കഴിഞ്ഞ ഒരാഴ്ച എനിക്ക് സഞ്ചാരത്തിന്റെതായിരുന്നു......
രാവിലെ തന്നെ വീട്ടില്‍ നിന്നും ഞാന്‍ തിരുവില്വാമലക്ക് തിരിച്ചു, പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, ഒററപ്പാലം വഴി തിരുവില്വാമല 55 കിലോമീറററോളം ദൂരം ഉണ്ട് ..............രണ്ട് ദിവസമായി ചെറിയ പനിയും, ജലദോഷവും ഒക്കെ ആയിരുന്നെങ്കിലും വെളുപ്പിന് തന്നെ തയാറായി ഇറങ്ങി , പത്ത് മണിയോടു കൂടി അവിടെ എത്തി ,എന്റെ പ്രിയപ്പെട്ട മേള പ്രമാണി കിഴക്കൂട്ടു അനിയന് മാരാരുടെ പ്രമാണത്തില്‍ പാഞ്ചാരി മേളം ആണ് രാവിലത്തെ ശീവേലിക്ക് ..........
അപ്പോളാണ് നാരായണന് കുട്ടിയേട്ടനെ കണ്ടതും ഈ കാര്യങ്ങള്‍ അന്വേഷിച്ചതും............അദേഹം അപ്പോള്‍ തന്നെ മരുമകനെ വിളിച്ചു അന്വേഷിച്ചപ്പോള്‍ ശനിയാഴ്ച 9 .30 നു ചെന്നൈക്ക് എത്തണം എന്ന് പറഞ്ഞു.............അങ്ങനാണേല്‍ പിറ്റേന്ന് തന്നെ ചെന്നൈക്ക് പോവണം................ടിക്കറ്റ് ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിച്ചു , പക്ഷെ പാലക്കാടും, ഷോര്‍ണൂരും നെറ്റില്‍ നോക്കിയപ്പോള്‍ ട്രെയിനില്‍ ടിക്കറ്റ് ഇല്ലായിരുന്നു...........പക്ഷെ ഭാഗ്യത്തിന് (അന്ന് നിര്‍ഭാഗ്യം എന്നാണു വിചാരിച്ചത്, ഇപ്പോള്‍ ഭാഗ്യമായി തോന്നുന്നു) ഒറ്റപ്പാലത്ത് നിന്ന് ആലപ്പുഴ - ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ ഒരു ടിക്കറ്റ് കിട്ടി............
എന്നെ ലെക്കിടിയില്‍ ഇറക്കിവിട്ടു അവന് പാലക്കാട്ടേക്ക് പോയി.............ഞാനവിടുന്നു ഒറ്റപ്പാലം ബസില്‍ കേറി രാത്രിയോടെ വീട്ടിലെത്തി............അതിനി
8 മണിയോടെ സ്റേറഷനില്‍ എത്തി...........8 .15 നു ആണ് ട്രെയിന്‍ ...........അവിടെ വെച്ച് പരിചയമുള്ള ഒരാളെ കണ്ടു , ആള്‍ടെ മകള്‍ ആലുവയില്‍ നിന്നും ആ ട്രെയിനില്‍ വരുന്നുണ്ട് , കാത്തു നില്കുകയാണ് കക്ഷി.............കുറച്ചു നേരം സംസാരിച്ചു നിന്നപ്പോളെക്കും
സെന്‍ട്രലില്‍ നിന്നും A1 ബസില്‍ കയറി തിരുവാന്മിയൂരിലുള്ള ശ്രീജിത്ത് അണ്ണന്റെ റൂമിലേക്ക്...........തിരുവാന്
അവിടെ നിന്നും കുളിച്ച്, ഇഡലിയും, ചട്നിയും അടിച്ച് ഞങ്ങള്‍ ഇന്ടര്വ്യൂനായി പോയി............കമ്പനിയിലെത്തി നോക്കുമ്പോളുണ്ട് ഒരു ഒരു ചെറിയ പൂരത്തിന്റെ ജനം, പന്തലൊക്കെ കെട്ടിയിട്ടുണ്ട് ........700 ഓളം പേര് .......വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആണ് അവിടെയെന്നു അപ്പോളാണ് മനസ്സിലായത്, ആദ്യ റൌണ്ട് GD ആണ് .............എന്തായാലും പേര് എഴുതികൊടുത്തു............ഞങ്
ബസ് എന്നിട്ട് നിര്‍ത്തിയതൊന്നും ഇല്ലാ,കുറച്ചു ദൂരം പോയപ്പോള്‍ പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളിയും, കരച്ചിലും നോക്കുമ്പോളുണ്ട് അവര്ടെ കുട്ടിയുടെ തലയില്‍ നിന്നും രക്തം വരുന്നു...........ചില്ല് തറച്ചതാണ്..........അങ്ങനെ ബസ് നിര്‍ത്തി അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി വന്നപ്പോളേക്കും അര മണിക്കൂര്‍ പോയി...........നീണ്ട 3 മണിക്കൂര്‍ യാത്രക്കൊടുവില്‍ കടല്‍ തീരങ്ങളും, കാറ്റാടി തോട്ടങ്ങളും, ഉപ്പളങ്ങളും താണ്ടി പോണ്ടിച്ചേരിയില്‍ എത്തി...........അവിടെ എത്തി നോക്കുമ്പോള്‍ എന്റെ മനസ്സിലുള്ള പോണ്ടിചേരിയെ അല്ല കാണുന്നത്, ഇത് ശരിക്കും ഒരു തമിള്നാടു തന്നെ...........അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു ബീച്ചിലേക്ക് പോയി , ബീച്ചിലെത്തിയപ്പോള്‍ മനസ്സില്‍ കണ്ട പോണ്ടിച്ചേരിയുടെ ഏകദേശ രൂപം ഒക്കെ തന്നെ..............അവിടെ നിന്നും
എല്ലാം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു ഭാഗ്യം പോലെയാണ് , ഇല്ലെങ്കില്‍ പിറ്റേന്ന് 11 മണിക്കുള്ളത് രാവിലെ 9 നോ മറ്റോ ആയിരുന്നെങ്കിലോ.....?? ഞാനവിടെ എത്താന്‍ കഷ്ടപെട്ടേനെ............അവിടെ ബസ് സ്ടാന്റിനടുത്തുള്ള സപ്തഗിരി എന്നൊരു വെജ് ഹോട്ടലില്‍ പോയി റൂം എടുത്തു , കുളിച്ചു താഴെ പോയി ഭക്ഷണം കഴിച്ചു സുഖമായി കിടന്നുറങ്ങി , രാവിലെ 6 മണിക്ക് അലാറം വെച്ച് എണീറ്റു...............പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ഒരു ചായയും കുടിച് റൂം വെക്കേറ്റ് ചെയ്ത് ബസില്‍ കയറി.............തിരുവാന്മിയൂ
വേളാങ്കണ്ണി മാതാവിന്റെ ബസലിക്കയിലേക്ക്...........
പതിനൊന്നു മണിയോടടുപ്പിച്ച് ഞങ്ങള്‍ നാഗപട്ടണം ബസ് സ്ടാന്റില്‍ എത്തി......അണ്ണന് തമിള്‍ വായിക്കാന്‍ അറിയാവുന്നത് കൊണ്ട് ബസ് കണ്ടുപിടിക്കാനൊന്നും പ്രയാസം ഉണ്ടായില്ല......നാഗപട്ടണം പ്രസിദ്ധമായ ഒരു സ്ഥലം ആണ്, മുസ്ലീം തീര്‍ഥാടന കേന്ദ്രമായ നാഗൂര് ദര്‍ഗ അവിടെ അടുത്താണ്............
രാവിലെ 6 മണിയോടെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞു പള്ളിയിലേക്ക് നടന്നു.......മൈക്കില്‍ വലിയ ശബ്ദത്തില്‍ തന്നെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ട് ...........പോകുന്ന വഴിക്ക് തന്നെ മെഴുതിരികളും, അവിടുത്തെ പ്രധാന വഴിപാടായ എണ്ണയുടെ കുപ്പികളും വാങ്ങി.........
ഒറ്റക്
അവിടെ നിന്നും റൂമിന്റെ അഡ്വാന്‍സ് മടക്കി വാങ്ങി , വോള്‍വോ വരണതും കാത്തു നിന്നു..........നാട്ടു വിശേഷങ്ങളും, പരദൂഷണങ്ങളും ആയി സമയം പെട്ടെന്ന് കടന്നു പോയി............പത്ത് മണിക്ക് തന്നെ ചെന്നൈക്കുള്ള വോള്‍വോ വന്നു..........കുറച്ചു കഴിഞ്ഞു എനിക്ക് തിരുവനന്തപു
അനന്തശായിയായ പദ്മനാഭ സ്വാമിയുടെ അനന്തപുരിയില്‍ .........
തമ്പാനൂരില്‍ ആണ് ബസ് നിര്‍ത്തുക എന്നാണു ടിക്കറ്റ് എടുക്കുമ്പോള്‍ പറഞ്ഞിരുന്നത്........നിര്‍ത്തി
അമ്പലത്തിനുള്ളില്‍ കയറി...........തളികയില്‍ എന്തൊക്കെയോ കുറെ പൂജ ദ്രവ്യങ്ങള്‍ വെച്ച് ടിക്കറ്റ് വേണോ ന്നു ചോദിച്ചു, ഞാന്‍ വേണ്ടാന്നു പറഞ്ഞു നടന്നു.............
കൊത്തുപണി
ഞാന്‍ മുകളില്‍ കയറി, ആദ്യത്തെ നടയില്‍ ഭഗവാന്റെ കൈ ആണെന്ന് മനസ്സിലായി, വേറേം കാണാനുണ്ട് എന്തൊക്കെയാണെന്ന് മനസ്സിലാവുന്നില്ല...........ഞാ
അവിടെ നിന്നും പുറത്ത് കടന്നു, ചുററമ്പലം ഒക്കെ ചുറ്റി കണ്ടു , പുറത്ത് കടന്നു ബാഗും, ചെരുപ്പും ഒക്കെ കൌണ്ടറില്‍ നിന്നും വാങ്ങി നേരെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നടന്നു............ടൌണില്‍ തന്നെ റോഡ് സൈഡില്‍ ഉള്ള വിനായക ക്ഷേത്രം, നല്ല തിരക്കുണ്ടായിരുന്നു അമ്പലത്തില്‍ ............ഞാനൊരു തേങ്ങ വാങ്ങി പ്രാര്‍ത്ഥിച്ചു എറിഞ്ഞുടച്ചു............
അവിടെ നിന്നും ഒരു ഓട്ടോ എടുത്ത് നേരെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോയി.......ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ ഒരിടത്ത് കുര്യാത്തി എന്ന സ്ഥലത്തേക്കൊരു ബോര്‍ഡ് കണ്ടു, അനില്‍ കുര്യാത്തി എന്നൊരു കവിയെ ഓര്ക്കുട്ടിലൂടെ എനിക്കറിയാം, ഓട്ടോക്കാരനോട് ഞാന്‍ അന്വേഷിച്ചു കുര്യാതിയിലേക്ക് ഇത്തിരി ദൂരം ഉണ്ട് , എ
കോവളത്തേക്ക്.......
കിഴക്കേക്കോട്ടയില്‍ നിന്നും കോവളം ബസ് കാത്തു കുറെ നിന്നു.............
കോവളത്തേക്ക് പോയി.............നല്ല ഭംഗിയുള്ള , വൃത്തിയുള്ള കടല്‍ തീരം..............കണ്ണെത്താ ദൂരം നീലിച്ചു കിടക്കുന്ന കടലിലെ തിരകള്‍ പാറക്കെട്ടുകളില്‍ അടിച്ചു പതഞ്ഞു ഉയര്‍ന്നു തെറിക്കുന്നത് കാണാന്‍ തന്നെ നല്ല രസം...........
വിദേശികളും, സ്വദേശികളുമായി ഒരുപാടു പേര് അന്നവിടെ ഉണ്ടായിരുന്നു......അവരെ ശ്രദ്ധിച്ച് ഗാര്‍ഡ് സും......കുറെ ഫോട്ടോസ് ഒക്കെ എടുത്തു കടല്‍ തീരത്ത് തന്നെയുള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു നേരെ തിരിച്ചു നടന്നു...........ഞാന്‍ വന്ന ബസ് അപ്പോഴും അവിടെ തന്നെ കിടന്നിരുന്നു, 12 മണി കഴിഞ്ഞിരുന്നു അപ്പോളേക്കും...............അവി
റൂമില്‍ പോയി ഡ്രെസ്സൊക്കെ മാറി പുറത്തേക്ക് ഇറങ്ങി..........അപ്പോളേക്കും എട്ടു മണി ആയിരുന്നു............തമ്പാനൂരി
കന്യാകുമാരിയിലെ സൂര്യോദയം...........
നേരെ നടന്നാല്‍ ഗാന്ധി മണ്ഡപത്തിന് അടുത്തെത്തും, അതിന്റെ അടുത്ത് ബോര്‍ഡ് വച്ചിട്ടുണ്ട് അത് നോക്കി പോയാല്‍ മതീ ന്നു പറഞ്ഞു...........അങ്ങനെ ഞാന്‍ നടന്നു, ഗാന്ധി മണ്ഡപത്തിനടുത്തെത്തി......വി
പിന്നീട് ദേവീ കന്യാകുമാരിയുടെ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു...........അമ്പലം തുറന്നിട്ടില്ലായിരുന്നു.......
ത്രിവേണി സംഗമം അപ്പോളേക്കും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു..........മൂന്നു സാഗരങ്ങളും കൂടി ഒന്നാകുന്ന അവിടം ശരിക്കും മനോഹരം ആണ്..........ആഞ്ഞാഞ്ഞടിക്കുന്ന തിരമാലകള്‍ ചിലപ്പോളെക്കെ ഭീകര രൂപികളാകുന്നു...........കടലില്‍
ഞാന്‍ റെയില്‍വെ സ്റേറഷനിലേക്ക് എത്തിയപ്പോള്‍ ആരോ പറഞ്ഞു നിര്‍ത്തിയ പോലെ അതാ കിടക്കുന്നു ഡല്‍ഹിക്ക് പോകുന്ന കേരളാ എക്സ്പ്രസ്സ് ...........
വേഗം ഒരു സ്ലീപ്പര്‍ ടിക്കറ്റ് എടുത്തു തൃശൂര്‍ക്ക് .............300 രൂപ ആയി (തമിള്നാടു മുഴുവന്‍ കറങ്ങാന്‍ ഇരുന്നൂറു രൂപയെ വേണ്ടി വന്നുള്ളൂ എന്നോര്‍ക്കണം, തൃശൂരില്‍ നിന്ന് പിന്നേം എനിക്ക് അമ്പത് രൂപയുടെ ദൂരം ഉണ്ട് ബസിനു).........വണ്ടി ഞാന്‍ കയറി അഞ്ചു മിനിടിനുള്ളില്‍ തന്നെ ഓടി തുടങ്ങി............ആറ്റുകാല്‍ ഞാനിരുന്ന ബോഗിയില്‍ പത്ത് പേരെ ഉണ്ടായുള്ളൂ, ആററുകാലില്‍ തൊഴുതു വരുന്ന ഒരു കുടുംബവും, പിന്നെ പ്രായമായ ഒരു മുത്തശനും, അമ്മൂമ്മയും, പിന്നെ ചെറുപ്പക്കാരായ കപ്പിള്‍സും...........കേരളാ എക്സ്പ്രെസ്സില്‍ ഞാന്‍ മുന്നേം യാത്ര ചെയ്തിട്ടുണ്ട് , അതോണ്ട് തൃശൂരില്‍ അഞ്ചു മണി കഴിയുംപോളെ എത്തുള്ളൂ എന്നെനിക്കറിയാമായിരുന്നു......
പററിയില്ല, കള്ളന്മാരുടെ ശല്യം..........അന്ന് അടുത്ത വീടിന്റെ മതില് ചാടിയെന്നു പറഞ്ഞു എല്ലാരും കൂടി കുറെ തിരഞ്ഞു...........അവസാനം കുറച്ചപ്പുറത്തുള്ള ഒരിടത്ത് നിന്ന് അവിടുത്തെ കള്ളനെ പിടുത്ത സംഘത്തിനു ആളെ കിട്ടി..............ഇവിടുന്നു ഓടി അവിടെ കുടുങ്ങി..........പിറ്റേന്നാണ് അറിഞ്ഞത് കള്ളന് ഒരു റിട്ട . തഹസില്‍ദാറിന്റെ മകന് ആണ് എന്ന്........ചെക്കന്മാര് ശരിക്കും കയറി മേഞ്ഞിട്ടുണ്ട്.........സ്വര്
ഇനിയും ഇതുപോലുള്ള യാത്രകള്‍ പോകണം എന്നുണ്ട്...........പോകുവാന്‍ കഴിയുകയാണെങ്കില്‍ വിശേഷങ്ങള്‍ തീര്‍ച്ചയായും പങ്കു വെക്കുന്നതാണ്...........ബോറടി
കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെ കാണുന്ന ഏതെങ്കിലും ലിങ്ക് കോപ്പി പേസ്റ്റു ചെയ്തു ആല്‍ബം നോക്കൂ........
ഓര്‍ക്കുട്ട് : http://www.orkut.co.in/Main#Profile?rl=mp&uid=6203741128565658891
ഫേസ് ബുക്ക് : http://www.facebook.com/profile.php?id=698203528
5 comments:
സുബിന് സത്യത്തില്‍ സുബിനോടൊപ്പം യാത്ര ചെയ്ത പോലെ തോനി.
ഭാഗ്യവാന്, എത്രനാളായി ഞാന്‍ ഇങ്ങനൊരു യാത്ര കൊതിക്കുന്നു.
ഒറ്റയ്കാവുമ്പോള്‍ ഉള്ള സ്വാതന്ത്ര്യം അനുഭവിച്ചു തീര്‍ക്കുക.....
iniyum ithu pole ulla aathrakal namuk ponam.. povenda sthalam njan manasil kurichit kazhinju. pakshe athinu nammal mathram vicharichal pora.. athu kond ellam readyaayit announce cheyyam. yaathravivaranam adipoly..........detailing ithrayokke undenkile vaayikkumpol oru sukham kittoo.. u did it..congrats
ഒറ്റയ്ക്കായിരുന്നു അടിച്ചു പൊളിച്ചത് അല്ലെ?
അത് നന്നായി കൂടെ ആളുണ്ടായിരുന്നെങ്കില്‍....ബസ്സും ട്രെയിനും ഒന്നും കാത്തു കിടന്നു കയറ്റിക്കൊണ്ടു പോകില്ലായിരുന്നു.
വിവരണം നന്നായി എല്ലായിടത്തും പറന്നു ചെന്ന പ്രതീതി.
അഭിനന്ദനങ്ങള്‍
ഒറ്റയ്ക്കായിരുന്നു അടിച്ചു പൊളിച്ചത് അല്ലെ?
അത് നന്നായി കൂടെ ആളുണ്ടായിരുന്നെങ്കില്‍....ബസ്സും ട്രെയിനും ഒന്നും കാത്തു കിടന്നു കയറ്റിക്കൊണ്ടു പോകില്ലായിരുന്നു.
വിവരണം നന്നായി എല്ലായിടത്തും പറന്നു ചെന്ന പ്രതീതി.
അഭിനന്ദനങ്ങള്‍
കലക്കി !!! ആ സ്ഥലങ്ങളില്‍ പോയത് പോലെ , ഞാനും ചെറുപ്പത്തില്‍ ഇതു പോലെ യാത്ര ചെയ്തിട്ടുണ്ടായിരുന്നു ! ഇപ്പോഴും യാത്രചെയ്യും, പക്ഷേ , തുടര്‍ച്ചയായി ഇങ്ങിനെ ചെയ്യാന്‍ പറ്റില്ല 60 വയസ്സായി ! ഇതു പോലെയുള്ള വിവരണങ്ങള്‍ ഇനിയും പ്രദീക്ഷിക്കുന്നു !!നന്മ വരട്ടെ!!!!!
Post a Comment