Wednesday, August 31, 2011

ആതിരപ്പള്ളി വാഴച്ചാല്‍ വാല്‍പ്പാറ വഴി ആനമല


ആതിരപ്പള്ളി വാഴച്ചാല്‍ വാല്‍പ്പാറ വഴി ആനമല




ഇതൊരു യാത്രാ വിവരണം അല്ല എന്ന് ആദ്യമേ പറഞ്ഞുകൊണ്ട് തുടങ്ങട്ടെ....... പ്രകൃതി അതിന്റെ സര്‍വ്വ സൌന്ദര്യവും വാരിവിതറിയ അതിമനോഹരങ്ങളായ പ്രദേശങ്ങളെ ഒന്ന് പരിചയപ്പെടുത്തുകയാണിവിടെ എന്റെ ലക്‌ഷ്യം.......

ആതിരപ്പള്ളിയും വാഴച്ചാലും നമ്മളില്‍ പലരും പല തവണ കേട്ടിട്ടുള്ളതും, പോയിട്ടുള്ളതും ആയിരിക്കും........പാറയിടുക്കി
ലൂടെ നുരഞ്ഞു പതഞ്ഞൊഴുകി പ്രകൃതി തന്നെ ഒരുക്കിയ ഒരു അതിമനോഹര വെള്ളച്ചാട്ടമായി ഭവിക്കുന്ന ആതിരപ്പള്ളി പ്രശസ്ത സംവിധായകന്‍ മണിരത്നം വരെ ലൊക്കേഷന്‍ ആയി ഉപയോഗിക്കുകയുണ്ടായിട്ടുണ്ട്....... എന്നാല്‍ അതിനപ്പുറം എന്ത് എന്നത് അധികമാര്‍ക്കും അറിയും എന്ന് തോന്നുന്നില്ല...... വാഴച്ചാലിലെ കേരള ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റിനപ്പുറം വിശാലമായ കാടാണ്........കാടിനുള്ളിലൂടെ തമിള്‍നാട്ടിലെക്കെത്താന്‍ ഒരു കാട്ടുപാതയുണ്ട്.........ആ വഴി ഏകദേശം ഒരു 150 കിലോമീററര്‍ സഞ്ചരിച്ചാല്‍ തമിള്‍നാട്ടിലെ ആനമലയില്‍ അല്ലെങ്കില്‍ പൊള്ളാച്ചിയില്‍ എത്താം..........ഇനി യാത്രക്കിടയിലെ വിശേഷങ്ങളിലൂടെ കൂടുതല്‍ പറയാം........

കഴിഞ്ഞ ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഈ യാത്രക്ക് അവസരം ഉണ്ടായത് ........കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടുണ്ടായ ഒരു സാധാരണ നേരം പോക്ക്
സംസാരത്തില്‍ നിന്നാണ് ഈ യാത്ര കടന്നു വരുന്നത്........അനിയത്തിയും , അളിയനും(രഘു ഏട്ടന്‍ ) അന്ന് വീട്ടില്‍ വന്നിരുന്നു , അവര്‍ക്ക് ആതിരപ്പള്ളിയില്‍ പോകണം എന്നുണ്ട് , ഘു ഏട്ടനാനെങ്കില്‍ അടുത്ത ആഴ്ചയില്‍ തിരിച്ച് ഗള്‍ഫിലേക്ക് വിമാനം കേറണം..........അതുകൊണ്ട് തന്നെ ആതിരപ്പള്ളി യാത്ര വേണോ വേണ്ടയോന്ന സംശയത്തിലായിരുന്നു........അതങ് ങനെ സംസാരത്തിനിടയില്‍ കടന്നു വരികയും, വണ്ടിയുമായി ഞാന്‍ കൂടെ ചെല്ലുമെങ്കില്‍ ശനിയാഴ്ച പോകാം എന്നായി.......ആതിരപ്പള്ളിക്കപ്പുറം വാല്‍പ്പാറയും, പെരിങ്ങല്‍ക്കുത്തും ഉണ്ടെന്നു എന്റെ ഒരു സുഹൃത്ത് വഴി രണ്ടു വര്‍ഷം മുന്നേ തന്നെ എനിക്കറിയാമായിരുന്നു, അവന്‍ അയച്ചു തന്ന ഫോട്ടോകളും, ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു മനസ്സിലാക്കിയ കാര്യങ്ങളുമായി അവിടെ പോകണം എന്നത് അന്ന് തൊട്ടു ഞാന്‍ ആഗ്രഹിക്കുന്നതാണ് .........അതുകൊണ്ടുതന്നെ ആതിരപ്പള്ളിയും, വാഴച്ചാലും ആയിരുന്നില്ല എന്നെ ഈ ഓഫര്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതും.........

എന്തായാലും അന്ന് തന്നെ
യാത്ര പ്ളാന്‍ ചെയ്തു , വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ശകടത്തില്‍ ഫുള്‍ ടാങ്ക് പെട്രോളടിച്ചു , 4 ടയരുകളിലും കാററടിച്ചു , മഴയത്ത് നിര്‍ത്തി കുളിപ്പിച്ചു കുട്ടപ്പനാക്കി........ഉച്ചക്ക്
ശ്യാം എന്ന പാലക്കാടന്‍ സുഹൃത്തിനെ വിളിച്ചു ആതിരപ്പള്ളിയില്‍ നിന്ന് വാല്‍പ്പാറക്കുള്ള വഴിയെ പറ്റി കൂടുതല്‍ അന്വേഷിച്ചു.........(അപ്പോള്‍ ശ്യാമിന്റെ നാവില്‍ ദൈവം കളിച്ചു എന്ന് വിശ്വസിക്കാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത് , ഇല്ലായിരുന്നെങ്കില്‍ വാഴച്ചാല്‍ വരെ പോയി മടങ്ങിയേനെ ഞങ്ങള്‍ ........വാഴച്ചാലില്‍ നിന്ന് 30 കിലോമീററര്‍ ദൂരം വാല്‍പ്പാറക്കും , അവിടുന്നു 12 കിലോമീററര്‍ പൊള്ളാച്ചിക്കും എന്നാണു ശ്യാം പറഞ്ഞത്.........42 കിലോമീററര്‍ അത്ര ദൂരം ഒന്നും അല്ലല്ലോ.......പക്ഷെ ആതിരപ്പള്ളിയിലെത്തി ടിക്കറ്റ് കൌണ്ടറില്‍ അന്വേഷിച്ചപ്പോളാണ് യഥാര്‍ത്ഥ ദൂരം ദൂരം മനസ്സിലായത് പൊള്ളാച്ചിക്കു 150 കിലോമീററര്‍ ദൂരം.......കേട്ടപ്പോള്‍ ആദ്യമൊന്നു കണ്ണ് തള്ളിയെങ്കിലും വെച്ചകാല്‍ മുന്നോട്ടു തന്നെ എന്ന് ഉറപ്പിച്ചു.........) വൈകുന്നേരം തിരുവില്വാമലയിലേക്ക് (രഘു ഏട്ടന്റെ വീട്ടിലേക്ക് ) ഞങ്ങള്‍ മൂന്നു പേരുംകൂടി പോയി..........

അവിടെ നിന്ന് ശനിയാഴ്ച രാവിലെ 7 മണിയോടെ യാത്ര തിരിക്കാം എന്ന് പറഞ്ഞു കിടന്നെങ്കിലും , ഒരുങ്ങിയിറങ്ങിയത് 8 .30 കഴിഞ്ഞായിരുന്നു.........അങ്ങനെ ഒരു 98 മോഡല്‍ മാരുതി സെന്നില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു....... വില്വാദ്രിനാഥനെയും,പറക്കൊട്ടുകാവിലമ്മയെയും,പഴയന്നൂര്‍ക്കാവിലമ്മയെയും,അകമല ശാസ്താവിനെയും റോഡില്‍ നിന്ന് വണങ്ങി തൃശൂരിലെത്തി.......പാട്ടുരായ്ക്കലിലെ സെക്കന്റ് സെയില്‍ കാര്‍ ഷോറൂമില്‍ ഒന്നിറങ്ങി, സ്വിഫ്റ്റിന്റെ മാര്‍ക്കറ്റ് അന്വേഷിച്ച് വീണ്ടും യാത്ര തിരിച്ചു..........



തൃശൂര്‍ കഴിഞ്ഞു മണ്ണൂത്തിയിലെത്തിയതോടെ നാലുവരി പാതയാക്കി പുതുക്കി പണിത നാഷണല്‍ ഹൈവെയിലൂടെ ആയി യാത്ര.........അതോടെ യാത്രയുടെ വേഗതയും കൂടി........ഉള്ളത് തുറന്നു പറയാം ലോ ആ റോഡിലെ യാത്രക്ക് 100 രൂപ ടോള്‍ ആയി വാങ്ങിയാലും ലോങ്ങ്‌ റൂട്ട് യാത്രക്കാര്‍ക്ക് നഷ്ടം വരില്ല എന്ന് തോന്നിപ്പോയി.......ചാലക്കുടി എത്ര പെട്ടെന്ന് എത്തിയെന്നോ.......അവിടെ നിന്നും ആതിര പള്ളിയിലേക്കുള്ള റോഡിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പില്‍ നിന്നും അഞ്ഞൂറ് രൂപക്കും കൂടി എന്നയടിച്ച്ചു, ഒരു വഴിക്ക് പോവല്ലേ.....(പക്ഷെ അത് അടിച്ചില്ലായിരുന്നെങ്കില്‍ പണി കിട്ടുമായിരുന്നു എന്നത് പിന്നീട് മനസ്സിലായി......) ഏകദേശം 10 .30 ഓടെ ആതിരപ്പള്ളിയുടെ ദൃശ്യ ഭംഗി കണ്ടു തുടങ്ങി........യാത്രക്കിടെ ഒരു പഞ്ചായത്ത് കെട്ടിടത്തിനു പിന്നിലായി പുഴയും, പാറക്കെട്ടുകളും കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി പുഴയില്‍ ഇറങ്ങി കായും കാലും മുഖവും എല്ലാം കഴുകി..........തെളിനീരിനു എന്തൊരു തണുപ്പ് ...........ക്യാമറ എടുത്ത് ആ ദ്രിശ്യ വിരുന്നുകള്‍ പല പല ആംഗിളുകളില്‍ മതിയാവോളം പകര്‍ത്തിയ ശേഷം ,നവദമ്പതികളുടെ കുറച്ചു ഗ്രൂപ്പ് ഫോട്ടോസും എടുത്തു വീണ്ടും യാത്ര തുടര്‍ന്നു........കുറച്ചപ്പുറം കണ്ട ബിയര്‍ പാര്‍ലര്‍ കം റെസ്ടോരന്റില്‍ കയറി ഭക്ഷണം കഴിച്ച് ആതിരപ്പള്ളി വെള്ളചാട്ടത്തിലേക്കുള്ള ടിക്കറ്റ് കൌണ്ടറില്‍ എത്തിയപ്പോഴേക്കും സമയം 11 .40 ...........


ടിക്കറ്റ് കൌണ്ടറില്‍ നിന്ന് വാല്പ്പാറക്കുള്ള വഴി ചോദിച്ചപ്പോളാണ് അവിടേക്ക് ഇത്രയും ദൂരം ഉണ്ടെന്നും, യാത്ര റിസ്ക്‌ ആണെന്നും മനസിലായത്...........അര്‍ റോഡു മോശം ആണെന്നും, വന്യ ജീവികള്‍ റോഡില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും, 5 മണിക്കുള്ളില്‍ ബോര്‍ഡര്‍ കിടക്കണം എന്നുമൊക്കെ പറഞ്ഞു നിരുല്സാഹപ്പെടുത്താന്‍ ശ്രമിച്ചു..........എന്തായാലും അവിടുന്നു ടിക്കറ്റ് വാങ്ങിച്ചു ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുവാന്‍ നടന്നു........നടക്കുന്നതിനിടയിലും എന്റെ ചിന്ത വാല്പ്പാറയിലേക്കുള്ള യാത്ര ആയിരുന്നു, എന്ത് വന്നാലും പോകുക തന്നെ, ഇത്തിരി റിസ്ക്‌ ഒന്നും എടുത്തില്ലെങ്കില്‍ പിന്നെ എന്ത് രസം......?? ഞങ്ങള്‍ പോയ വണ്ടിയെ എനിക്ക് നല്ല വിശ്വാസം ആണ്, ആള് ഇത്തിരി പഴഞ്ചന്‍ ആണെങ്കിലും ഇതുവരെയും അവന്‍ ആരെയും വഴിയില്‍ കുടുക്കിയിട്ടില്ല ,കുണ്ടുകളും കുഴികളും റബ്ബറൈസ് ഡു റോഡുകളും എല്ലാം അവന്‍ എത്രയോ താണ്ടിയിട്ടുണ്ട്.....(ഇതുവരെ മൂന്നു തവണ ബ്രേക്ക് ഡൌന്‍ ആയതു വീട്ടില്‍ തന്നെ,പിന്നെ ഒരു തവണ പഞ്ചര്‍ കടയുടെ മുന്നില്‍ വെച്ചും)......അതും ഒരു ധൈര്യമായി , പിന്നെ വിശ്വാസം അതല്ലേ എല്ലാം........


ആതിരപ്പള്ളിയില്‍ വിനോദ സഞ്ചാരികളുടെ അത്യാവശ്യം തിരക്കുണ്ട് , കൂടുതലും തമിഴ് നാട്ടുകാരാണെന്നു തോന്നുന്നു........... കോളേജ് ടൂറും, ഫാമിലി ടൂറും ഒക്കെ ആയിരിക്കണം..........വഴി നീളെ കുരങ്ങന്മാരുടെ വിഹാര കേന്ദ്രങ്ങളാണ്..........ആളുകള്‍ ഇട്ടുകൊടുക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്കായി അവര്‍ മത്സരിക്കുകയാണ്.........ഇടക്കൊരുവാന്‍ ഒരാള്‍ടെ കയ്യില്‍ നിന്നും കുര്‍കുറെ പാക്കറ്റ് തട്ടി പറച്ചു ചാടി മരത്തിലേറുന്നു.....
അതി വിദഗ്ദമായി തന്നെ അവനതു പൊട്ടിച്ചു ശാപ്പിടുന്നു.............



ഞങ്ങള്‍ വെള്ളച്ചാട്ടത്തിനു അടുത്തെത്തിയപ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ച
ത് എല്ലാവരും നനഞ്ഞാണ് തിരിച്ചു കേറുന്നത്, നദിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ടിക്കറ്റ് കൌണ്ടര്‍ മുതല്‍ പല ഭാഗത്തും ബോര്‍ഡുകളുണ്ട് എന്നിട്ടും ഇവരെങ്ങനെ നനഞ്ഞു.....??
ഏകദേശം വെള്ളച്ചാട്ടത്തിന്റെ 100 മീടര്‍ അടുത്തെത്തിയപ്പോളെ സംഗതി പിടികിട്ടി വെള്ളച്ചാട്ടത്തിന്റെ ശക്തിയില്‍ വെള്ളം തെറിച്ച് മഴപോലെ പെയ്യുകയാണ് , കൂടുതല്‍ അടുത്തെത്തും തോറും മഴയുടെ ശക്തി കൂടുന്നു, ഒരു സ്പ്രേ പോലെ വെള്ളം തെറുക്കുന്നു.........
എന്റെ ക്യാമറയുടെ ലെന്സിലോക്കെ വെള്ളം കേറി, ഞങ്ങളെല്ലാം നനഞ്ഞു കുളിച്ചു...........എന്നാലും കുറെ ഫോട്ടോസ് ഒക്കെ എടുത്ത് തിരിച്ചു കയറി.........അടുത്ത ദിവസങ്ങളിലൊക്കെ മഴ പെയ്തതുകൊണ്ട് നിറഞ്ഞു പാലരുവിപോലെ വീഴുന്ന വെള്ളച്ചാട്ടം നല്ല കാഴ്ചയായിരുന്നു...........തിരിച്ചു കയറി വെള്ളച്ചാട്ടത്തിന്റെ മുകളിലത്തെ ഭംഗിയും ആസ്വദിച്ച് ഞങ്ങള്‍ വാഴചാലിലെക്ക് നീങ്ങി.........

വാഴച്ചാല്‍ പ്രകൃതി രമണീയമായ പ്രദേശം , തെളിനീരുമായി ശാന്തമായി പ
രന്നൊഴുകുന്ന നദി പിന്നീട് ഇല്ലിക്കാടുകളുടെ ഇടയിലൂടെ പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞു രൌദ്രത കൈവരിച്ചു ഒഴുകുന്നത്‌ കാണുന്നത് തന്നെ വല്ലാത്തൊരു അനുഭവം ആണ്.....

ഇടക്ക് ഒന്ന് രണ്ട് തവണ ഞങ്ങള്‍ നദിയിലിറങ്ങി ഫോട്ടോക്കൊക്കെ പോസ്സു
ചെയ്തു , അവിടെ കണ്ട ചെറിയൊരു കടയില്‍ നിന്നും വിനാഗരിട്ട നെല്ലിക്കയും വാങ്ങി തിരിച്ചു നടന്നു........വാഹനം എടുത്ത് മുന്നോട്ടു , അവിടെ കേരള ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റിനു മുന്നില്‍ നിര്‍ത്തിയിട്ടു........വാല്പ്പാറക്ക് പോകാനുള്ള പെര്‍മിഷന്‍ അവിടെ നിന്നും വാങ്ങേണ്ടതുണ്ട്...........ആദ്യം ഒരു ഓഫിസര്‍ വന്നു വണ്ടിയൊക്കെ പരിശോദിച്ചു , യാത്രക്കാരുടെ എണ്ണവും, യാത്രക്കാര്‍ തമ്മിലുള്ള ബന്ധവും ചോദിച്ചു , വാഹനത്തില്‍ നമ്മള്‍ കൊണ്ട് പോകുന്ന വെള്ളക്കുപ്പികളുടെയും,പ്ലാസ്ടിക്ക് കവറുകളുടെയും വരെ എണ്ണം അവര്‍ എഴുതി എടുക്കുന്നുണ്ട് (അതെന്തിനാണെന്ന് അപ്പോള്‍ മനസ്സിലായില്ലെങ്കിലും പിന്നീടുള്ള യാത്രയില്‍ അടുത്ത ചെക്ക്‌ പോസ്റ്റില്‍ എത്തിയപ്പോള്‍ ആ സാധങ്ങളൊക്കെ വണ്ടിയില്‍ ഉണ്ടോ എന്ന് അവര്‍ നോക്കിയിരുന്നു).......പിന്നീട് ചെക്ക്‌ പോസ്റ്റ്‌ ഓഫീസില്‍ പോയി ഡ്രൈവര്‍ ലൈസ്സന്സും , വാഹന ഉടമസ്ഥന്റെ പേരും, യാത്ര തുടങ്ങിയ സ്ഥലവും ,പോകേണ്ട സ്ഥലവും പറഞ്ഞു കൊടുത്ത് ഒപ്പിടണം............വാല്പ്പാരക്കാനെന്നും, തിരിച്ചു ഈ വഴി വരില്ലെന്നും പറഞ്ഞപ്പോള്‍ അവരും റോഡു മോശമാണ് , 5 മണിക്ക് മുന്നേ ആനമല എത്തണം, ഇടക്ക് വഴിയിലൊന്നും വാഹനം നിര്‍ത്തി ഇറങ്ങരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഒക്കെ തന്നു...........അങ്ങനെ അവര്‍ തന്ന പെര്‍മിഷന്‍ സ്ലിപ്പുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു..........കാട്ടിനുള്ളില്‍ ആദ്യമായി പോകുന്നതിന്റെ ത്രില്ലില്‍ ആയിരുന്നു കൂടെയുണ്ടായിരുന്നു നവദമ്പതികള്‍..........കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ചീവീടുകളുടെ കരച്ചിലുകളും , വാഹനം വരുന്ന സിഗ്നല്‍ കൊടുക്കുവാനെന്നോണം കുരങ്ങന്മാരും, ചില പക്ഷികളും ഉണ്ടാക്കുന്ന ശബ്ദങ്ങളും ആയി കാടിന്റെ വന്യതയിലേക്കിറങ്ങിയപ്പോള്‍ അനിയത്തിയുടെ സ്വഭാവം മാറിതുടങ്ങി , കാഴ്ചകള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും പേടി അതവള്‍ ഇടക്കിടെ പറഞ്ഞിരുന്നു.........


ചീവീടുകളു
ടെ കരച്ചില്‍ ഇല്ലാത്ത കാടാണ് സൈലന്റ് വാലി എന്നും, അങ്ങനാണ്
സൈലന്റ് വാലി എന്ന പേര് വന്നത്
തുടങ്ങി എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ അവരുമായി പങ്കുവെച്ചു യാത്ര തുടര്‍ന്നു.........അതിനിടയില്‍ ഒന്ന് രണ്ടു സ്ഥലത്ത് ആനയിറങ്ങുന്ന സ്ഥലം ആണ് എന്ന ബോര്‍ഡുകള്‍ കണ്ടിരുന്നു, കുറച്ചു കഴിഞ്ഞതും റോഡില്‍ പലയിടത്തും ആനപിണ്ടികളും ആനയുടെ മണവും , അവിടെ ഇറങ്ങിയാല്‍ ആനയെ കാണാം എന്ന പ്രതീക്ഷയില്‍ കുറച്ചു നേരം നിര്‍ത്തിയെങ്കിലും കാണാനായില്ല, കാടിനുള്ളിലേക്ക്‌ നടന്നു നോക്കാം എന്ന എന്റെ അഭിപ്രായത്തിനു ആരുടെയും പിന്തുണയും കിട്ടിയില്ല..........അങ്ങനെ വീണ്ടും യാത്ര തുടര്‍ന്നു.........ഇടക്ക് പലയിടത്തും കരിന്കൊരങ്ങുകളെയും, കീരികളെയും കണ്ടതോഴിച്ചാല്‍ വേറെ വന്യ ജീവികളെ ഒന്നും കണ്ടില്.............ഞങ്ങടെ മുന്നില്‍ വാഹനങ്ങള്‍ ഒന്നും കണ്ടില്ലെങ്കിലും ചില വാഹനങ്ങളൊക്കെ എതിര്‍വശത്ത്‌ നിന്ന് വന്നിരുന്നു.............ചിലയിടത്തൊക്കെ പൊട്ടി പോളിഞ്ഞിട്ടുന്ടെങ്കിലും നമ്മുടെ നാട്ടിലെ പഞ്ചായത്ത് റോഡുകളെക്കാള്‍ എത്രയോ ഭേദം ആണ് അവിടുത്തെ റോഡുകള്‍ .........വളവുകളും തിരിവുകളും, കയററവും ഇറക്കവും, ഹെയര്‍ പിന്‍ വളവുകളും ഒക്കെ ആയി നല്ലൊരു ഡ്രൈവിംഗ് അനുഭവം ആയിരുന്നു.............


റോഡിനു സമാന്തരമായി നദിയും ഉണ്ട് കുറെ ദൂരം, ഇടക്കിടെ വെള്ളചാട്ടങ്ങളും അരുവികളും പാറകളില്‍ മുഴുവന്‍ ഏതോ ചെറിയ ചെടികള്‍ പൂത്തു നില്കുന്നു , ഇളം നീലയും, റോസും നിറങ്ങളിലുള്ള പൂവുകള്‍ ,ആ ചെടികള്‍ കുറച്ചു പറചെടുത്ത് വണ്ടിയുടെ ഡിക്കില്‍ ഇട്ടു.....
ചിലയിടത്തൊക്കെ ഈറ വെട്ടി കൂട്ടിയിട്ടുണ്ട് , നമ്മുടെ നാടുകളില്‍ മാറാല തോട്ടിയും ഒക്കെ ആയി വരേണ്ടതാണ് അവയൊക്കെ.........പിന്നീം കാഴ്ചകളൊക്കെ കണ്ടു
യാത്ര തുടര്‍ന്നു..........
ഒരു ബസിനു കടന്നു പോവാന്‍ മാത്രം വീതിയുള്ള ഒരു ചെറിയ പാലം, അതിനടിയിലൂടെ ശക്
തിയായി കുത്തിയൊലിച്ചു ഒഴുകുന്ന പുഴ , അവിടെ വാഹനം നിര്‍ത്തി പാലത്തില്‍ നിന്ന് കാഴ്ച ആസ്വദിച്ചു ഫോട്ടോസ് പകര്‍ത്തുന്നതിനിടയില്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചു ഒരു ബസ് വരുന്ന ശബ്ദം , ചുറ്റും നോക്കിയപ്പോള്‍ ഒരുകാര്യം ഉറപ്പായി അവിടെ നിന്നാല്‍ ആ ബസ് എന്നേം കൊണ്ട് പോകും ആ പാലത്തിനു അത്ര വീതിയെ ഉള്ളൂ , പിന്നെ ഒന്നും നോക്കിയില്ല ജീവനും കൊണ്ടോടി..........പാലത്തിനപ്പു റം എത്തിയപ്പോളെക്കും ആ ബസ് അടുത്തെത്തി വാല്പ്പാറയില്‍ നിന്നും ചാലക്കുടിക്ക് പോകുന്ന തമിള്‍നാട് സര്‍ക്കാരിന്റെ ബസ് ആയിരുന്നു അത്...........അവിടെ നിന്ന് വീണ്ടും യാത്ര തുടര്‍ന്നു പിന്നീട് നിര്‍ത്തിയത് കേരള എലെക്ട്രിസിറ്റി ബോര്‍ഡിന്റെ ഒരു വാല്‍വ് ഹൌസിനു മുന്നില്‍ ആയിരുന്നു , വലിയ 3 പൈപ്പുകളില്‍ താഴേക്കു വെള്ളം തുറന്നുവിടുന്നതു അവിടെ നിന്നാണ്.........


പിന്നെയും ഒരുപാടു ദൂരം താണ്ടിയപ്പോളേക്കും സമയം 3 കഴിഞ്ഞു എന്നിട്ടും മലക്കപ്പാറ ചെക്ക്‌ പോസ്റിലെത്തിയില്
, മോബൈലിനാണെങ്കില്‍ റേഞ്ചും ഇല്ല , വീട്ടിലേക്കു വിളിച്ചു പറഞ്ഞിട്ടും ഇല്ല അവരാകെ റെന്ഷനിലാകും എന്നുറപ്പായി, അതിന്റെ വിഷമം ഞങ്ങള്‍ക്കും.......ഏകദേശം 4 മണിയോടെ മലക്കപ്പാറയിലെത്തി അവിടെ കണ്ട ഒരു STD ബൂത്തോടുകൂടിയ ചായക്കടയില്‍ കയറി വീട്ടിലേക്കു വിളിച്ചു പറഞ്ഞു ..........അവിടെനിന്നു അവിടുത്തെ സ്പെഷ്യല്‍ കാപ്പിയും കുറിച്ചു , ഒരു പാക്കറ്റ് തരി തേയിലയും വാങ്ങി (തേയില വാങ്ങാന്‍ തോന്നിയത് ഒരു ഭാഗ്യമായി പിന്നീട് ചെക്ക് പോസ്റ്റില്‍ )........കടക്കാരനോട് വഴി ചോദിച്ചപ്പോളാണ് ഒരു കാര്യം മനസ്സിലായത് , അയാളും ഞങ്ങടെ അയല്‍ നാട്ടുകാരന്‍ ആയിരുന്നു , പഴയന്നൂര്‍ കാരന്‍ ഗഫൂര്‍ ......( നീല്‍ ആമ്സ്ട്രോന്ഗ് ചന്ദ്രനില്‍ പോയപ്പോള്‍ അവിടെയും അബ്ദുക്കാന്റെ ചായക്കട എന്ന പ്രയോഗം ഓര്‍ത്തുപോയി ,മലയാളികളില്ലാത്ത നാട് ഉണ്ടാവുമോ......??) അയാള്‍ ഞങ്ങള്‍ക്ക് വ്യക്തമായി വഴി പറഞ്ഞുതന്നു , പൊള്ളാച്ചിയില്‍ പോകേണ്ട ആവശ്യം ഇല്ലെന്നും ആനമലയില്‍ നിന്ന് ഗോവിന്ദാപുരം കൊല്ലങ്കോട് വഴി തിരുവില്വാമല അതാണ്‌ എളുപ്പം എന്നും പറഞ്ഞു..........യാത്രക്കിടയില്‍ ഇതിനകം തന്നെ ഞങ്ങള്‍ വാങ്ങിയ നെല്ലിക്ക കഴിച്ച് ആ കവര്‍ കളഞ്ഞിരുന്നു , കേരള ബോര്‍ഡര്‍ ചെക്ക്‌ പോസ്റ്റില്‍ നിന്ന് ആദ്യം വാഴച്ചാലില്‍ നിന്ന് തന്ന സ്ലിപ് വെച്ച് അവര്‍ പരിശോടനക്കെത്തി , 2 ബോട്ടിലുകളും, 1 കാരിബാഗും കാണിക്കാന്‍ പറഞ്ഞു ഭാഗ്യത്തിന് തേയില വാങ്ങിയ കവര്‍ ഉണ്ടായതോന്ദ് അവര്‍ കൂടുതലൊന്നും ചോദിച്ചില്ല, ഡിക്കില്‍ കിടന്ന ചെടികള്‍ എവിടുന്നു പറച്ചു എന്ന് മാത്രം ചോദിച്ചു അവരടെ ലെട്ജരില്‍ സൈന്‍ ചെയ്യിച്ചു വിട്ടു..........


പിന്നീടങ്ങോട്ട് തമിഴ്നാട്‌ ..........തമിഴ് ചെക്ക്‌ പോസ്റ്റിലും ഇതുപോലെ തന്നെ ചെക്കിംഗ് അവര്‍ ചോദിക്കുന്നതിനൊക്കെ അറിയാവുന്ന തമിഴില്‍ പേശി തടിയെടുത്തു........
ഏകദേശം 3 കിലോമീററര്‍ പോയപ്പോളെക്കും തലയുയര്‍ത്തി നില്‍കുന്ന ഷോളയാര്‍ ഡാം കണ്ട് തുടങ്ങി, പിന്നീടുള്ള യാത്ര തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെ ആയി........ദൂരെ മലമുകളില്‍ നിന്നും കൊട മഞ്ഞു ഇറങ്ങി വരുന്നത് പോലെ ........ഷോളയാര്‍ ഡാമിന് മുകളില്‍ നിന്നും, തേയില തോട്ടങ്ങള്‍ക്ക് നടുവില്‍ നിന്നും ഒക്കെ കുറെ ഫോട്ടോസ് എല്ലാം എടുത്ത് ഞങ്ങള്‍ വാല്പ്പാറയിലെത്തി...........കു
റച്ച് കടകളും , ബില്ടിങ്ങുകളും എല്ലാം ഉള്ള ചെറിയ ഒരു ടൌന്‍ എന്ന് വേണമെങ്കില്‍ പറയാം........അവിടുത്തെ തട്ട് കടയില്‍ നിന്ന് ബാജിയും, ഉഴുന്ന് വടയും ഒക്കെ തട്ടി വീണ്ടും യാത്ര തുടങ്ങി........


പിന്നെ ഹെയര്‍ പിന്‍ വളവുകളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ ആയിരുന്നു, മുപ്പതിലകം ഹെയര്‍ പിന്നുകള്‍ കയററങ്ങളും , ഇറക്കങ്ങളും ആയി ഉണ്ടെന്നാണ് തോന്നുന്നത് .............കുറച്ചു ദൂരം ചെന്നപ്പോളേക്കും കൊട മഞ്ഞു ഇറങ്ങി വഴിയൊക്കെ മൂടിയിരിക്കുന്നു , മുന്നിലേക്കുള്ള കാഴ്ച തന്നെ മുടങ്ങിയ അവസ്ഥ.....അതോടെ സഹയാത്രികര്‍ക്ക് വെപ്രാളമായി, നേരവും ഒരുപാടു ആയി....ബ്രൈറ്റ്
ലൈറ്റും, ഇന്റിക്കേററരും ഒക്കെയിട്ട് ദൈവത്തെയും വിളിച്ചു മുന്നോട്ടു തന്നെ വിട്ടു........... എത്രയൊക്കെ വളവുകള്‍ കയറിയിറങ്ങിയിട്ടും കാട്ടു പ്രദേശങ്ങളല്ലാതെ മറ്റോന്നും കാണുന്നില്ല, പോരാത്തതിന് ടൈഗര്‍ റിസര്‍വ്വും............
കുറച്ചു കഴിഞ്ഞപ്പോള്‍ റോഡിനരികിലായി രണ്ടു മൂന്നു ജീവികള്‍ നില്കുന്നു , ആദ്യം കരുതിയത് കഴുതകള്‍ ആണെന്നാണ്‌, അടുത്തെത്തിയപ്പോളാണ് മാനുകള്‍ ആണെന്ന് മനസ്സിലായത്.........എനിക്ക് അവിടെ ഇറങ്ങി ഫോട്ടോസ് എടുക്കാന്‍ തോന്നിയെങ്കിലും മാനിനെ പിടിക്കാന്‍ പുലിവരും എന്നായി അനിയത്തി.........
അവസാനം ഞങ്ങള്‍ ആനമല ടൈഗര്‍ റിസര്‍വ് ബോര്‍ഡറിലെത്തി അവിടെയും ഒരു ചെക്ക്‌ പോസ്റ്റ്‌ , അവരോടു വഴിചോദിച്ചു വീണ്ടും മുന്നോട്ട്..........ആനമലക്കും , പൊള്ളാചിക്കും ഉള്ള വഴികള്‍ തിരിയുന്നത് ചുംഗം എന്നൊരു ജംക്ഷനില്‍ , അവിടെ ഒരു
പെട്രോള്‍ പമ്പില്‍ നിന്നും എണ്ണയടിച്ച് കുറച്ചുനേരം വിശ്രമിച്ചു...........


അപ്പോളേ
ക്കും 8 മണി കഴിഞ്ഞിരുന്നു.........വീണ്ടും യാത്ര തുടര്‍ന്നു.......ഗോവിന്ദാപുരം ചെക്ക് പോസ്റ്റിലെ ചെക്കിങ്ങും കഴിഞ്ഞ് , കൊല്ലങ്കോട് ,നെമ്മാറ,കുനിശ്ശേരി,ആലത്തൂര്‍ ,കാവശ്ശേരി വഴി ഒമ്പതരയോടുകൂടി തിരുവില്വാമല വീട്ടില്‍ തിരിച്ചെത്തി...........അങ്ങനെ ജീവിതത്തിലെ നല്ലൊരു ദിവസം കൂടി , പ്രകൃതിയുടെ മായകാഴ്ചകളുമായി കടന്നു പോയി............ഇനി അടുത്ത യാത്രക്കായുള്ള കാത്തിരിപ്പ്‌.......എവിടെക്കെന്നോ......എങ്ങനെയെന്നോ.........!!

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്കുക :
http://www.facebook.com/media/set/?set=a.10150361789853529.398045.698203528&l=871c07fbab&type=1


Monday, August 15, 2011

സ്വാതന്ത്ര്യം



സ്വാതന്ത്ര്യം

സ്വാതന്ത്ര്യ ദിനത്തിന്‍റെ ആസ്വാദകാ
താങ്കള്‍ എന്തിനിത് ആഘോഷിക്കുന്നു ....?
വെറുമൊരു നേരം പോക്കായോ ..............?
അതോ താങ്കള്‍ അതിനുമാത്രം
സ്വതന്ത്രനാണോ .................... ?
എവിടെയാണ് താങ്കളുടെ സ്വാതന്ത്ര്യം..?

സത്യാഗ്രഹത്തിന്‍റെ സമരഭൂമിയും
രക്തസാക്ഷികളുടെ ആത്മാഭിമാനവും
ചരിത്രത്താളുകളില്‍ വിശ്രമിക്കട്ടെ .

എന്നിട്ട് പറയൂ

"മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു
എന്നിട്ടും എല്ലായിടവും അവന്‍ ചങ്ങലയിലാണ് "
എന്ന റൂസ്സോ വാക്യങ്ങളില്‍ ഒരു മാറ്റമായോ .?

ഗാന്ധിമാര്‍ഗ്ഗവും ,സ്വാതന്ത്ര്യ സമര ചരിത്രങ്ങളും
അവസരവാദം മാത്രമായി നല്‍കുന്ന
വിവര മാധ്യമങ്ങളെ ഒഴിവാക്കി പറയൂ

"എന്‍റെ ജീവിതമാണ്‌ എന്‍റെ സന്ദേശം "

ഈ ഗാന്ധി സൂക്തമെങ്കിലും അന്വര്‍ഥമാക്കാന്‍ തനിക്കായോ .........?

ഇല്ല

കഴിയില്ല അതാണ്‌ ഇന്നിന്‍റെ രാഷ്ട്രീയം
അല്ലെങ്കില്‍ ഈ ലോകം
പറയൂ എന്തായിരുന്നു ഗാന്ധിയുടെ തീസിസ് ..?

സത്യം

അഹിംസ

അക്രമരാഹിത്യം

പിന്നെ മണ്ണ്, ജലം, വായു ദീര്ഗ്ഗസഹനങ്ങളുടെ നാള്‍വഴികളില്‍
അദ്ദേഹം പകര്‍ന്ന ഇവയെന്തെങ്കിലും
നാം ഇന്നു കാത്തു സൂക്ഷിക്കുന്നുണ്ടോ ...?
എവിടെ ആ മഹാത്മാവിന്‍റെ പോര്‍ബന്തര്‍ ,വാര്‍ധ , സബര്‍മതി ......
സ്ഥല നാമങ്ങളില്‍ എന്തിരിക്കുന്നു അല്ലെ..?
ഇന്നു നമുക്കുണ്ടല്ലോ ഗോധ്ര ,നന്ദിഗ്രാം ,കോവൈ
മുംബൈ,മാറാട് അങ്ങനെ കുറെ കൊലനാടുകള്‍........

പിതാവേ
ഈ രാഷ്ട്രം അങ്ങയുടെ സത്തയെ ബോധപൂര്‍വം മറക്കുന്നു ...!
എങ്കിലും അവിടുത്തെ "ചിത്രങ്ങള്‍ "ശേഖരിക്കാന്‍ വെമ്പുന്നു .....!
രൂപ നോട്ടുകളില്‍ അവിടുത്തെ "ചിത്രങ്ങള്‍"അച്ചടിച്ചു വെച്ചില്ലേ ............?
(ചിത്രം മാത്രം..............!)
അങ്ങയുടെ വില കളയാനായി മാത്രം....!