വരണ്ടുണങ്ങിയ ഭൂമി, ഭൂമിക്കു ദാഹം തീര്‍ക്കാനുള്ള ആകാശ തീര്ത്ഥമത്രെ മഴ......മഴക്കാലം, അത് ഓര്മകളുടെവസന്തകാലമല്ലേ ......മഴയെ കുറിച്ച് ഓര്‍ക്കാന്‍ , അല്ലെങ്കില്‍ മഴയെ ഇഷ്ടപെടാത്ത മലയാളികള്ഉണ്ടാകുമോ.....മുന്‍കാലങ്ങളില്‍ എന്തായാലും ഉണ്ടായിരുന്നില്ല , കാരണം ഭാരതീയരായ നമ്മുടെ മുന്‍ഗാമികള്‍ , അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വസൂരികള്‍ മഴയെആരാധിച്ചിരുന്നതായി , മഴയെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയാഗങ്ങള് നടത്തിയിരുന്നതായി പുരാണങ്ങളിലും , വേദങ്ങളിലും പരാമര്‍ശിക്കുന്നുണ്ട് (യാഗങ്ങള്‍ ലോകനന്മക്കു വേണ്ടിയുള്ളതാണ് എന്നാണു പറയപ്പെടുന്നത്, ഇദംന മമ : അതാണ് യാഗ തത്വം , എന്നാല്‍ ഇന്നോ , ഏതേലുംസോമയജിപാട് , ഇത്ര രൂപ എന്ന് മുന്കൂട്ടിനിശ്ചയിക്കാതെ യജമാനന് ആകാന്‍ തയ്യാറാകുമോ , ചിലവുകള്‍ അവര്‍ക്കും ഉണ്ട് എന്നത് ശരി തന്നെ, എങ്കിലുംഅതു ലോക നന്മയെ ഉദ്ദേശിച്ചുകൊണ്ടാണെന്നുപറയാനൊക്കുമോ...)....അവര്‍ ഇന്ദ്രനെ മഴയുടെ ദേവനായിസങ്കല്പിച്ചിരുന്നു, ആരാധിച്ചിരുന്നു, അദ്ദേഹം വില്ലുകുലച്ചാല്‍ മഴയായി എന്നത് കവിഭാവന ……അതുകൊണ്ട്തന്നെയായിരിക്കണം അന്നൊക്കെ മനുഷ്യനു പ്രകൃതിയുമായി നല്ല ബന്ധമുണ്ടായിരുന്നതും......മണ്ണ് ഒരിക്കലുംചതിക്കില്ല എന്ന് വരെ അന്നത്തെ ജനങ്ങള്‍ പറഞ്ഞിരുന്നു , എന്നാല്‍ ഇന്നോ ………? അന്നൊക്കെ പ്രകൃതിമനുഷ്യനായി ഞാറ്റുവേലകളും മറ്റും കൃത്യമായി എത്തിച്ചിരുന്നു , കൃഷിക്ക് വേണ്ട സമയങ്ങളില്‍ മാത്രം വൃഷ്ടി .... എന്നാല്‍ ഇന്നത്തെ സ്ഥിതിയോ ....... ? നാം അടക്കമുള്ള “ ന്യൂ ജനറേഷന് “ എന്നറിയപ്പെടുത്ത ഈ തലമുറയില്ഉള്ളവര്ക്ക് മഴയെ പ്രാകാന്‍ മാത്രമേ നേരമുള്ളൂ, നമ്മുടെ ജീവിതരീതികള്‍ക്ക് വേഗത വര്‍ധിച്ചത് കൊണ്ടായിരിക്കാം, ഇങ്ങനെ “ഒരു നശിച്ച മഴ“ എന്ന് പറയാത്ത എത്ര കൂട്ടുകാരുണ്ടാകും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ …….. നമുക്ക്നമ്മുടെ കാര്യം മാത്രേ നോക്കാന്‍ സമയമുള്ളൂ ........ മഴയില്ലെങ്കില്‍ , വെള്ളമില്ലെങ്കില്‍ മനുഷ്യന് എന്നല്ല ഒരൊറ്റസസ്യ ജീവജാലങ്ങളും ഉണ്ടാകില്ല എന്ന് പോലും നാം മറക്കുന്നു, പണ്ടുള്ളവര്‍ ആരാധിച്ചിരുന്നതിനെയും മറ്റുംപുച്ഛിക്കുന്നവര്ക്ക് , ഇന്നത്തെ ശാസ്ത്ര ലോകം തന്നെ തെളിയിച്ചിട്ടുള്ളതാണ് ജീവന് ഉല്‍ഭവിച്ചിട്ടുള്ളത് ജലത്തില്‍നിന്നാണ് എന്നത് ........ ചാള്‍സ് ഡാര്‍വിന്റേയും മറ്റും സിദ്ധാന്തങ്ങള്‍ അതിനു തെളിവാണ്............
ജലം, വായു, തീ (Fire) എല്ലാം പ്രകൃതിയുടെതാണ്, അവിടെ ദൈവ വിശ്വാസത്തിനോ , നിരീശ്വര വാദത്തിനോസ്ഥാനം ഇല്ല ........ പ്രകൃതി പ്രകൃതിയായി തന്നെ നിലനില്കുന്നു ........... അതുകൊണ്ട് തന്നെയല്ലേ ഭൌതികലോകത്തെ ഏറ്റവും വലിയ വിവേകികള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക് ഇന്നും പ്രകൃതിയുടെ സത്തകളെമനസിലാക്കാന് കഴിയാത്തത് ……… ജലം, വായു, തീ (Fire) ഇവയോടോന്നും കളിക്കരുത് എന്ന് ആദിമ മനുഷ്യന്‍പോലും മനസിലാക്കിയതാണ്...... ഇതിനെ കുറിച്ചൊക്കെ പഠിക്കുന്ന ശാസ്ത്രശാഖകളും, ശാസ്ത്രജ്ഞന്മാരും ഒക്കെഉള്ള ഇന്നത്തെ ലോകത്തില്‍ ഇവര്‍ക്ക് ഇതിന്റെ ഉല്‍ഭവങ്ങളെ കുറിച്ചോ, അല്ലെങ്കില്‍ കൃത്യസമയത് ഇത് നടക്കുംഎന്നോ പറയാന്‍ പറ്റുന്നുണ്ടോ…………? കഴിയുമായിരുന്നെങ്കില്‍ സുനാമി വന്നു കുറെ ജീവന് പോവില്ലായിരുന്നല്ലൊ, അഗ്നി പര്‍വതങ്ങല്‍ ഇന്നു പൊട്ടും, നാളെ പൊട്ടുംമെന്നും പറഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തേണ്ടിവരില്ലായിരുന്നല്ലൊ.......... എന്നും വാര്‍ത്തകളില്‍ പറയുന്നത് കേള്‍ക്കാം മഴ പെയ്യാനും, പെയ്യാതിരിക്കാനുംസാധ്യതയുണ്ടെന്ന്…………ഇത് പറയാന്‍ വേണ്ടി ഇങ്ങനെ ഒരു സ്ഥാപനം എന്തിനാണ്, അല്ലെങ്കില്അവിടെയുള്ളവരെ ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നത് എന്തിനാണ് .........ഇത് ഏതു കുട്ടിക്കും പറയാവുന്നതല്ലെയുള്ളൂ , പെയ്യാനും, പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന്……………നമ്മുടെ നാട്ടിന്‍പുറത്തുള്ള പഴയ കര്‍ഷകര്‍ ഇവരേക്കാള്‍ നന്നായി ആകാശം നോക്കി കാലാവസ്ഥ പ്രവചിക്കും…………കാരണം അവര്‍ക്ക് പ്രകൃതിയെഅറിയാം…………പണ്ട് ബ്രിട്ടീഷുകാര്‍ കേരളത്തിലെസുഗന്ധവ്യഞ്ജനങ്ങള് മുഴുവന്‍ കട്ടുകൊണ്ടു പോയപ്പോള്അന്നത്തെ രാജാവ് പറ ഞ്ഞത്രേ, അവര്‍ക്ക് നമ്മള്കൊയ്തെടുത്ത വസ്തുക്കള്‍ മാത്രമല്ലെ കൊണ്ട് പോകാന്‍ പറ്റൂ, നമ്മുടെ ഞാറ്റുവേലകളെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോഎന്ന്........ അത് സത്യമായിരുന്നു ..... പക്ഷെ ഇന്ന് നമ്മള്പ്രകൃതിയോടു ചെയ്യുന്ന ക്രൂരതകള്‍ക്കനുസരിച്ച് പ്രകൃതിതിരിച്ചടിക്കുന്നത് കൊണ്ടുതന്നെയാണ് ക്രമം തെറ്റിയമഴയും, മഴക്കാലവും, ജല ദൌര്‍ലഭ്യവും ഒക്കെ .....
നമ്മുടെ പുരാണങ്ങളില്‍ പറയുന്നു സൃഷ്ടിയില്‍ സംഹാരമുണ്ട് , സംഹാരത്തില്‍ സൃഷ്ടിയും എന്ന്………… ഇത്തന്നെയല്ലേ ജലത്തിനെ കുറിച്ചും പറയേണ്ടത്………ജലം അഗ്നിയുടെ ശത്രുവാണെന്നാണ് നമ്മള് കരുതുന്നത്, അതുകൊണ്ട് തന്നെയാണ് തീ കെടുത്താന്‍ നമ്മള് ജലം ഉപയോഗിക്കുന്നതും, എന്നാല്‍ നിയന്ത്രണാതീതമായതീയാണെങ്കിലോ... ? ജലം ഒഴിക്കുന്നത് തീ ആളികത്തുന്നതിനേ സഹായിക്കൂ…………Water H2O ആണ് ........ രണ്ടു ഹൈഡ്രജന്‍ ആറ്റവും, ഒരു ഓക്സിജന്‍ ആറ്റവും ........ നമുക്കറിയാം ഹൈഡ്രജന്‍ കത്തുന്ന വാതകം ആണ്, ഓക്സിജന്‍ ജീവന്റെ നിലനില്പിനാധാരമെങ്കിലും, അതും കത്തുവാന് സഹായിക്കുന്ന വാതകം ആണ് ……ഇവ രണ്ടുംചേര്ന്നുണ്ടാകുന്ന ഓരോ തുള്ളി ജലവും അഗ്നിയെ കെടുത്തും……….എന്തൊരത്ഭുതം അല്ലെ…………
നിള നദിയെ അറിയില്ലേ .......? ഭാരതപ്പുഴ എന്ന് പറയും........ എനിക്കേറ്റവും ഇഷ്ടപെട്ട നദിയാണ് ............. അല്ലെങ്കില്‍ ആയിരുന്നു .......... കേരളത്തിലെ ഏറ്റവും അധികം ജലസംഭത്തുള്ള നദികളില്‍ രണ്ടാമത്തെ നദിയാണ്എന്റെ കുട്ടിക്കാലത്തൊക്കെ നിള വളരെ സുന്ദരിയായിരുന്നു, പഞ്ചാരമണലും , ഉരുളന്‍ കല്ലുകളുംഒക്കെയായി............എന്നാല്‍ ഇന്നത്തെ നിളയുടെ അവസ്ഥയെന്താണ്........... മണലെടുപ്പും, ജലദൌര്‍ലഭ്യവും , പുഴയോരം കയ്യേറിയും ഒക്കെ ആ മഹാ നദി നശിച്ചുനാമാവശേഷമായി കൊണ്ടിരിക്കുന്നു ............ഇന്ന് നദിയുടെ സ്ഥാനത്ത് ചെങ്ങണ കാടുകള്‍ ആണ് കാണുന്നത് ............ഒറ്റപ്പാലം, തിരുനാവായ, പട്ടാമ്പി, കുറ്റിപ്പുറം , ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ നിളയുടെ മനോഹരമായ കാഴ്ചകളാണ് പല സിനിമകളുടെയും ലൊക്കേഷനുകള്‍ ആയിരുന്നത് ......... ഒറ്റപ്പാലം എന്ന നാടിനെ ........ സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ ആക്കിയതിന് പിന്നില്‍ നിളക്കും പ്രധാന പങ്കുണ്ടെന്ന് പറയാതെ വയ്യ, ആ നിള തന്നെയാണ് പ്രിയദര്ശന് പടമായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മരുഭൂമിയായി മാറിയതും........! പട്ടാമ്പി മണല്‍ എന്നതിന് ബില്‍ഡിംഗ് തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു...............അന്നൊക്കെ പട്ടാമ്പി മണലില്‍ അരിച്ചു കളയാന്‍ കല്ലോ, ചവറോ അധികം ഉണ്ടായിരുന്നില്ല, നല്ല പഞ്ചാര മണല്‍തരികള്‍ .................ഇന്നോ ഏറ്റവും അധികം മണ്ണു കലര്‍ന്ന മണലാണ് അവിടെയുള്ളത്......... ആയിരം പാദസരങ്ങള്‍ കിലുങ്ങി.............എന്ന് തുടങ്ങി എത്ര മനോഹര ഗാനങ്ങളാണ് ആലുവ പുഴയെ കുറിച്ച് വയലാര്‍ എഴുതിയിട്ടുള്ളത് , ഇന്നത്തെ ആലുവ പുഴയുടെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ .............ഒരു ഫിലിം തമാശയില്‍ കണ്ടിട്ടുണ്ട്, സലിംകുമാര്‍ കാറിനുള്ളില്‍ കിടന്നു ഉറങ്ങുമ്പോള്‍, ശ്വാസം വലിച്ചു കൊച്ചിയെത്തി എന്ന് പറയുന്നത്, അത് കോമഡി ആണെങ്കിലും അതില്‍ സത്യമുണ്ടെന്ന്, ആലുവ പുഴയോരത്തുകൂടി പോകുന്ന ആര്‍കും മനസിലാകും.......കൊച്ചിയുടെ മണം......ഇതു അവിറ്റുത്തെ മാത്രം പ്രശ്നം അല്ല, കേരളത്തില്‍ പലയിടത്തും ഉള്‍ലതാണ്.........നാട്ടിന് പ്രദേശങ്ങളില്‍ ആണെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നുരാത്രിയില് കോഴി അവശിഷ്ടങ്ങള്‍ കൊണ്ടു തള്ളുന്നതു പോലുള്ള പ്രശനങ്ങള്‍ ഉണ്ട്........നാറിയിട്ടു അതിനുചുറ്റുവട്ടത്തുകൂടി പോലും പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട് പലയിടത്തും.........
മഞ്ഞിന്റെ പ്രണയഭാവത്തേക്കാള്‍ , മഴയുടെ മായികഭാവത്തോടാണ് എനിക്ക് ഇഷ്ടം, നല്ല മഴയുള്ള രാത്രിയില്‍ മനോഹരങ്ങളായ സ്വപ്നങ്ങളും കണ്ടു മൂടിപ്പുതച്ചുറങ്ങാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ മഞ്ഞിന്റെ തണുപ്പ് ശരീരത്തെയാണ് ബാധിക്കുന്നത്, എന്നാല്‍ മഴയുടെ തണുപ്പും, സംഗീതവും മനസിനെയാണ് സ്വാധീനിക്കുന്നത്, നിങ്ങള്‍ വായിച്ചിട്ടുണ്ടോ എം . ടി യുടെ മഞ്ഞ് ....... നല്ലൊരു വായനാനുഭവം ആണ് അത് .........മഴയെ കുറിച്ച് വര്ണ്ണിക്കാത്തകവികളുണ്ടാവില്ല , അത്പോലെ മഴയ്ക്ക് കെട്ടാന്‍ പറ്റാത്തവേഷങ്ങളും ഇല്ല…… മഴയ്ക്ക്ഓരോ സമയത്ത് ഓരോഭാവങ്ങള് ആണ് …….. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ മാനസീകാവസ്ഥക്കനുസരിച്ചാണ് മഴയുടെ ഭാവങ്ങള്‍ ........ പ്രണയം, വിരഹം, സന്തോഷം, ദു:ഖം , ലാഭം, നഷ്ടം എന്നിങ്ങനെ എല്ലാ വികാരങ്ങള്‍ക്കും അനുസരിച്ചാണ് മഴപെയ്യുന്നത്………. നമ്മള് അതിനെ ശ്രദ്ധിക്കണം എന്ന് മാത്രം, അപ്പോള്‍ നമുക്ക് തോന്നും ഈ മഴ നമുക്ക് വേണ്ടിമാത്രമാണ് പെയ്യുന്നത് എന്ന് ……നമ്മെ സാന്ത്വനിപ്പിക്കാന്‍, സന്തോഷിപ്പിക്കാന്‍ അങ്ങനെ അങ്ങനെ……. മഴയില്‍ സംഗീതവും ഉണ്ട്…………ജീവന്റെ ഓരോ തുടിപ്പുകളും മഴയെ ആശ്രയിച്ചാണ് …………. കേട്ടിട്ടില്ലേ, ഓരോരുത്തരും തുടങ്ങുന്നതും, ഒടുങ്ങുന്നതും മണ്ണിലാണെന്നു, മണ്ണില്‍ നമ്മുടെ നശ്വര ശരീരം ലയിപ്പിക്കുന്നതിനും മഴക്കു പങ്കുണ്ട് . പിന്നെ മറ്റൊരു സത്യം മഴ ഇത്രയും സുന്ദരിയായി, പെയ്തിറങ്ങുന്നത് നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രാണ്, ദൈവത്തിന്റെ സ്വന്തം നാട് (…….? ദൈവത്തിന്റെ നാടും, ചെകുത്താന്റെ സന്തതികളും എന്നാരോ പറഞ്ഞിട്ടുണ്ട്..... ) ആയതു കൊണ്ടായിരിക്കും, മറ്റെവിടെയും മഴക്കിത്രയും സൌന്ദര്യമില്ല എന്ന് തോന്നുന്നു…….. മഴയെ സ്നേഹിക്കൂ, ആസ്വദിക്കൂ……….. എനിക്കുറപ്പുണ്ട് അത് നിങ്ങളുടെ മാനസീകാരോഗ്യംവര്ധിപ്പിക്കും, ഇന്നത്തെ ലോകത്ത് ആര്‍ക്കും ഇല്ലാത്തതു അതാണെന്നാണ് മാനസീകരോഗ വിദഗ്ധര്‍ പറയുന്നത്..........
എല്ലാവര്ക്കും നല്ലൊരു മഴ അനുഭവം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട്…….ഇപ്പൊ വല്ലാത്ത മടിയാണ് എന്തേലും ചെയ്യുന്നതിന്, അതുകൊണ്ടാണ് ഓരോ ഭ്രാന്തുകള്‍ എഴുതികൂട്ടുന്നത്.......ഇവിടെ നല്ല മഴയാണെയ്........
2 comments:
:)
എഴുത്തിലൂടെ മനസ്സിലേക് ഒരു പെരുമഴപെയ്യിച്ചു
ആശംസകള്‍blat
Post a Comment