Monday, August 15, 2011

സ്വാതന്ത്ര്യം



സ്വാതന്ത്ര്യം

സ്വാതന്ത്ര്യ ദിനത്തിന്‍റെ ആസ്വാദകാ
താങ്കള്‍ എന്തിനിത് ആഘോഷിക്കുന്നു ....?
വെറുമൊരു നേരം പോക്കായോ ..............?
അതോ താങ്കള്‍ അതിനുമാത്രം
സ്വതന്ത്രനാണോ .................... ?
എവിടെയാണ് താങ്കളുടെ സ്വാതന്ത്ര്യം..?

സത്യാഗ്രഹത്തിന്‍റെ സമരഭൂമിയും
രക്തസാക്ഷികളുടെ ആത്മാഭിമാനവും
ചരിത്രത്താളുകളില്‍ വിശ്രമിക്കട്ടെ .

എന്നിട്ട് പറയൂ

"മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു
എന്നിട്ടും എല്ലായിടവും അവന്‍ ചങ്ങലയിലാണ് "
എന്ന റൂസ്സോ വാക്യങ്ങളില്‍ ഒരു മാറ്റമായോ .?

ഗാന്ധിമാര്‍ഗ്ഗവും ,സ്വാതന്ത്ര്യ സമര ചരിത്രങ്ങളും
അവസരവാദം മാത്രമായി നല്‍കുന്ന
വിവര മാധ്യമങ്ങളെ ഒഴിവാക്കി പറയൂ

"എന്‍റെ ജീവിതമാണ്‌ എന്‍റെ സന്ദേശം "

ഈ ഗാന്ധി സൂക്തമെങ്കിലും അന്വര്‍ഥമാക്കാന്‍ തനിക്കായോ .........?

ഇല്ല

കഴിയില്ല അതാണ്‌ ഇന്നിന്‍റെ രാഷ്ട്രീയം
അല്ലെങ്കില്‍ ഈ ലോകം
പറയൂ എന്തായിരുന്നു ഗാന്ധിയുടെ തീസിസ് ..?

സത്യം

അഹിംസ

അക്രമരാഹിത്യം

പിന്നെ മണ്ണ്, ജലം, വായു ദീര്ഗ്ഗസഹനങ്ങളുടെ നാള്‍വഴികളില്‍
അദ്ദേഹം പകര്‍ന്ന ഇവയെന്തെങ്കിലും
നാം ഇന്നു കാത്തു സൂക്ഷിക്കുന്നുണ്ടോ ...?
എവിടെ ആ മഹാത്മാവിന്‍റെ പോര്‍ബന്തര്‍ ,വാര്‍ധ , സബര്‍മതി ......
സ്ഥല നാമങ്ങളില്‍ എന്തിരിക്കുന്നു അല്ലെ..?
ഇന്നു നമുക്കുണ്ടല്ലോ ഗോധ്ര ,നന്ദിഗ്രാം ,കോവൈ
മുംബൈ,മാറാട് അങ്ങനെ കുറെ കൊലനാടുകള്‍........

പിതാവേ
ഈ രാഷ്ട്രം അങ്ങയുടെ സത്തയെ ബോധപൂര്‍വം മറക്കുന്നു ...!
എങ്കിലും അവിടുത്തെ "ചിത്രങ്ങള്‍ "ശേഖരിക്കാന്‍ വെമ്പുന്നു .....!
രൂപ നോട്ടുകളില്‍ അവിടുത്തെ "ചിത്രങ്ങള്‍"അച്ചടിച്ചു വെച്ചില്ലേ ............?
(ചിത്രം മാത്രം..............!)
അങ്ങയുടെ വില കളയാനായി മാത്രം....!

1 comment:

മാഡ് said...

ഇതൊക്കെ ഒരു പരിധി വരെ ശരിയാണെങ്കിലും ഞാന്‍ വിശ്വസിക്കുന്നു..ഭാരതത്തില്‍ ജനിച്ചത്‌ എന്റെ ഭാഗ്യം ആണെന്നും.. ഇത്രയെങ്കിലും സ്വാതന്ത്രം അനുഭവിക്കാന്‍ കഴിഞ്ഞെന്നതിലും...ഞാന്‍ സ്വതന്ത്രന്‍ ആണ്