Tuesday, October 21, 2008

കലികാല ഗ്രാമം

കലികാല ഗ്രാമം

ജന്മജന്മാന്തര പുണ്യമായ് ഞാന്‍ കണ്ട
എന്റെ നാടിന്റെ കാലാന്തരണം എത്ര ശോച്യം.
ഭൂമിയിലെ സ്വര്‍ഗമായ് ഞാനോര്‍ത്തനാടിന്റെ
ഭൌമമാറ്റം എന്നെ സ്തഭ്തനാക്കുന്നു,
ഞാനോര്‍ത്തു നോക്കി.......
എന്റെ ഓര്‍മ്മകള്‍ മേയുന്നോരാ വയല്‍-
വരമ്പത്തെ കണ്ണാന്തളി വള്ളികളിന്നെങ്ങുപോയ്.....
കുളിരൂറും കൌമാര സ്വപ്നങ്ങള്‍ പൂത്തുലഞ്ഞ
പുഴയോര പഞ്ചാരമണല്‍തിട്ടകളിന്നെങ്ങുപോയ്........
കല്ലെറിഞ്ഞോളങ്ങള്‍ തീര്‍ത്തൊരാനാളിലെ
നൌകയാം ഓര്‍മ്മാവശിഷ്ടങ്ങളിന്നെങ്ങുപോയ്.......
അനുരഗരോഗത്താല്‍ പിടയുന്ന മനസ്സുകള്‍
വാചാലമാക്കിയ ആല്‍ത്തറകളിന്നെങ്ങുപോയ്.....
ഓണപ്പൂവിളിയും, വിഷുക്കണിയും, തൃക്കാര്‍ത്തികയും,
ആതിരരാവുകളും ഇന്നെങ്ങുപോയ്...........
കത്തിയെരിയുന്നൊരാ നിലവിളക്കിനു മുന്നിലെ
നാരായണ നാമ ജപങ്ങളിന്നെങ്ങുപോയ്........
കാലമാം നൌകയിലെന്റെ ബാല്യ-കൌമാര സ്വപ്നങ്ങള്‍
വീണുമരവിച്ച ആത്മവാം ഗ്രാമമിന്നെങ്ങുപോയ്..........

1 comment:

Unknown said...

hi dear friend,
how r u?
pls visit this blog for great information..

http://spicygadget.blogspot.com/.

thank you dear
take care..