
പ്രണയം വിസ്മയിപ്പിച്ചു.......
പ്രണയം പോലെ തന്നെ ബ്ലെസ്സിയുടെ പ്രണയവും എന്നെ വിസ്മയിപ്പിച്ചു......വളരെ വ്യത്യസ്തമായ സിനിമ അനുഭവം, മലയാള സിനിമ ഇന്നുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയം എന്നൊക്കെ പറയാമെങ്കിലും അതിനും അപ്പുറം ആത്മാവുള്ള ഒരു സിനിമ എന്നാണു ഞാനിതിനെ വിശേഷിപ്പിക്കുന്നത്.....പ്രണയം എന്ന പേര് പോലെ തന്നെ മനോഹരമായ ഒരു ചലച്ചിത്ര കാവ്യം......മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ കറ തീര്‍ന്ന അനേകായിരം ഫാന്സില് ഒരാളാണെങ്കിലും, ഈ സിനിമയെ ബ്ലെസ്സിയുടെ സിനിമ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം........കാരണം അദ്ദേഹം അത് അര്‍ഹിക്കുന്നു.........സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും അത് സമ്മതിക്കും, അത്രയ്ക്ക് മനോഹരമായാണ് ഓരോ ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നതും, തിരക്കഥ എഴുതിയിരിക്കുന്നതും............ഓരോ ഷോട്ടിലും അദേഹത്തിന്റെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.......ജീവിത ഗന്ധിയായ കഥാപാത്രങ്ങള്‍ , ഇമ്പമാര്‍ന്ന ഗാനങ്ങള്‍ , മികച്ച സംഭാഷണ ശകലങ്ങള്‍ , അപ്രതീക്ഷിതമായ ക്ലൈമാക്സ് ......... അങ്ങനെ അങ്ങനെ നീളുന്നു ഈ സിനിമയുടെ വിശേഷങ്ങള്‍ ..............
ഈ സിനിമയില്‍ എടുത്തുപറയേണ്ട ഒരു പ്രധാന കാര്യം കഥാപാത്രങ്ങള്‍ക്ക് ഏററവും അനുയോജ്യരായ നടീനടന്മാരെ തന്നെ സംവിധായകന് കണ്ടെത്തി അഭിനയിപ്പിചിരിക്കുന്നു എന്നതാണ് (ബ്ലെസ്സിയുടെ ഈ അടുത്ത കാലത്ത് വന്ന ഭ്രമരം ഇഷ്ടപ്പെട്ടുവെങ്കിലും,ആ സിനിമയില്‍ ലാലിന്റെ സുഹൃത്തുക്കളുടെ വേഷം ചെയ്ത പുതുമുഖങ്ങളുടെ അഭിനയം ആ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിരുന്നു) .........മത്സരിച്ചു അഭിനയിക്കുക എന്നതിന് ഒരു ഉത്തമ മാതൃക ആയി പ്രണയം.........

ഇനി പ്രണയത്തിന്റെ മററു വിശേഷങ്ങളിലേക്ക് ............ഈ സിനിമ പ്രണയം എന്നൊരു വിഷയത്തെ മാത്രം അല്ല കൈകാര്യം ചെയ്യുന്നത്........ഇന്നത്തെ സമൂഹത്തിലേക്കും, സമൂഹത്തില്‍ നില നില്ക്കുന്ന മൂല്യച്ചുതികളിലേക്കും കാമറ ഫോക്കസ് ചെയ്യുന്നുണ്ട് ........ പ്രായമായവരോടു മക്കള്‍ക്കുണ്ടാകുന്ന അവഗണന,ചെറിയ ചെറിയ പ്രശ്നങ്ങളില്‍ ആലോചനയില്ലാതെ പിരിയുന്ന ദാമ്പത്യം, സ്വന്തം ലോകത്തിനുള്ളില്‍ നിന്നുമാത്രം മററുള്ളവരെയും നോക്കികാണുന്ന പ്രവണത, ഒരു സ്ത്രീയും, പുരുഷനും തമ്മില്‍ സംസാരിച്ചാല്‍ , അല്ലെങ്കില്‍ ഒരു സൌഹൃദം ഉണ്ടായാല്‍ അതില്‍ "സെക്സ്" എന്ന ഒരു അര്‍ത്ഥമേയുള്ളൂ എന്ന് വരുത്തി തീര്‍ക്കുന്ന സമൂഹത്തിന്റെ കപടമായ ആത്മാഭിമാനം,പുത്തന്‍ തലമുറയുടെ സൌഹൃദവും, പ്രണയവും എന്നീ വിഷയങ്ങളെയും ബ്ലെസ്സി ഈ ചിത്രത്തിലൂടെ തുറന്നു കാണിക്കുന്നുണ്ട്.......പ്രണയത്തിനു പ്രായ ഭേദമില്ല എന്ന് നമ്മളെല്ലാം കേട്ടിട്ടുള്ളതാണ്, അതിനൊരു നേര് സാക്ഷ്യം ആകുന്നു ഈ മനോഹര പ്രണയ ചിത്രം.........
പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന (എന്റെ എക്കാലത്തെയും പ്രിയപ്പെട്ട) ചിത്രത്തിനു ശേഷം മഴയുടെ ആര്‍ദ്ര ഭാവങ്ങളെ ഇത്രയും മനോഹരമായി, സന്ദര്‍ഭോചിതമായി ചിത്രീകരിച്ച വേറൊരു സിനിമയും മലയാളത്തില്‍ ഉണ്ടായതായി അറിവില്ല............മഴയേയും, പ്രണയത്തെയും അത്രയ്ക്ക് മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു ഇതില്‍ ........പത്മരാജന്റെ പ്രിയ ശിഷ്യനും, പ്രിയ നായകനും ഒന്നിക്കുമ്പോള്‍ അതില്‍ അതിശയിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ.......
ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭാഷണ ശകലങ്ങളും, ഭാവാഭിനയത്തിന്റെ മഹത്തായ രസക്കൂട്ടുകളുമായി, ഒരു വശം തളര്‍ന്ന,സ്വന്തമായി എണീററ് നില്ക്കുവാന് പോലുമാകാത്ത, മനസ്സില്‍ പ്രണയം ഇപ്പോളും കാത്തു സൂക്ഷിക്കുന്ന, വാര്‍ദ്ധക്യം മനസ്സിനെ തളര്‍ത്താത്ത മാത്യൂസ് എന്ന കഥാപാത്രമായി ലാലേട്ടന് അതിശയിപ്പിക്കുന്നു..........
40 വര്‍ഷമായി തനിക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് തിരിച്ചറിയുന്ന അച്യുതമേനോന്റെ വേദന, തന്റെ മുന്‍ ഭര്‍ത്താവിനെ ഓര്‍ത്തുള്ള ഗ്രേസിന്റെ നൊമ്പരങ്ങള്‍ ,അത് മറച്ചു വെക്കുവാന്‍ ഭര്‍ത്താവിനു മുന്നില്‍ സ്വയം റൊമാന്റിക് ആവാനുള്ള ഗ്രേസിന്റെ ശ്രമങ്ങള്‍ , മാത്യൂസിനുള്ള സ്നേഹ പരിചരണം,അവര്‍ തമ്മിലുള്ള പരസ്പര ധാരണ, അവരുടെ ആത്മ ബന്ധം ,അവരുടെ ഹൃദയവികാരങ്ങള്‍ എല്ലാം ബ്ലെസി അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് പ്രണയത്തില്‍ ........തളര്‍ന്നു കിടക്കുന്ന മാത്യൂസിനെ ഗ്രേസ് പരിചരിക്കുന്ന രംഗങ്ങള്‍ കണ്ടിരുന്നപ്പോള്‍ തന്മാത്രയി

ഓ എന്‍ വി എഴുതി, എം ജയചന്ദ്രന് ഈണമിട്ട ഗാനങ്ങളും, പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ് ...........ഓരോ ഇമോഷനും ചേര്ന്നുലയിച്ചു നില്ക്കുന്ന സംഗീതം.....ബ്ലെസ്സിയുടെ തന്മാത്രക്കും, ഭ്രമരത്തിനും ശേഷം ഈ സിനിമയിലും ലാലേട്ടന് ഒരു പാട്ട് പാടിയിട്ടുണ്ട് , ലിയോണ്‍ കൊഹെന്‍ രചിച്ച “ഐ ആം യുവര്‍ മാന്‍ ...” എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്......ശരീരത്തിനേററ സ്ട്രോക്ക് തന്റെ മനസ്സിനെ ബാധിച്ചിട്ടില്ല എന്ന് മാത്യൂസ് ഉറപ്പിക്കുന്നത് ആ പാട്ടിലൂടെ ആണ്.........സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണ പാടവം ചിത്രത്തിന്റെ ആസ്വാദനത്തെ വ്യക്തമായി സ്വാധീനിച്ചിട്ടുണ്ട്........സീനുകള്‍ ഓരോന്നും അതിന്റെ തനിമ ചോരാതെ തന്നെ പകര്‍ത്താന്‍ സതീഷിനു കഴിഞ്ഞിട്ടുണ്ട്........പ്രണയം കണ്ടിരിക്കുമ്പോള്‍ എന്റെ ഇഷ്ട കഥാപാത്രങ്ങളായ തൂവാനതുമ്പികളിലെ ജയകൃഷ്ണനും, ക്ലാരയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളിലെ സോളമനും, സോഫിയയും , ദേവാസുരത്തിലെ നീലകണ്ടനും , ഭാനുമതിയും എന്തുകൊണ്ടോ ഇടക്കിടെ ഓര്‍മ്മകളില്‍ തെളിഞ്ഞിരുന്നു...........
വരണ്ടുണങ്ങാന്‍ തുടങ്ങിയിരിക്കുന്ന മലയാള സിനിമയിലേക്ക് ബ്ലെസ്സിയിലൂടെ പെയ്തിറങ്ങിയ മഴയാണ് പ്രണയം.........ഈ പ്രണയമഴയില്‍ ആവോളം നനയുക.....മനസ്സും , ശരീരവും ഒന്ന് കുളിരണിയട്ടെ......ഈ ഓണത്തിനു ഇതിലും നല്ലൊരു സമ്മാനം മനസ്സില്‍ പ്രണയം കാത്തു സൂക്ഷിക്കുന്ന നിങ്ങള്‍ക്ക് കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ലാ.......ഒരു ദിവസം വൈകിയാണെങ്കിലും എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍ .........
2 comments:
ഒരു നേര്‍ത്ത തുള്ളിയായി നെര്കിലൂടോഴുകി നീ ....ഹൃദയത്തിലെത്തി ഒളിച്ചിരിപ്പതെന്തിനോ..?
പ്രണയം ,മഴ ഇതൊക്കെ ഹൃദയ വികാരങ്ങളുടെ നാനാര്ധങ്ങലായാണ് മനസ്സിലെത്തുക....അതിനെ പിരിച്ചെടുത്തു പറയുക പ്രയാസമാണ്.....കേരളത്തിലിപ്പോ പ്രണയം പെയ്യുകയാണ്...ബ്ലെസ്സി എന്ന blessed ആയ ഒരു കലകാരന്ലൂടെ....ഞാന്‍ പ്രണയം എന്ന സിനിമ കണ്ടതല്ല...എങ്കിലും മാഷിന്റെ വാക്കുകളിലൂടെ, ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു തന്തുവിനെ ഞാന്‍ അറിയുന്നു ആ സിനിമയില്‍...നല്ലതിനെ നല്ല കൂട്ടുകാരുമായി പങ്കു വൈക്കാനുള്ള മാഷിന്റെ താല്പര്യത്തെ പരിഗണിക്കാതെ വയ്യ....നന്ദി പറയുന്നില്ല അത് ഒരു വാക്ക് മാത്രം ആയിപോകും എന്നുള്ളത് കൊണ്ട് തന്നെ....ഇനിയും പങ്കുവൈക്കുക അനുഭവങ്ങളുടെ വരികള്‍.....ആശംസകള്‍.....bhADRA....
"ഒരു നേര്‍ത്ത തുള്ളിയായി നെര്കിലൂടോഴുകി നീ ....ഹൃദയത്തിലെത്തി ഒളിച്ചിരിപ്പതെന്തിനോ..?"
പ്രണയം ,മഴ ഇതൊക്കെ ഹൃദയ വികാരങ്ങളുടെ നാനാര്ധങ്ങലായാണ് മനസ്സിലെത്തുക....അതിനെ പിരിച്ചെടുത്തു പറയുക പ്രയാസമാണ്.....കേരളത്തിലിപ്പോ പ്രണയം പെയ്യുകയാണ്...ബ്ലെസ്സി എന്ന blessed ആയ ഒരു കലകാരന്ലൂടെ....ഞാന്‍ പ്രണയം എന്ന സിനിമ കണ്ടതല്ല...എങ്കിലും മാഷിന്റെ വാക്കുകളിലൂടെ, ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു തന്തുവിനെ ഞാന്‍ അറിയുന്നു ആ സിനിമയില്‍...നല്ലതിനെ നല്ല കൂട്ടുകാരുമായി പങ്കു വൈക്കാനുള്ള മാഷിന്റെ താല്പര്യത്തെ പരിഗണിക്കാതെ വയ്യ....നന്ദി പറയുന്നില്ല അത് ഒരു വാക്ക് മാത്രം ആയിപോകും എന്നുള്ളത് കൊണ്ട് തന്നെ....ഇനിയും പങ്കുവൈക്കുക അനുഭവങ്ങളുടെ വരികള്‍.....ആശംസകള്‍.....bhADRA....
Post a Comment