Tuesday, September 21, 2010
Thursday, August 19, 2010
“മിഴികള്‍ സാക്ഷി“
അങ്ങനെയിരിക്കെ ആണ് 4 വര്‍ഷങ്ങള്‍ക്ക് മുന്നെ ഓര്‍ക്കുട്ട് എന്ന മഹാവിസ്മയത്തില്‍, സൌഹൃദകൂട്ടായ്മയില്‍ചേരുന്നതും, പിന്നീട് ഈ ബ്ലോഗടക്കം പല ഉദ്യമങ്ങള്‍ക്കും നാന്ദി കുറിക്കുന്നതും......അവിടെ നിന്നെനിക്ക് കുറെ നല്ലകൂട്ടുകാരെ കിട്ടി...
അതിനേക്കാള്‍ ഏറെ എന്നെ സ്നേഹിക്കുന്ന കുറെ നല്ല അനിയന്മാരെയും,അനിയത്തിമാരെയും കിട്ടി...ഒരു ദിവസംകാണാതായാല്‍ എവിടെ എന്ന് അന്വേഷിക്കാന്‍ കുറെ ഏട്ടന്മാരെ കിട്ടി,ചേച്ചിമാരെ കിട്ടി...പലപ്പോഴും സംഭവിച്ചുപോകുന്ന തെറ്റുകളില്‍ നിന്നു തിരുത്താന്‍ ഗുരുതുല്യരായവരെയും കിട്ടി......എന്റെ സ്വപ്നങ്ങളെ പറ്റി എനിക്കവരോട്പറയാം, അവരത് കേള്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു...പലപ്പോഴും ആത്മാര്‍ത്ഥത ഇല്ലാത്ത ഒരു ലോകത്തിരുന്ന്ആതമാര്‍ത്ഥമായ് ഞാന്‍ കാണുന്ന സ്വപ്നങ്ങളായിരിക്കാം അതു, അല്ലെങ്കില്‍ ഏകാന്തത വേട്ടയാടുന്ന മനസ്സിന്റെജല്പനങ്ങളാവാം.....അതുമല്ലെങ്കില്‍ എനിക്കിഷ്ടപ്പെട്ടതോ,അല്ലാത്തതോ ആയ ഏതെങ്കിലും വിഷയങ്ങളെ പറ്റിയുള്ളതര്‍ക്കങ്ങളാകാം.....എന്തുതന്നെയായാലും എന്റെ ആശയങ്ങളെ സ്നേഹിക്കുന്ന കുറെ ആളുകള്‍ എന്റെ കൂടെഉണ്ടെന്നുള്ളതാണ് ഇന്ന് എന്റെ ഏറ്റവും വലിയ മൂലധനം.....
അവരുടെ ഉള്ളില്‍ ഒരു ചെറിയ മഞ്ഞുതുള്ളിയുടെയെങ്കിലും കുളിര്‍മ്മ പകരാന്‍ കഴ്യുന്നു എന്നറിയുമ്പോള്‍ ഞാന്‍എന്റെ തോല്‍വികളെ പോലും സ്നേഹിക്കുന്നു.......
കവിതകള്‍ എന്ന ഓര്‍ക്കുട്ട് കമ്മൂണിറ്റിയിലൂടെയാണ് ഞാന്‍ ഓണ്‍ലൈനിലെഅക്ഷരലോകത്തേക്കിറങ്ങുന്നത്......സുഹൃത്തുക്കള്‍ എന്നു പറയാന്‍ അവിടെ നിന്നും ഒരുപാട് പേരെ ഒന്നുംകിട്ടിയില്ലെങ്കിലും, ആദ്യകാലത്ത് എനിക്കവിടെ കവിതകള്‍ പ്രസിദ്ധീകരിക്കഉമ്പോള്‍ തെറ്റുകള്‍ചൂണ്ടിക്കാണിക്കനും, അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും തരാനും, പ്രോത്സാഹിപ്പിക്കുവാനും ഒരുപാട്പേരുണ്ടായിരുന്നു.......ഗിരീഷ് വര്‍മ്മ, ഖരീം ഭായ്,സനല്‍, ശ്രുതി, മെറിന്‍, ശ്രീകുമാര്‍, ഷംസ്, ജോയ്സ് അങ്ങനെകുറച്ചു പേര്‍.....ഒപ്പം ഹന്നല്ലലത്ത് ഭായ്, പുള്ളിയാണ് ആദ്യമായി എന്റെ ഒരു കവിത മലയാളത്തിലേക്ക്ആക്കിത്തരുന്നതും, മലയാളം എങ്ങനെ റ്റൈപ്പ് ചെയ്യാം എന്ന് മനസ്സിലാക്കി തരുന്നതും......ഇവര്‍ക്കെല്ലാം ഉപരിഎനിക്കു കടപ്പാട് ഉള്ളത് നമ്മുടെയെല്ലാം പ്രിയപെട്ട “കാവ്യശലഭം“ രമ്യയോടാണ്....രമ്യയാണ് ഒരു ബ്ലോഗ്തുടങ്ങാനുള്ള ആശയം ആദ്യം പറയുന്നതും, ലേഖനങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഈ ബ്ലോഗ്ഗിലേക്ക് കവിതകളേയുംമറ്റും ചേര്‍ക്കാന്‍ പറയുന്നതും....എന്റെ രചനകള്‍ അന്നൊക്കെ ആദ്യം വായിക്കാന്‍ കൊടുത്തിരുന്നതുംഅവള്‍ക്കായിരുന്നു.....ഇന്ന് ഈ ലോകത്തു അവളില്ലെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരംഅനുഭവപ്പെടുന്നു...അക്ഷരങ്ങളുടെ ലോകത്തു നിന്നും മാറി നക്ഷത്രങ്ങളുടെ ലോകത്തിരുന്നു അവളിതെല്ലാംഅറിയുന്നുണ്ടായിരിക്കും....അല്ലെ...
നന്ദി .....ഒരായിരം നന്ദി.....എന്നെ സ്നേഹിക്കുന്ന, മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും നന്ദി........
Wednesday, August 18, 2010
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

സൈക്കിള്‍ ചവിട്ടാന്‍ പടിച്ചതും, അതിനോടനുബന്ധിച്ചു കിട്ടിയ അടികള്‍ക്കും, മുറിവുകള്‍ക്കും ഒരു കണക്കും ഉണ്ടായിരുന്നില്ല........കണ്ണുകെട്ടിക്കളി
പണ്ടൊക്കെ ഓണത്തിനും, വിഷുവിനും മറ്റു വിശേഷങ്ങള്‍ക്കും ഒത്തുകൂടിയിരുന്ന കുടുംബക്കാറ്, ശ്രാദ്ധത്തിനു ബലിയിടാനും, ആരുടെയെങ്കിലും മരണങ്ങള്‍ക്കോ കല്യാണങ്ങള്‍ക്കോ, ആയി ഒത്തുകൂടുന്നത് എന്നതു കാലത്തിന്റെ മറ്റൊരു വികൃതി...
അച്ചനന്ന് ശനിയും ഞായറും ആണ് അധികവും അങ്ങാടിപ്പുറത്ത് വരൂ.....പെരിന്തല്‍മണ്ണയിലെ കെ. ആറ് ബേക്കറി തുടങ്ങണതൊക്കെ ആ സമയത്താണ്...പഫ്സ്സും, തേങ്ങ മുകളിലിട്ട ബണ്ണും, പൊട്ടറ്റൊ ചിപ്പ്സും ഒക്കെയാണ് അന്നത്തെ കെ ആറ് സ്പെഷ്യല്‍....അതിനുള്ള കാത്തിരിപ്പുകളും ഒരോറ്മ്മയാണ്..... ഒന്നാം ക്ലാസ്സുമുതല്‍ തരകന്‍ ഹൈസ്കൂളില്‍ പത്താം തരം വരെ, തരകന്‍ ഹൈസ്കൂള്‍ 2009ല്‍ നൂറാം വാര്‍ഷികം ആഘോഷിച്ചു എന്നു കേള്‍ക്കുമ്പോളെ മനസ്സിലാകുമല്ലോ ആ നാടിനും,നാട്ടുകാര്‍ക്കും ആ സ്കൂളുമായുള്ള ആത്മബന്ധത്തിന്റെ ആഴം എത്രയായിരിക്കുമെന്നു...എന്റെയും എല്ലാ നന്മകളുടേയും, കുരുത്തക്കേടുകളുടെയും തുടക്കവും, ഒടുക്കവും ആ സരസ്വതീ ക്ഷേത്രം തന്നെ.....
അന്നു കണ്ടതെല്ലാം ഇന്നുമുണ്ട്കണ്ണില്‍
മറക്കുവതെങ്ങനെ ആ മലറ് വസന്തം...??
അന്നെന്റെ മാനസ ജാലക വാതിലില്‍
മുട്ടിവിളിച്ചൊരു പെണ്മുഖമിന്നും ഓറ്ക്കുന്നു ഞാന്‍...
എന്നു കൈതപ്രം തിരുമേനി എഴുതിയതു പോലെ അതൊന്നും ആറ്ക്കും മറക്കാന്‍ കഴിയുന്നതല്ല.......അപ്പൊ ഞാന്‍ തല്‍കാലം നിര്‍ത്തട്ടെ , ശനിയാഴ്ചമുതല്‍ പരീക്ഷ തുടങ്ങുകയാണ്....ഏവറ്ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍...
Monday, July 26, 2010
Thursday, July 8, 2010
എന്റെ പൂരക്കാഴ്ച്ചകള്‍ രണ്ടാം ഭാഗം
എന്ന ലേഖനത്തിന്റെ ("http://subinn.blogspot.com/2008/06/ente-poorakaazhchakal.html" ) രണ്ടാം ഭാഗം ഇവിടെ തുടങ്ങുകയാണ്..........ആദ്യ ഭാഗം വായിച്ച് നേരിട്ടും,അല്ലാതെയും അഭിപ്രായം അറിയിച്ച പ്രിയ വായനക്കാരുടെയും, പൂരകമ്പക്കാരുടേയും പ്രോത്സാഹനമാണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്....... ഈ കഴിഞ്ഞ പൂരക്കാലം എന്നെ സമ്പന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരുപാട് നല്ല അനുഭവങ്ങള്‍ സമ്മാനിച്ചാണ് കടന്നു പോയത്...........ആ അനുഭവങ്ങളെ കുറിച്ച് വിശദമായി പിന്നീടൊരിക്കല്‍ പറയണം എന്നുണ്ട്..........സമയവും,സന്ദര്‍ഭവും ഒത്തുചേരുമ്പോള്‍ തീര്‍ച്ചയായും ഈ ബ്ലോഗിലൂടെ അതെല്ലാം നിങ്ങളുമായി പങ്കുവെക്കാം.........
പതിവു പോലെ ശ്രീ വില്വദ്രിനാഥന്റെ നിറമാലയില്‍ തുടങ്ങി, കണ്ണമ്പ്ര വേലയില്‍ തന്നെയാണ് എന്റെയും പൂരക്കാലം അവസാനിച്ചതെങ്കിലും, ഈ കഴിഞ്ഞ പൂരക്കാലത്ത് എനിക്കു പങ്കെടുക്കാന്‍ കഴിഞ്ഞ പൂരങ്ങള്‍ വളരെ കുറഞ്ഞു, അതിലെ ഏറ്റവും വലിയ നഷ്ടം നെമ്മാറ വേല തന്നെ......ഞാനൊരുപാട് ആഗ്രഹിച്ചിരുന്ന കാഴ്ച, നമ്മടെ പ്രിയപ്പെട്ട ശിവന്‍ വല്ലങ്ങിയുടെ പൊന്‍ തിടമ്പുമായി നില്‍ക്കുന്നത്, അതു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല..........ഇതുവരെ കാണാത്ത എറണാംകുളം, ആലപ്പുഴ ജില്ലകളിലെ ചില പൂരങ്ങളില്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ സാധിച്ചു എന്നത് വളരെ ഭാഗ്യമായി കണക്കാക്കുന്നു........... ഒരു സ്വപ്ന സാഫല്യം പോലെ ചെട്ടികുളങ്ങര ഭരണിയോടനുബന്ധിച്ച് ഹരിപ്പാട്, ഓച്ചിറ, മണ്ണാറശാല, മവേലിക്കര ശ്രീ കൃഷ്ണ ക്ഷേത്രം,കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പോകാന്‍ അവസരം ലഭിച്ചു...........അതിലും വലിയ ഭാഗ്യമായി തോന്നുന്നത് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചതാണ്........ കര്‍ശന സുരക്ഷയുടെ ഭാഗമായി ഫോട്ടോ എടുക്കുന്നതില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പലവട്ടം വിലക്കുകയും, തള്ളിമാറ്റുകയും, എന്റെ കാമറ പിടിച്ചു വാങ്ങുക കൂടി ചെയ്തു..........പിന്നീടൊരു നിമിത്തമായി ഒരു ക്ഷേത്ര ജീവനക്കാരന്‍ , പത്രപ്രവര്‍ത്തകര്‍ നില്‍കുന്നിടത്തു പോയി ഫോട്ടോ എടുക്കാന്‍ അനുവധിക്കുകയായിരുന്നു.........ആ ഫോട്ടോ അടക്കം , ഞാനെടുത്ത കുറച്ചു ഫോട്ടോസ് ഇത്തവണ നെമ്മാറ ദേശത്തിന്റെ കലണ്ടറില്‍ അച്ചടിച്ചു വന്നിട്ടുണ്ട്, അതു കാണുമ്പോള്‍ സത്യത്തില്‍ വല്ലാത്തൊരു സന്തോഷം ആണ്..........ഇനിയും അതുപോലുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിലുണ്ടാകണെ എന്ന പ്രാര്‍ത്ഥനയോടെ....ആ ഒരു കാര്യം പറയാന്‍ മറന്നു,നമ്മടെ ലൂമിക്സ് കാമറയുമായി ആദ്യമായി ഞാന്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പോകുന്നതും ഈ വര്‍ഷമാണ്.......കൊടിയേറ്റവും, സാമ്പിള്‍ വെടിക്കെട്ടും എല്ലാം മുന്‍പും എടുത്തിട്ടുണ്ടെങ്കിലും പൂരം പകര്‍ത്തുന്നത് ആദ്യമാണ്.....അത്യാവശ്യം കുഴപ്പമില്ലാത്ത കുറച്ച് ഫോട്ടോസ് കിട്ടിയിട്ടുണ്ട് എന്ന് പറയാം.......ഇനി നമുക്ക് പൂര വിശേഷങ്ങള്‍ ഓരോന്നായി തുടങ്ങാം അല്ലെ.........?? ആദ്യം ഭൂമിയിലെ ദേവസംഗമത്തെ പറ്റി തന്നെ ആവാം........
ആറാട്ടുപുഴ പൂരം
മകരക്കൊയ്ത്തു കഴിഞ്ഞാല്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ വയലേലകളധികവും പൂരപ്പാടങ്ങളായി മാറുകയാണ് പതിവ്.....കേരളത്തിലെ തന്നെ പ്രശസ്തമായ പല പൂരങ്ങളും പെയ്തിറങ്ങുന്നത് ഈ വയലുകളിലാണ്...... നെമ്മാറ വല്ലങ്ങി,ഉത്രാളിക്കാവ്,അന്തിമാളന്‍ കാവ്........അങ്ങനെ ഒരു നീണ്ട നിര തന്നെ നമുക്കു കാണാവുന്നതാണ്......അതില്‍ ചിരപുരാതനവും,ചരിത്ര പ്രസിദ്ധവും,ആചാരാനുഷ്ടാനങ്ങളാല്‍ സമ്പന്നവുമായ ഒരു പ്രധാന പൂരമാണ് ഭൂമിയിലെ ദേവമേള എന്ന പേരില്‍ അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം.............
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാധിച്ചിട്ടുള്ള ഈ പൂരം, എല്ലാ വര്‍ഷവും മീനമാസത്തിലെ പൂരം നാളിലാണ് കൊണ്ടാടുന്നത്......... മീന മാസത്തിലെ പൂരം നാള്‍,പല പ്രധാന പൂ
രങ്ങളും ആഘോഷിക്കുന്ന സുദിനം കൂടിയാണ്........ തിരുമന്ധാംകുന്നിലെ ഏഴാം പൂരം,ചേര്‍ത്തല പൂരം,കാവശ്ശേരി പൂരം അങ്ങനെ ഒരുപാട് പ്രശസ്തമായ പൂരങ്ങള്‍ അന്നെ ദിവസം നടക്കുന്നുണ്ട്......അതുകൊണ്ടു തന്നെ ഈ പൂരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ഒരേ ദിവസം കാണാന്‍ കഴിയുക എന്നത് ജീവിതത്തിലെ മറക്കാന്‍ കഴി
യാത്ത ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.......എന്റെ ഇത്തവണത്തെ പൂരം കാണല്‍ അങ്ങനെ ആയിരുന്നു, തിരുമാന്ധാംകുന്നിലും, കാവശ്ശേരിയിലും പോയി ആണ് രാത്രിയില്‍ അപ്രതീക്ഷിതമായി ഞാന്‍ ആറാട്ടുപുഴയിലെത്തുന്നത്.......25 നു പെരുവനം പൂരത്തിനു തുടങ്ങിയ ഉറക്കമൊഴിക്കല്‍, 26ഉം, 27നും തിരുമാന്ധാം കുന്നിലും, അന്തിമാളനിലും ആയി തുടര്‍ന്നതോടെ ക്ഷീണം കൊണ്ട് 28നു ആറാട്ടുപുഴ പൂരത്തിനു ഞാന്‍ പോണില്ല എന്നു വിചാരിച്ചതാണ് .... പക്ഷെ എറണാംകുളത്തു നിന്നുള്ള പ്രിയ സുഹൃത്തുക്കള്‍ രാത്രിയില്‍ തൃശൂരില്‍ വന്നു കൊണ്ടു പോവാം എന്നു പറഞ്ഞ് വിളിച്ചതോടെ, തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങാതിരിക്കാന്‍ എനിക്കായില്ല.......അങ്ങനെ അവരോടൊപ്പം ആറാട്ടുപുഴയിലേക്ക്......പൂരം മുഴുവനായി ആസ്വദിച്ച് പിറ്റേന്നു രാവിലെ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഞാന്‍ എണീക്കുന്നതു രാത്രി 9നു ശേഷം ആയിരുന്നു.....ജീവിതത്തില്‍ ഇന്നു വരെ അതുപോലെ അന്തം വിട്ട് ഞാന്‍ ഉറങ്ങിയിട്ടില്ല...സുഖ നിദ്ര..ഹി ഹി
1428 -ാമത് ആറാട്ടുപുഴ പൂരം ആണ് ഈ വര്‍ഷം (2010) മാര്‍ച്ച് 28 ന് ആഘോഷിച്ചത്. ഭൂമിയിലെ ദേവസംഗമം എന്ന് പുകള്‍പെറ്റ ആറാട്ടുപുഴ പൂരത്തിനു ഇപ്പോള്‍ 23 ദേവീദേവന്മാര്‍ ആണ് പങ്കെടുക്കുന്നത്.....ആറാട്ടുപുഴ ശാസ്താവ്, തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മത്തിരുവടി, ചേര്‍പ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, അന്തിക്കാട്
ഭഗവതി, തോട്ടിപ്പാള്‍ ഭഗവതി
, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, അയ്യുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പുനിലാര്‍ക്കാവില്‍ ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തകുടം ശാസ്താവ്, മേടംകുളം ശാസ്താവ് എന്നിവരാണ് ഇപ്പോള്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന ദേവീ-ദേവന്‍മാര്‍....... ഇന്നു തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പല തട്ടകക്കാരും മുന്‍പ് ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്......
മീനമാസത്തിലെ മകയീരം നാളിലെ കൊടിയേറ്റത്തോടെയാണ് ആറാട്ടുപുഴ പൂരം ആരംഭിക്കുന്നത്........തിരുമന്ധാംകുന്നിലെ പൂരപ്പുറപ്പാടും ഇതേ ദിവസം തന്നെയാണ്........കൊടിയേറ്റിയ ശേഷം വാദ്യഘോഷങ്ങളോ, ചമയങ്ങളോ ഇല്ലാതെ കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഒരു ഗജവീരനെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിച്ച്, അവിടെ വെച്ച് പൂരപ്പുറപ്പാട് ഉല്‍ഘോഷിക്കുന്നതിന്റെ ഭാഗമായി ശംഖുധ്വനി മുഴക്കുകയും, പിന്നീട് തൃപുട താളത്തില്‍ വാദ്യഘോഷങ്ങളോടെ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും
പെരുവനം പൂരം
പൂയ്യം നാളില്‍ നാഗസ്വരത്തിന്റെ അകമ്പടിയോടെ സര്‍വ്വാഭരണവിഭൂഷിതനായി
തറയ്ക്കല്‍ പൂരം
ദേവ സംഗമം എന്ന കൂട്ടിയെഴുന്നള്ളിപ്പ്
ആറാട്ടുപുഴ പൂരം നാളില്‍ അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാല്‍ ദേവസംഗമത്തിന് അധ്യക്ഷത വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും. കൈതവളപ്പുവരെ തേവര്‍ക്ക് 11ആനകളുടെ അകമ്പടിയില്‍ പഞ്ചവാദ്യവും, തുടര്‍ന്ന് 21ആനകളോടെ പാണ്ടിമേളവും ആണ്..........മേളം കലാശിക്കുന്നതോടെ ഇടതു ഭാഗത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മത്തിരുവടിയും, വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും അണിനിരക്കുന്നു..........ആറാട്ടുപുഴ പൂരം ദിവസം അര്‍ദ്ധ്രരാത്രി മുത
ല്‍ മന്ദാരക്കടവില്‍ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം, അതുകൊണ്ടു തന്നെ ദേവി-ദേവന്മാര്‍ക്കെല്ലാം മന്ദാരക്കടവില്‍ ഇറക്കിയെഴുന്നള്ളിപ്പും, ആറാട്ടും ഉണ്ട്......ഇത്രയധികം ദേവീ-ദേവന്മാരും, ഭക്തജനങ്ങളും പങ്കെടുക്കുന്ന പരമ പവിത്രമായ ആറാട്ട് മറ്റെങ്ങും ഉണ്ടാകുമെന്നു
തോന്നുന്നില്ല.........
ആറാട്ടിനു ശേഷം ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് യാത്രയാകുന്ന ദേവീ-ദേവന്മാര്‍ക്ക് ഓചാരം ചൊല്ലുന്ന ചടങ്ങാണ്..........ഊരക
ത്തമ്മക്കും,ചേര്‍പ്പ് ഭഗവതിക്കും,തൃപ്രയാര്‍ തേവര്‍ക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടിപോവുകയും, അവിടെ വെച്ച് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തിയ്യതി ദേവസ്വം പ്രതിനിധി വിളംബരം ചെയ്യുകയും ചെയ്യുന്നു........ഗ്രാമത്തിന്റെ രക്ഷക്കായി ആറാട്ടുപുഴ ശാസ്താവ് ഗ്രാമം ചുറ്റുന്ന ഗ്രാമബലി എന്നൊരു ചടങ്ങുണ്ട്.......പിന്നീട് കൊടി ഇറക്കുന്നതോടെ പൂരത്തിന്റെ എല്ലാ ചടങ്ങുകളും ശുഭം.
Saturday, April 10, 2010
Thursday, December 31, 2009
2009-ലേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍
2009 , ഈ അവസാന ദിവസത്തിലെ, അവസാന നിമിഷങ്ങളില്‍ ഈ വര്‍ഷത്തെ എന്റെ ജീവിതത്തെ മുന്‍ നിര്‍ത്തി ഒരു ആത്മവിചിന്തനം നടത്തുമ്പോള്‍,ഓര്‍മ്മയില്‍ സൂക്ഷിക്കാനും, ജീവിതാവസാനം വരെ മറക്കാനും കഴിയാത്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നു...ഉതിര്‍ന്നുപോകുന്ന നിശ്വാസങ്ങളും,പൊഴിഞ്ഞു വീഴുന്ന പൂക്കളും,കൊഴിഞു പോകുന്ന ദിനങ്ങളും ഒന്നും തിരിച്ചു വരില്ലല്ലോ...നിഴലായും,നിലാവയും കൂടെവരുന്നതു കുറെയേറെ ഓര്‍മ്മകള്‍ മാത്രം.....നഷ്ടത്തിന്റെയും, ലാഭത്തിന്റെയും ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ ഒരു പക്ഷെ നഷ്ടത്തിന്റേതാകും കൂടുതല്‍....കാരണം നഷ്ടപ്പെട്ടതെല്ലാം എനിക്കു വളരെ പ്രിയപ്പെട്ടതും, പ്രിയപ്പെട്ടവരും ആയിരുന്നു.....എങ്കിലും ലാഭത്തിന്റെ കള്ളിയിലും എഴുതാന്‍,ഒരുപാട് അനുഭവങ്ങളും,ബന്ധങ്ങളും,യാത്രകളും എനിക്ക് ഈ 2009 സമ്മാനിച്ചു....അതോരോന്നായി ചികഞ്ഞു ഞാന്‍ ഇവിടെ എഴുതുന്നില്ല(ഹി ഹി ഹി), പക്ഷെ എന്റെ മനസ്സില്‍ ഓരൊരുത്തരുടേയും മുഖങ്ങളിങ്ങനെ ഓടികളിക്കുന്നുണ്ട്...യാത്രകളിലെ അസുലഭ മുഹൂര്‍ത്തങ്ങളും.....അതിലധികവും ഓര്‍ക്കുട്ട് എന്ന വിസ്മയത്തില്‍ നിന്നും ലഭിച്ചവയാണ്....അവിടെയെനിക്കു ഗുരുസ്ഥാനീയരുണ്ട്,സുഹൃത്തുക്കളുണ്ട്,സഹോദരന്മാരുണ്ട്,സഹോദരിമാരുണ്ട്,അതിലുമപ്പുറം മനസ്സിനോടടുത്തവരും ഉണ്ട്.....ഗൂഗിളിനു ഒരായിരം നന്ദി.....
ഈ പുതുവത്സരത്തില്‍ എനിക്കു പ്രത്യേക ആഗ്രഹങ്ങളോ, ലക്ഷ്യങ്ങളോ ഒന്നും മനസ്സില്‍ ഇല്ല......2009-ല്‍ ചില ചെറിയ പ്രതീക്ഷകളൊക്കെ ഉണ്ടാര്‍ന്നു,അതിലും വലിയ പലതും ആണ് ലഭിച്ചത്.......എല്ലയ്പ്പോഴും അങ്ങനെ ആകണം എന്നില്ലല്ലോ അല്ലേ...??ഹിഹിഹി.......പ്രതീക്ഷകള്‍ നടക്കാതെ വരുന്നതു എനിക്കു വല്ലാത്ത നൊമ്പരം ഉണ്ടാക്കും......അതുകൊണ്ടു തന്നെ അമിത പ്രതീക്ഷകള്‍ ഒന്നിലും വെക്കാറില്ല.......അമിതാഗ്രഹങ്ങളും.....ഇതുപോലെ ഒക്കെ ജീവിച്ചു പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ...........ഉപയോഗിക്കുന്ന വാക്കുകള്‍,ചെയ്യുന്ന പ്രവൃത്തികള്‍,ഏര്‍പ്പെടുന്ന കര്‍മ്മങ്ങള്‍ ഇവകൊണ്ടൊന്നും മറ്റുള്ളവര്‍ക്കൊരു പ്രശനങ്ങളോ,വിഷമങ്ങളോ ഉണ്ടാകരുത് എന്നു ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ട്.....പലപ്പോഴും അതിനു നേരെ വിപരീതമാണ് സംഭവിക്കാറ് എങ്കിലും........!!!.......വര്‍ഷത്തില്‍ കുറച്ചു പൂരങ്ങളും, വൃശ്ചിക മാസത്തിലും, പിന്നെ പറ്റുമ്പോളെല്ലാം ശബരീശ ദര്‍ശനവും അതാണ് കുറച്ചു വര്‍ഷങ്ങളായുള്ള എന്റെ ഓരോ വര്‍ഷത്തിലെയും പ്രധാന അജണ്ട എന്നു വേണമെങ്കില്‍ പറയാം........ഓരോ വര്‍ഷത്തെയും കലണ്ടര്‍ കിട്ടിയാല്‍ ആദ്യം തന്നെ നോക്കുന്നതും, മുന്‍കൂട്ടി തീരുമാനിക്കുന്നതും ഇതു മാത്രമാണ്..........ബാക്കിയെല്ലാം വരുന്നപാട് ചന്തം.........ഇത്തരം യാത്രകള്‍ക്കെല്ലാം നമുക്ക് ആരോഗ്യം,ആയുസ്സ്, പിന്നെ കുറച്ച് പണം അതെല്ലാം വേണം.......അതു മൂന്നും ഉണ്ട് എന്നാല്‍ നമ്മുടെ ജീവിതം ഒരുപരിധി വരെ സന്തോഷപ്രദം തന്നെയല്ലേ..........അതിനെയെല്ലാം ആണ് ഞാന്‍ ദൈവാനുഗ്രഹം ആയി കണക്കാക്കുന്നത്.......
പിന്നെ ഈ 2009 ഒരു പ്രധാന ലക്ഷ്യം കൂടി എനിക്ക് സ്വന്തം ജീവിതത്തില്‍ തന്നു......അതെത്രത്തോളം വിജയിക്കും എന്നതു കണ്ടറിയണം........എന്കിലും അതിനായി പരമാവധി ഞാന്‍ ശ്രമിക്കും.........ഇപ്പോള്‍ സംഗതിയുടെ ഏകദേശ രൂപം കിട്ടിക്കാണുമല്ലോാ???? അതുമതി.........
പിന്നെ കൃസ്തുമസ്സ് , ന്യൂ ഇയര്‍ ഫ്രണ്ട് ആയി ഒരുപാട് കഴിവുകളുള്ള ഒരാളെ കിട്ടി........ഞാന്‍ കുറച്ചു നാളായി സ്ഥിരം വായിക്കുന്ന ഒരു ബ്ലോഗിന്റെ ഉടമയാണ്.......എന്റെ ആശയങ്ങളോടും,ചിന്തകളൊടും,ലോകത്തോടും ചില സാമ്യങ്ങളൊക്കെ അവിടെ കണ്ടു, അവരിലും........നമ്മടെ കാര്യങ്ങളൊക്കെ കേള്‍ക്കാനും, ഉള്‍ക്കൊള്ളാനും ഒക്കെ ഒരാള്‍.........അതു വലിയൊരു കാര്യം തന്നെയാണ് എല്ലായ്പ്പോഴും........പക്ഷെ ഈ കക്ഷി എത്രത്തോളം എന്റെ കത്തി സഹിക്കും എന്നു കണ്ട് തന്നെ അറിയണം............
എന്തൊക്കെയോ കുറെ എഴുതണം എന്നു വെച്ച് ഇരുന്നതാണ്....പക്ഷെ ഇപ്പോളൊരു സുഖം തോന്നണില്ല.....ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നൊരു തോന്നല്‍......അതു ഇടക്കൊക്കെ ഉള്ളതാണ്......കഴിഞ്ഞ പുതുവര്‍ഷം ഞാന്‍ ഓണലൈനില്‍ ആയിരുന്നു ഈ വര്‍ഷത്തെ പോലെ തന്നെ തുടങ്ങിയത്.......അന്നെന്റെ നല്ലൊരു ചാറ്റ് ഫ്രെണ്ട് കമ്പനി തന്നിരുന്നു,ഇന്നും ഞാനതു പ്രതീക്ഷിച്ചു വന്നതാണ്......പക്ഷെ അവിചാരിതമായി ഞങ്ങളിപ്പോള്‍ പിണങ്ങി....അതോടെ സകല മൂഡും പോയി.....ഹിഹിഹി......പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍, എന്റെ താളം മൊത്തത്തില്‍ തെറ്റുന്നു....ഹി ഹി ഹി
2010 ഏവര്‍ക്കും ഐശ്വര്യവും,സമ്പല്‍ സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.......പുതുവത്സരാശംസകള്‍........
Thursday, December 24, 2009
Sunday, September 27, 2009
Monday, August 31, 2009
Love and Love Only....
Monday, August 24, 2009
ഒരു യാത്രാമൊഴി....
നീ എന്നോട് പിണങ്ങരുത്...ഞാന്‍ നിന്‍റെ മുന്‍പില്‍ എപ്പോഴോ വന്നു നിന്നിരുന്നു...മറ്റു മുഖങ്ങള്‍ക്കിടയില്‍ നീയെന്നെയുമെണ്ണി... കാലത്തിനുമപ്പുറം കാണുന്ന കണ്ണുകളെ നീയറിഞ്ഞില്ല... പ്രപഞ്ചമോന്നടങ്കമെരിക്കാന്‍ പോന്ന സ്നേഹാഗ്നി നീയറിഞ്ഞു കാണില്ല...വിട... മരണവും അസ്ഥിത്വവുമെല്ലാം ഒന്നെന്നറിയുന്ന നേരം ആരോടും പറയാതെ ഞാന്‍ യാത്രക്കിറങ്ങും..പുറത്തു അപ്പോള്‍ ഒരു പക്ഷെ DewDrops.... |


+copy.jpg)


