Thursday, October 16, 2008

അന്വേഷണം.....

അന്വേഷണം.....

എന്തു കൊണ്ടങ്ങനെ...?
എന്തു കൊണ്ടിങ്ങനെ.....?
ചോദ്യത്തിനുത്തരം തേടും
അന്വേഷണം
മനുഷ്യ സഹജം
കാല ബോധത്താല്‍ ഉയിര്‍ക്കൊള്ളുമീ സംശയം
ഭൌതിക ലോകത്തിന്‍ നിലനില്‍പ്പിന്നാധാരം.
പണ്ടു ബുദ്ദനും,ജൈനനും തുടങ്ങിയ
അന്വേഷണം ഇന്നും തുടരുന്നു പാതിവഴിയില്‍
മനസ്സിന്‍ അന്ധകാരത്തില്‍ കാട്ടിലലഞ്ഞ മനുഷ്യന്‍
ചുവന്നു കത്തുന്ന കല്‍ക്കരിതീയില്‍ ലോകം കണ്ടു.
കൂട്ടമായ് അനന്തതയിലേക്കു പറക്കുന്ന
പക്ഷിക്കൂട്ടങ്ങളിലുള്ള അന്വേഷണം ഇന്നു
വിമാനത്തിന്‍ ചിറകിലുള്ള് ആകാശയാത്രയായി
മിന്നിത്തിളങ്ങുന്ന താരങ്ങളിലെ ആകര്‍ഷണം
ഇന്നു മനുഷ്യന്റെ ബഹിരാകാശ യാത്രയായി
ഭൂതവും, പ്രേതവും നാട്ടിലലഞ്ഞപ്പോളതിലെ
നശ്വര സത്യമായി വന്ന ശാസ്ത്രങ്ങളിന്നു
മഹാ പ്രപഞ്ചത്തിന്റെ പ്രായം പഠിക്കുന്നു.
വസൂരിയും, സ്ന്നിജ്വരവും ഭൂമിയില്‍
കാലന്റെ മുഖമ്മൂടിയണിഞ്ഞപ്പോള്‍
മരുന്നുമായെത്തിയ വൈദ്യശാസ്ത്രമിന്നു
ജീവന്റെ ഉറവിടം തേടുന്നു.
എന്നിട്ടും
മനുഷ്യന്റെ സംശയങ്ങള്‍ തീരുന്നില്ല,
അന്വേഷണം അവന്‍സാനിക്കുന്നില്ല
ഭാവസാന്ദ്രമായ ഈ മഹാപ്രപഞ്ചത്തില്‍
ഉത്തരം കിട്ടാത്ത ഒരുപാടുചോദ്യങ്ങള്‍
ഒന്നിനുപിറകെ ഒന്നായി മനുഷ്യനെ വലക്കുന്നു-
അവന്‍
അതിലെ ഉത്തരങ്ങളെ അന്വേഷിക്കുന്നു........

No comments: