Saturday, April 10, 2010
Subscribe to:
Post Comments (Atom)
അവിചാരിതമായി പരിചയപ്പെടുന്ന ചിലരോട് എനിക്കൊരിഷ്ടം തോന്നാറുണ്ട് . മഴയെ ഇഷ്ടപ്പെടുന്നപോലെ .... ഇളം കാറ്റിനെയും, കടലിനെയും കാടിനേയും ഒക്കെ ഇഷ്ടം തോന്നില്ലേ ...അതുപോലൊരു ഇഷ്ടം !. അതെനിക്കവരോട് തുറന്നു പറയാനും തോന്നാറുണ്ട് . പിന്നെ കരുതും..ഇപ്പൊ വേണ്ട പിന്നീടാവാം. പിന്നീട് അതൊരിക്കലും പറയാന്‍ കഴിയാറില്ല എന്നതാണ് സത്യം.... അതിങ്ങനെ പറയാതെ...പറയാതെ കൊണ്ട് നടക്കും. പലരും എനിക്കങ്ങിനെ നഷ്ട്ടപ്പെട്ടു. മുന്‍പെപ്പോഴെങ്കിലും പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ പലതും എനിക്ക് നഷ്ടപ്പെടില്ലായിരുന്നു..എന്ന് ഇപ്പോള്‍ തോന്നുന്നു. പറയാന്‍ കഴിഞ്ഞില്ല .....ഇനിയും അങ്ങിനെ ആവാനേ എനിക്കാവൂ . ഒന്നും തുറന്നു പറയാതെ .....ഒക്കെ മനസ്സിലൊതുക്കി... അങ്ങിനെയല്ലാതായാല് , ഞാന്‍.. ഞാനല്ലാതായിത്തീര്ന്നേക്കും......
.....ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം.....
Precious Flair
No comments:
Post a Comment