Thursday, July 14, 2011

ദാസേട്ടന്


ദാസേട്ടന്


തെളിനീരുറവ പോലെ മാനസീകോ-
ല്ലാസം നല്‍കുന്നൊരു സംഗീതം
അഴകാര്‍ന്ന ശബ്ദവൈചിത്ര്യ താളത്തിലൊഴുകും
പദങ്ങളില്‍ സപ്തസ്വരലയവിന്യാസം
മലയാള നാടിന്റെ ചലച്ചിത്ര ഗാനങ്ങള്‍
ഇടിനാദമുണര്‍ത്തുന്നയീ ഗംഭീര ശബ്ദത്തില്‍
ഹരിതാഭപൂരിതം നാടിന്‍ പ്രകൃതിയില്‍
സുരലോകതുല്യമാം ദിവ്യാനുഭൂതികള്‍
ഭക്തിസുധാമൃത ഗാന തരംഗങ്ങള്‍
രക്തത്തിലേറ്റം ലയിപ്പിച്ച ഗായകന്‍
വയലാറിന്‍ ഭാവന ദേവസംഗീതമായൊഴുകുമ്പോള്‍
ലാവണ്യധാരാദ്യുതി പ്രവാഹത്തില്‍
മുങ്ങിക്കുളിക്കുന്നു ആസ്വാദക വൃന്ദങ്ങള്‍
രവീന്ദ്ര സംഗീത ലളിതസുന്ദര ഗീതങ്ങളില്‍
ശാസ്ത്രീയത്തിലാനന്ദ തേന്‍ നിറക്കുന്നു
സ്വര്‍ഗീയമീ ഗന്ധര്‍വ്വ നാദ പ്രവാഹത്തിന്‍
വഞ്ചിയിലേറി നാം, അനര്‍ഘനിമിഷത്തിന്‍
സപ്തസ്വര സാഗരമെത്ര താണ്ടി നാം
നിത്യവും നവോന്മേഷമേകും നിന്‍
ക്ഷിര സാഗര സ്വരരാഗസുധയെന്നും
ശപ്ത കര്‍ണ്ണത്തിലും തേന്‍ പൊഴിച്ചീടട്ടെ

1 comment:

Unknown said...

ഇനിയും എഴുതണം ..
ദാസേട്ടന്റെ ശബ്ദം എത്രെയോ മനസുകളില്‍ മഴപെയ്യിച്ച്ട്ടുണ്ട്.."സംഗീതമഴ"..
'വേനലില്‍ പെയ്തിറങ്ങുന്നത് പോലെ'...
നല്ല രചന