരം വണ്ടി ഓടിയിട്ടും ഭക്ഷണം ഒന്നും വരണില്ല, ഞാനണെങ്കില്‍ ഇന്നൊന്നും കഴിച്ചിട്ടും ഇല്ല..........കുപ്പിയിലുള്ള വെള്ളവും തീര്‍ന്നു........വെള്ളവും കൊണ്ട് വരുന്നില്ല.........അപ്പോള്‍ ഞാനാ കുട്ടികളോട് ചോദിച്ചു ഈ വണ്ടിയില്‍ ഭക്ഷണം കൊണ്ട് വരില്ലെന്ന്...........അപ്പോളവര്‍ പറഞ്ഞു ഇതില്‍ വൈകുന്നേരം മുതലേ ശരിക്ക് സപ്ളൈ ഉള്ളൂ , ഉച്ചക്ക് കുറച്ചു നേരം മാത്രേയുള്ളൂ ന്നു.........അപ്പോള്‍ അമ്മൂമ്മ പറഞ്ഞു ഞാന്‍ ഉറങ്ങുമ്പോള്‍ വന്നിരുന്നു, അവരൊക്കെ വാങ്ങി കഴിച്ചുന്നു...........അതോടെ ആ പ്രതീക്ഷ കഴിഞ്ഞു...........കുറച്ചു കഴിഞ്ഞപ്പോള്‍ വെള്ളം കൊണ്ട് വന്നു..............ഒരു ബോട്ട്ല്‍ വാങ്ങി കുടിച്ചു..........അങ്ങനെ എറണാംകുളത്തെത്തി............അവിടുത്തെ സ്റേറഷനില്‍ ഇറങ്ങി ഒരു പഫ്സ് വാങ്ങിച്ചു, അപോളെക്കും ട്രെയിനില്‍ കാപ്പിയും വന്നു..........അങ്ങനെ അഞ്ചരയോടെ തൃശൂരില്‍ എത്തി, ഞാന്‍ ഇറങ്ങി............ബസ് സ്ടാന്റില്‍ ചെന്നപ്പോള്‍ നമ്മടെ സ്ഥിരം വണ്ടി റെഡി ആയി കിടപ്പുണ്ട്.........അതില്‍ കയറി..........പട്ടാമ്പി വരെ കുഴപ്പമില്ലാത്ത റോഡു ആണ്...........അതുകഴിഞ്ഞാല്‍ തോണിയില്‍ പോകുന്ന പോലെ ആണ് പെരിന്തല്‍മണ്ണക്കുള്ള വഴി(ഇപ്പോള്‍ പണിതുടങ്ങിയിട്ടുണ്ട് ).............എട്ടരയോടെ അവിടെ എത്തി , കുറച്ചു നേരം ഫ്രണ്ട്സിനോടൊക്കെ ലാത്തി വെച്ചു നേരെ വീട്ടിലേക്കു...........ക്ഷീണം ഉണ്ടായിരുന്നെങ്കിലും അന്നും ഉറങ്ങാന്‍
പററിയില്ല, കള്ളന്മാരുടെ ശല്യം..........അന്ന് അടുത്ത വീടിന്റെ മതില് ചാടിയെന്നു പറഞ്ഞു എല്ലാരും കൂടി കുറെ തിരഞ്ഞു...........അവസാനം കുറച്ചപ്പുറത്തുള്ള ഒരിടത്ത് നിന്ന് അവിടുത്തെ കള്ളനെ പിടുത്ത സംഘത്തിനു ആളെ കിട്ടി..............ഇവിടുന്നു ഓടി അവിടെ കുടുങ്ങി..........പിറ്റേന്നാണ് അറിഞ്ഞത് കള്ളന്‍ ഒരു റിട്ട . തഹസില്‍ദാറിന്റെ മകന്‍ ആണ് എന്ന്........ചെക്കന്‍മാര്‍ ശരിക്കും കയറി മേഞ്ഞിട്ടുണ്ട്.........സ്വര്‍ണ്ണത്തിനു വില കൂടിയതിന്റെ കുഴപ്പം ആണ്...........

ഇനിയും ഇതുപോലുള്ള യാത്രകള്‍ പോകണം എന്നുണ്ട്...........പോകുവാന്‍ കഴിയുകയാണെങ്കില്‍ വിശേഷങ്ങള്‍ തീര്‍ച്ചയായും പങ്കു വെക്കുന്നതാണ്...........ബോറടി
പ്പിച്ചുവെങ്കില്‍ സദയം ക്ഷമിക്കുക..............


കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെ കാണുന്ന ഏതെങ്കിലും ലിങ്ക് കോപ്പി പേസ്റ്റു ചെയ്തു ആല്‍ബം നോക്കൂ........

ഓര്‍ക്കുട്ട് : http://www.orkut.co.in/Main#Profile?rl=mp&uid=6203741128565658891
ഫേസ് ബുക്ക് : http://www.facebook.com/profile.php?id=698203528